പ്രിഥ്വിയ്ക്കൊപ്പം ആസിഫും വിനീതും

August 21st, 2011

indian-rupee-epathram

രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപീയില്‍ പ്രിഥ്വിയ്ക്കൊപ്പം അസിഫ് അലിയും വിനീത് ശ്രീനിവാസനും ഒന്നിക്കുന്നു. പണമുണ്ടാക്കാനായി എന്തും ചെയ്യുന്ന യുവത്വത്തിന്‍റെ കഥയാണ് ഇന്ത്യന്‍ റുപ്പീയില്‍ രഞ്ജിത് പറയുന്നത്. ആ നിലയ്ക്ക് പ്രാഞ്ചിയേട്ടന്റെ ഒന്നാം ഭാഗമായി ചിത്രത്തിനെ രഞ്ജിത്ത് വിശേഷിപ്പിക്കുന്നുമുണ്ട്.

റീമ കല്ലിങ്കലാണ് നായിക. തിലകന്‍, ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, മല്ലിക സുകുമാരന്‍, ബാബുരാജ്, ലാലു അലക്സ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ റുപ്പീ നിര്‍മ്മിക്കുന്നത്

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘സാള്‍ട്ട് ആന്റ് പെപ്പര്‍’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു

August 16th, 2011

Salt-Pepper-malayalam-movie-epathram

മലയാളത്തില്‍ സമീപകാലത്തെ മെഗാഹിറ്റായ സോള്‍ട്ട് ആന്‍റ് പെപ്പര്‍ എന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. മലയാളത്തില്‍ പുറത്തിറങ്ങിയ ഒട്ടുമിക്ക സൂപ്പര്‍ഹിറ്റുകളും ബോളിവുഡിലെത്തിച്ച സംവിധായകന്‍ പ്രിയദര്‍ശനാണ് ഈ ചിത്രവും റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നത് . ജൂലൈ എട്ടിന് റിലീസായ സോള്‍ട്ട് ആന്‍റ് പെപ്പര്‍ ഇതിനകം കോടികളുടെ ലാഭമാണ് നേടിയിരിക്കുന്നത്. ലാല്‍, ശ്വേത മേനോന്‍, മൈഥിലി, ബാബുരാജ്, ആസിഫ് അലി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ . മലയാളത്തില്‍ ഒരു പരീക്ഷണ ചിത്രമായി ഇറക്കിയ ‘സാള്‍ട്ട് ആന്റ് പെപ്പര്‍ പ്രതീക്ഷിച്ചതിലും അധികം വിജയമാണ് നേടിയത്‌. ആഷിക് അബുവാണ് ചിത്രത്തിന്റെ സംവിധായകന്‍ നവാഗതരായ ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ എന്നിവരാണ് തിരക്കഥ രചിച്ചത്. മണിച്ചിത്രത്താഴ്, താളവട്ടം, കഥപറയുമ്പോള്‍ തുടങ്ങിയ പ്രിയദര്‍ശന്‍ ബോളിവുഡിലെത്തിച്ച പ്രിയദര്‍ശനാണ് ഈ ചിത്രം ഹിന്ദിയിലെത്തിക്കുന്നത്. ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഹിന്ദിയിലേക്ക് മാത്രമല്ല, തമിഴിലേക്കും തെലുങ്കിലേക്കും കന്നഡയിലേക്കും സോള്‍ട്ട് ആന്റ് പെപ്പര്‍ റീമേക്ക് ചെയ്യുകയാണ്. ഇതിന്റെ ചര്‍ച്ചകളും പുരോഗമിക്കുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കമലിന് സംവിധാന കലയില്‍ രജത ജൂബിലി

August 14th, 2011

kamal-epathram

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ കമലിന് രജത ജൂബിലി ‘മിഴിനീര്‍ പൂവുകളി’ല്‍തുടങ്ങി ‘സ്വപ്ന സഞ്ചാരി’യിലെത്തിയ കമലിന് സംവിധാനകലയില്‍ രജത ജൂബിലിയുടെ നിറവിലാണ്. ഇതിനിടയില്‍ ഒട്ടേറെ നല്ല സിനിമകള്‍ ഇദ്ദേഹം മലയാളത്തിനു സമ്മാനിച്ചു. കമലിന്റെ 42-ാമത്തെ സിനിമയായ ‘സ്വപ്ന സഞ്ചാരി’
രജത ജൂബിലി ചിത്രമാണ്. ഈ ചിത്രത്തിനു വേണ്ടി 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജന്മനാടായ കൊടുങ്ങല്ലൂരില്‍ കമല്‍ സെറ്റൊരുക്കുന്നത്. കൊടുങ്ങല്ലൂരിലെ ഏറ്റവും പഴക്കം ചെന്ന ശില്പി തിയ്യറ്ററിന് മുന്നിലെ സെറ്റില്‍ നില്‍ക്കുമ്പോള്‍ കമല്‍ വികാര നിര്‍ഭരനായിരുന്നു. സ്വപ്നസഞ്ചാരിയില്‍ ജയറാമും സംവൃത സുനിലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പന്ത്രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയറാം കമല്‍ ചിത്രങ്ങളില്‍ മടങ്ങിയെത്തുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഓര്‍മ്മ മാത്രം : ഒരു പ്രവാസി സംരംഭം

July 29th, 2011

ormma-mathram-ePathram
അബുദാബി : പ്രവാസ ലോകത്തെ ചലച്ചിത്ര നിര്‍മ്മാതാവ്‌ രാജന്‍ തളിപ്പറമ്പ്‌ (ദോഹ രാജന്‍) ഹൊറൈസണ്‍ എന്‍റര്‍ ടെയിന്‍ മെന്‍റി ന്‍റെ ബാനറില്‍ നിര്‍മ്മിച്ച് മധു കൈതപ്രം സംവിധാനം ചെയ്ത ‘ഓര്‍മ്മ മാത്രം’ ജൂലായ്‌ 29 ന് തിയ്യേറ്ററുകളില്‍ എത്തുന്നു.

ദേശീയ അവാര്‍ഡ്‌ നേടിയ ഏകാന്തം, സംസ്ഥാന പുരസ്കാരം നേടിയ മധ്യവേനല്‍ എന്നീ ചിത്ര ങ്ങള്‍ക്ക് ശേഷം മധു കൈതപ്രം ഒരുക്കുന്ന ഈ ചിത്രത്തില്‍ ദിലീപ്‌, പ്രിയങ്കാ നായര്‍, മാസ്റ്റര്‍ സിദ്ധാര്‍ത്ഥന്‍, ധന്യാ മേരി വര്‍ഗ്ഗീസ്‌ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

vtv-damodaran-in-ormma-mathram-ePathram

ദിലീപ്‌, വി. ടി. വി. ദാമോദരന്‍. ചിത്രം : 'ഓര്‍മ്മ മാത്രം'

അബുദാബി യിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരായ വി. ടി. വി. ദാമോദരന്‍, തോമസ്‌ വര്‍ഗ്ഗീസ്‌ ( ഐ. എസ്. സി. മുന്‍ പ്രസിഡന്‍റ്) എന്നിവരും ഈ ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

കൂടാതെ നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, സലീംകുമാര്‍, ലാലു അലക്‌സ്, ചാലി പാല, ജോയ്, ജയരാജ് വാര്യര്‍, കെ. സി. കൃഷ്ണന്‍, സതി, മിനി അരുണ്‍ എന്നിവരും വേഷമിടുന്നു.

madhu-kaithapram-cv-balakrishnan-ePathram

സംവിധായകന്‍ മധു കൈതപ്രം, തിരക്കഥാകൃത്ത് സി. വി. ബാലകൃഷ്ണന്‍

കഥ : ഡോക്ടര്‍. റഹീം കടവത്ത്‌, തിരക്കഥ സംഭാഷണം : സി. വി. ബാല കൃഷ്ണന്‍. കൈതപ്രം ദാമോദരന്‍ നമ്പൂതിരി യുടെ വരികള്‍ക്ക് ഈണം പകരുന്നത് കൈതപ്രം വിശ്വനാഥനാണ്. ഛായാഗ്രഹണം എം. ജെ. രാധാകൃഷ്ണന്‍. വിനോദ് ഷൊര്‍ണൂര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

52 കേന്ദ്രങ്ങളില്‍ റിലീസ്‌ ചെയ്യുന്ന ‘ഓര്‍മ്മ മാത്രം’ വൈകാതെ ഗള്‍ഫിലെ തിയ്യേറ്ററു കളിലും എത്തും.

-പി. എം. അബ്ദുല്‍ റഹിമാന്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഓണത്തിന് ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ വീണ്ടും

July 24th, 2011

poster-my-dear-kuttichathan-ePathram
തിരുവനന്തപുരം : ഇന്ത്യന്‍ സിനിമ യിലെ അദ്ഭുതമായി മാറിയ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന ആദ്യ ത്രിഡി സിനിമ വീണ്ടും തിയ്യേറ്ററുകളില്‍ എത്തുന്നു. ഇപ്രാവശ്യം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ആണ് കാണികളെ വിസ്മയിപ്പിക്കാന്‍ കുട്ടിച്ചാത്തനും കൂട്ടുകാരും എത്തുന്നത്.

aravind-soniya-in-kuttichathan-ePathram

മാസ്റ്റര്‍ മുകേഷ്‌, അരവിന്ദ്‌(കുട്ടിച്ചാത്തന്‍), സോണിയ

ദേശീയ അവാര്‍ഡ്‌ ജേതാക്കളായ ബാല താരങ്ങള്‍ അരവിന്ദ്‌, സോണിയ, എന്നിവരും സുരേഷ്, മുകേഷ്‌ എന്നീ ബാല താരങ്ങളും കൊട്ടാരക്കര ശ്രീധരന്‍ നായര്‍, ആലുംമ്മൂടന്‍, ദിലീപ്‌ താഹില്‍  തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ജഗദീഷ്‌, സൈനുദ്ദീന്‍, രാജന്‍ പി. ദേവ് എന്നിവരുടെ ആദ്യകാല ചിത്രം കൂടിയാണ് കുട്ടിച്ചാത്തന്‍.

1984 ലാണ് 3ഡി യില്‍ ‘മൈഡിയര്‍ കുട്ടിച്ചാത്തന്‍’ ആദ്യം പ്രദര്‍ശനത്തിന് എത്തിയത്. പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി ചിത്രത്തെ സ്വീകരിച്ചു. പിന്നീട് 1997 ല്‍ ഡി. ടി. എസ്. സൗണ്ട് ട്രാക്ക്‌ ശബ്ദ വിന്യാസം മലയാളിക്ക് നല്‍കി കുട്ടിച്ചാത്തന്‍ വീണ്ടും ചരിത്രം എഴുതി.

രണ്ടാം വരവില്‍ ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി എന്നീ താരങ്ങളുടെ രംഗങ്ങളും പുതിയ ഗാനങ്ങളും അടക്കം പുതിയ കൂട്ടിച്ചേര്‍ക്കലു കളോടെ ആയിരുന്നു പ്രദര്‍ശിപ്പിച്ചത്.

prakash-raj-in-kuttichathan-ePathram

പ്രകാശ്‌ രാജ് പുതിയ പതിപ്പില്‍

പ്രകാശ്‌രാജ്, രംഗീല ഫെയിം ഊര്‍മ്മിള മധോന്‍കര്‍ തുടങ്ങിയ വരെ ഉള്‍പ്പെടുത്തി മുന്‍ പതിപ്പി നേക്കാള്‍ 25 മിനിട്ട് ദൈര്‍ഘ്യം കൂടുതലുള്ള മൂന്നാം പതിപ്പ്‌ ഓണത്തിന് കേരള ത്തില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ്‌ നവോദയ അപ്പച്ചന്‍ അറിയിച്ചു.

മലയാള ത്തില്‍ റിലീസ് ചെയ്തതിന് ശേഷം മുന്‍പ് ചെയ്തിരുന്ന പോലെ മറ്റു ഭാഷകളി ലേയ്ക്കും മൊഴിമാറ്റി പ്രദര്‍ശിപ്പിക്കും.

രഘുനാഥ് പലേരി തിരക്കഥ എഴുതിയ കുട്ടിച്ചാത്തന് സംഗീതം നല്‍കിയത് ഇളയരാജാ. ഗാനരചന : ബിച്ചു തിരുമല. എഡിറ്റിംഗ് : ടി. ആര്‍. ശേഖര്‍. ക്യാമറ : ആശോക്‌ കുമാര്‍. സംവിധാനം ജിജോ. യൂണിവേഴ്‌സല്‍ മൂവി മേക്കേഴ്‌സ് റിലീസ്‌ ചെയ്യുന്നു.

- pma

വായിക്കുക:

1 അഭിപ്രായം »

35 of 39« First...1020...343536...Last »

« Previous Page« Previous « മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍ പദവി പിന്‍വലിക്കണം : ഡോ. സുകുമാര്‍ അഴീക്കോട്‌
Next »Next Page » സൂപ്പര്‍താരങ്ങളുടെ സ്വത്ത്; അഭ്യൂഹം പരക്കുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine