വിക്രം കരിങ്കാല ചോള രാജാവിന്റെ വേഷത്തിലെത്തുന്നു

October 24th, 2011

karinkalan-epathram

ചെന്നൈ: സ്‌പെഷ്യല്‍ ഇഫക്‌ട് മാന്ത്രികനായ എല്‍. ഐ കണ്ണന്‍ വിക്രമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘കരിങ്കാലന്‍’. ചോള രാജവംശത്തിലെ കരിങ്കാല ചോളന്‍ എന്ന രാജാവിന്റെ വേഷത്തിലാണ്‌ വിക്രം ഈ ചിത്രത്തിലഭിനയിക്കുന്നത്‌. 2000 വര്‍ഷം മുന്‍പ്‌ ഭരണം നടത്തിയിരുന്ന ചോള രാജാവായ കരിങ്കാല ചോളന്‍ അലക്‌സാണ്ടറെപ്പോലെ ധൈര്യശാലിയായിരുന്നു. കരിങ്കാലനു വേണ്ടി ചോള കാലഘട്ടത്തിലെ തുറമുഖ പട്ടണമായിരുന്ന കാവേരി പൂം പട്ടണവും കച്ചവട കേന്‌ദ്രമായിരുന്ന ഉറൈയൂരും പുനസൃഷ്‌ടിക്കുന്നതിന്റെ ജോലികള്‍ തുടങ്ങിക്കഴിഞ്ഞു.
ചരിത്ര വിദഗ്‌ദ്ധരുടെ ഉപദേശം തേടിയും ചരിത്ര പുസ്‌തകങ്ങള്‍ പരിശോധിച്ചും സാങ്കേതിക വിദ്യയുടെ സഹായത്തോടെ കരിങ്കാല ചോളനെ തികഞ്ഞ യാഥാര്‍ത്ഥ്യ ബോധത്തോടെ അവതരിപ്പിക്കാനാണ്‌ സംവിധായകന്‍ കണ്ണന്‍ ശ്രമിക്കുന്നത്. പാര്‍ത്ഥിക്കും വാസനുമാണ് ഈ ബിഗ്‌ ബഡ്ജറ്റ്‌ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ . ഇന്നോളം തമിഴില്‍ ആരും പരീക്ഷിച്ചിട്ടില്ലാത്തത്ര കിടിലന്‍ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെയാണ്‌ കരിങ്കാല ചോളനെ അവതരിപ്പിക്കുന്നത്
തമിഴില്‍ ‘കരികാല ചോളനാ’വാന്‍ വിക്രം മാത്രമേയുള്ളൂ. ‌. കരിങ്കാല ചോളനെ കാണാന്‍ എത്തുന്നവര്‍ക്ക്‌ 2000 വര്‍ഷം മുമ്പത്തെ ചോള കാലഘട്ടത്തിന്റെ സത്യസന്ധമായ പുനസൃഷ്‌ടി കാണാനാവും എന്നും കണ്ണന്‍ പറഞ്ഞു. യന്തിരനു സ്‌പെഷ്യല്‍ ഇഫക്‌ടുകളൊരുക്കി അനവധി അനുമോദനങ്ങളും മാധ്യമശ്രദ്ധയും നേടിയ ആളാണ്‌ കണ്ണന്‍ ‍.

-

വായിക്കുക:

അഭിപ്രായം എഴുതുക »

അകിര കുറൊസാവ ലോക സിനിമയിലെ അതുല്യ പ്രതിഭ

September 6th, 2011

akira-kurosawa-epathram

ലോകപ്രശസ്തനായ ജാപ്പനീസ് സിനിമാ സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായിരുന്ന ‘അകിര കുറൊസാവ(Akira Kurosawa) 1998 സെപ്റ്റംബര്‍ ആറിനാണ് അന്തരിച്ചത് .1943 മുതല്‍ 1993 വരെയുള്ള അന്‍‌പതു നീണ്ടവര്‍ഷങ്ങളില്‍ മുപ്പതോളം സിനിമകള്‍ കുറോസോവ സംവിധാനം ചെയ്തു.
ഒരു ചിത്രകാരന്‍ എന്ന വിജയകരമാല്ലാത്ത തുടക്കത്തിന്‌ ശേഷം 1936ലാണ്‌ കുറൊസാവ ജപ്പാനിലെ ചലച്ചിത്ര രംഗത്തേക്ക് കടക്കുന്നത്. ആദ്യകാലത്ത് സഹസംവിധായകനായും തിരക്കഥാകൃത്തായും നിരവധി സിനിമകളില്‍ ജോലിചെയ്ത അദ്ദേഹം, രണ്ടാം ലോക മഹായുദ്ധ കാലത്ത്‌ ജനപ്രിയ ചിത്രമായ സാന്ഷിരോ സുഗാതയിലൂടെയാണ് (Sanshiro Sugata)സ്വതന്ത്ര സംവിധായകന്‍ എന്ന നിലയില്‍ അരങ്ങേറ്റം കുറിക്കുന്നത്. യുദ്ധാനന്തരം, അക്കാലത്ത് പുതുമുഖമായിരുന്ന ടോഷിരോ മിഫുന്‍ (Toshirō Mifune) എന്ന നടനെ മുഖ്യ കഥാപാത്രമാക്കി സംവിധാനം ചെയ്ത കുടിയന്‍ മാലാഖ (Drunken Angel) എന്ന നിരൂപണ പ്രശംസ നേടിയ ചിത്രം അദ്ദേഹത്തിന് ജപ്പാനിലെ ശ്രദ്ദേയനായ യുവ സംവിധായകരില്‍ ഒരാള്‍ എന്ന പേര് നേടിക്കൊടുത്തു. ടോഷിരോ മിഫുന്‍ തന്നെ അഭിനയിച്ച് 1950ല്‍ ടോകിയോവില്‍ പ്രദര്‍ശിപ്പിച്ച റാഷോമോന്‍ (Rashomon) എന്ന സിനിമ അപ്രതീക്ഷിതമായി 1951ലെ വെനീസ് ചലച്ചിത്രോത്സവത്തില്‍ സുവര്‍ണ സിംഹ പുരസ്കാരം സ്വന്തമാക്കുകയും തുടര്‍ന്ന്‍ യൂറോപ്പിലും വടക്കേ അമേരിക്കയിലും പുറത്തിറക്കുകയും ചെയ്തു. നിരൂപക ശ്രദ്ധ നേടിയതിനൊപ്പം തന്നെ സാമ്പത്തികമായും വിജയമായ ഈ സിനിമ പാശ്ചാത്യ ചലച്ചിത്ര വിപണിയിയുടെ വാതിലുകള്‍ ജപ്പാനീസ്‌ സിനിമക്ക് തുറന്നു കൊടുക്കുകയും കെന്‍ചി മിഷോഗൂച്ചി (Kenji Mizoguchi) യാസൂജിരൊ ഒസു ( Yasujiro Ozu) തുടങ്ങിയവര്‍ക്ക്‌ അന്താരാഷ്ട്ര ശ്രദ്ധ നേടികൊടുക്കുകയും ചെയ്തു. 1950കളിലും 1960കളിലെ തുടക്കത്തിലും ഏതാണ്ടെല്ലാ വര്‍ഷത്തിലും കുറൊസാവ സിനിമ ചെയ്തു. ക്ലാസിക്‌ സിനിമകളായി പരക്കെ അംഗീകരിക്കപ്പെട്ട ഇകിരു (1952), ഏഴു സാമുറായികള്‍ (1954), യോജിമ്പോ (1961) തുടങ്ങിയവ ഈ കാലത്ത്‌ നിര്‍മിക്കപ്പെട്ട കുറൊസാവ സിനിമകളാണ്. 1960കളുടെ പകുതിക്ക് ശേഷം ഒരുപാട് മങ്ങിപ്പോയെങ്കിലും സിനിമാ ജീവിതത്തിന്‍റെ അവസാന കാലങ്ങളില്‍, പ്രത്യേകിച്ചും കഗേമുഷാ (Kagemusha-1980), റാന്‍(Ran-1985) എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന് വീണ്ടും അംഗീകാരങ്ങള്‍ നേടികൊടുത്തു.
സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീക്കപ്പെടുകയും പ്രാധാന്യമര്‍ഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമായി കുറൊസാവ പരക്കെ കണക്കാക്കപ്പെടുന്നു. 1990ല്‍ “ലോകം മുഴുവനുമുള്ള പ്രേക്ഷകരേയും സിനിമാപ്രവര്‍ത്തകരെയും സ്വാധീനിക്കുകയും സന്തോഷിപ്പിക്കുകയും സമ്പന്നമാക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തതിന്” ആജീവനാന്ത സംഭാവനക്കുള്ള ഓസ്കാര്‍ പുരസ്കാരം അദ്ദേഹം സ്വന്തമാക്കി. മരണാനന്തരം, അമേരിക്കയിലെ ഏഷ്യന്‍ വീക്ക്‌ മാസികയും സി.എന്‍.എന്നും “കല, സാഹിത്യം, സംസ്കാരം” വിഭാഗത്തിലെ “നൂറ്റാണ്ടിന്റെ ഏഷ്യക്കാരനായി” തിരെഞ്ഞെടുക്കുകയും കഴിഞ്ഞ നൂറ്റാണ്ടില്‍ ഏഷ്യയുടെ പുരോഗതിക്കായി ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ അഞ്ചുപേരില്‍ ഒരാളായി പ്രഖ്യാപിക്കുകയും ചെയ്തിടുണ്ട്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രം ‘സ്‌നേഹവീട്’

September 5th, 2011

Snehaveedu-epathram

കൊച്ചി: സത്യന്‍ അന്തിക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘സ്‌നേഹവീട്’ എന്നു പേരിട്ടു. പതിവുപോലെ ചിത്രീകരണം പൂര്‍ത്തിയായശേഷമാണ് പേരിട്ടത്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ ഷീല അമ്മ വേഷത്തിലെത്തുന്നു. ഇന്നസെന്‍റ്, ബിജു മേനോന്‍, മാമുക്കോയ, ചെമ്പില്‍ അശോകന്‍, കെ.പി.എ.സി. ലളിത, പദ്മപ്രിയ, ലെന, ഊര്‍മിള ഉണ്ണി, പുതുമുഖതാരങ്ങളായ രാഹുല്‍, അരുന്ധതി എന്നിവര്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ ഡബ്ബിങ് ജോലികള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

- ലിജി അരുണ്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

രൂപേഷ് പോളില്‍ നിന്ന് പണം തട്ടി, തമിഴ്‌ നിര്‍മ്മാതാവ് പിടിയില്‍

August 25th, 2011

കൊച്ചി: സിനിമാ സംവിധായകനും എഴുത്തുകാരനുമായ രൂപേഷ് പോളിനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസിലെ പ്രതി തമിഴ് സിനിമാ നിര്‍മ്മാതാവ് കെ പി അംജത്ത് (31) പിടിയിലായി. രൂപേഷ് പോള്‍ സംവിധാനം ചെയ്യാനിരുന്ന ‘കതിര വെയില്‍’ എന്ന സിനിമയ്ക്ക് പണം മുടക്കാമെന്നുപറഞ്ഞാണ് പണം തട്ടിയത്‌. രൂപേഷിനെ ഇടുക്കി അണക്കെട്ടിന് സമീപമുള്ള ഒരു വീട്ടിലേക്ക് തന്ത്രപൂര്‍വം കൂട്ടിക്കൊണ്ടുപോയി നഗ്‌നയായ യുവതിക്കൊപ്പം നിറുത്തി ഫോട്ടോയെടുത്ത ശേഷം പണം ആവശ്യപ്പെടുകയായിരുന്നു. ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടു. രൂപേഷിന്റെ പിതാവ് അന്നുതന്നെ പത്ത് ലക്ഷം രൂപ എത്തിച്ചുകൊടുക്കുകയും ചെയ്തു. ബാക്കി 20 ലക്ഷം നിശ്ചിത തീയതിക്കകം ആലുവയിലെ ഒരു ബാങ്ക് അക്കൌണ്ടിലൂടെ അംജത്തിന് കൈമാറിയതിനു ശേഷമാണ് രൂപേഷിനെ വിട്ടയച്ചത്. എന്നാല്‍ വീണ്ടും പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് അന്ന് ആലുവ എ എസ് പി യായിരുന്ന ജെ ജയനാഥിന് പരാതി നല്‍കി. ഇതേതുടര്‍ന്നുള്ള അന്വേഷണത്തിലാണ് അംജത്ത് പിടിയിലായത്. കളമശേരി പുത്തലേത്ത് റോഡില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു അംജത്ത്.

.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ എന്തു വ്യത്യസ്തത

August 21st, 2011

salt-n-pepper-epathram

സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ എന്ന ചിത്രം ഇറങ്ങിയപ്പോള്‍ വാ തോരാതെ പുകഴ്ത്തിയവരൊന്നും എന്താണ് ചിത്രത്തിലെ വ്യത്യസ്തത എന്ന് പറയുന്നില്ല. ഫേസ്ബുക്ക് വഴി മലയാള സിനിമയുടെ പുതിയ കാലമെന്ന് പാടി നടക്കാനും ഒപ്പം അതിനെ പരമാവധി വികസിപ്പിക്കാനും ശ്രമിക്കുന്നതിനിടയില്‍ ഇവരൊക്കെ ഏറെ വ്യത്യസ്തമായ എന്ത് പ്രമേയമാണ് ചിത്രം കൊണ്ടുവന്നിരിക്കുന്നത് പറയാന്‍ മറന്നു . ഏറെ പഴകി പുളിഞ്ഞ ഒരു സാധാരണ പ്രണയ കഥയെ എന്തിനാണ് വെറുതെ ഇങ്ങനെ പാടി പുകഴ്ത്തുന്നത് എന്ന് മനസിലാകുന്നില്ല. ചിത്രത്തിലെ നായകന്‍ കാളിദാസ് എന്ന ലാല്‍ അവതരിപ്പിച്ച കഥാപാത്രം പുരാവസ്തുഗവേഷണ വകുപ്പില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥനാണ്. ഒപ്പം അസ്സല്‍ ഭക്ഷണ പ്രിയനും. ചിത്രത്തിന്റെ ആദ്യം തന്നെ ഒരു ആദിവാസി മൂപ്പനെ തട്ടി കൊണ്ടുവരുന്നതാണ്. പക്ഷെ എന്തിനായിരുന്നു ആ തട്ടി കൊണ്ടുവരല്‍. വെറുതെ അയാള്‍ അവിടെ കിടക്കുന്നു. സിനിമയില്‍ അതുമായി ഒരു ബന്ധവും കാണിക്കുന്നില്ല. മാത്രമല്ല അദ്ദേഹത്തിന്റെ ജോലി സംബന്ധിയായ ഷോട്ടുകളൊക്കെ മുഴച്ചു നില്‍ക്കുന്നു. അങ്ങിനെ പല കാര്യങ്ങളും പരസ്പരം ബന്ധപ്പെടാതെ കിടക്കുന്നു. ഒരു ദോശ ഉണ്ടാക്കിയ കഥ ഇത്രമാത്രം വ്യത്യസ്തമാണോ? ശരിയാണെങ്കില്‍ മലയാള സിനിമ പിറകോട്ട് തന്നെ എന്ന് പറയാം. പ്രമേയത്തിലും അവതരണത്തിലും പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ഈ ചിത്രം മലയാള സിനിമയുടെ പുതു തരംഗം എന്ന് ഒരു മടിയുമില്ലാതെ ചിലര്‍ വിളിച്ചു പറയുന്നു. ചിലര്‍ക്ക് മമ്മുട്ടിയും മോഹന്‍ലാലും ഇല്ലാതായാല്‍ അത് വ്യത്യസ്തമാണ്, പുതു മുഖങ്ങളെ വെച്ച് പടം ചെയ്‌താല്‍ അതും വ്യത്യസ്തം തന്നെ… മലയാള സിനിമ നേരിടുന്ന പ്രതിഭാ ദാരിദ്ര്യത്തെ നമ്മള്‍ ഇത്തരം സൂത്രത്തിലൂടെ മാറ്റിമറിക്കാം എന്നാണു കരുതുന്നത് അബദ്ധമാണ്. കലാമൂല്യമുള്ള സിനിമകള്‍ നമുക്ക് അന്യമാകുന്നു എന്ന സത്യം ഇനിയെങ്കിലും നാം തിരിച്ചറിയണം. അതിനിടയില്‍ ഇത്തരം ചിത്രങ്ങളെ വെറുതെ പാടി പുകഴ്ത്തല്‍ കൂടിയാകുമ്പോള്‍ മലയാള സിനിമ രക്ഷപ്പെടുകയല്ല കൂടുതല്‍ താഴ്ചയിലേക്ക് പതിക്കുകയാണ് ചെയ്യുക. ഈ ചിത്രത്തില്‍ അവസാനം ഒരു പാട്ട് കൊടുത്തിടുണ്ട്. എന്തിനായിരുന്നു? ആ … ആര്‍ക്കറിയാം… ഇങ്ങനെ ആര്‍ക്കുമറിയാത്ത വ്യത്യസ്തത….. അത് തന്നെയാണ് സാള്‍ട്ട് ആന്‍ഡ്‌ പേപ്പെര്‍ നല്‍കുന്ന ഉത്തരവും. നല്ലതിനെ മാത്രം നമുക്ക് നല്ലതെന്നു പറഞ്ഞാല്‍ പോരെ… മാര്‍ക്കെറ്റിംഗ് തന്ത്രത്തില്‍ കുരുങ്ങി ചിലരെങ്കിലും ഇത്തരം ചിത്രങ്ങളെ മലയാള സിനിമയുടെ പുതിയ മുഖമെന്ന് പറയുന്നു…. കൂളായി തന്നെ. മലയാള സിനിമയുടെ ഭാവി ഇത്തരത്തില്‍ ഹൈജാക്ക് ചെയ്യപ്പെടുമോ?

- എസ്. കുമാര്‍

വായിക്കുക: , ,

12 അഭിപ്രായങ്ങള്‍ »

34 of 39« First...1020...333435...Last »

« Previous Page« Previous « പ്രിഥ്വിയ്ക്കൊപ്പം ആസിഫും വിനീതും
Next »Next Page » രൂപേഷ് പോളില്‍ നിന്ന് പണം തട്ടി, തമിഴ്‌ നിര്‍മ്മാതാവ് പിടിയില്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine