വെള്ളരി പ്രാവിന്‍റെ ചങ്ങാതിയായ പാട്ടുകാരന്‍

January 4th, 2012

vellaripravinte-changathi-singer-kabeer-ePathram
അബുദാബി : പ്രവാസ ലോകത്തെ ശ്രദ്ധേയനായ ഒരു ഗായകന്‍ ‍ കൂടി സിനിമാ പിന്നണി ഗാന രംഗത്ത്‌ തന്‍റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. അബുദാബി യിലെ പ്രശസ്ത മായ ഒരു ബാങ്കില്‍ ഉദ്യോഗസ്ഥനായ കബീര്‍ എന്ന പാട്ടു കാരനാണ് വെള്ളരി പ്രാവിന്‍റെ ചങ്ങാതി എന്ന തന്‍റെ ചങ്ങാതി യുടെ സിനിമ യിലെ ‘പതിനേഴിന്‍റെ പൂങ്കരളിന്‍ പാടത്തു പൂവിട്ടതെന്താണ്…’ എന്ന പാട്ടുമായി ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം പിടിച്ചത്.

നാല്പതു വര്‍ഷം മുന്‍പുള്ള ഒരു സിനിമയുടെ കഥ പറയുന്ന ‘വെള്ളരി പ്രാവിന്‍റെ ചങ്ങാതി’ ഒരുക്കി യിരിക്കുന്നത് കബീറിന്‍റെ ബാല്യകാല സുഹൃത്തായ പ്രശസ്ത സംവിധായകന്‍ അക്കു അക്ബര്‍. വയലാര്‍ ശരത് ചന്ദ്ര വര്‍മ്മയുടെ വരികള്‍. സംഗീത സംവിധാനം മോഹന്‍ സിതാര.

director-akku-akber-singer-kabeer-ePathram

സംവിധായകന്‍ അക്കു അക്ബറിനോടൊപ്പം കബീര്‍

തൃശൂര്‍ ജില്ലയിലെ തളിക്കുളം സ്വദേശിയായ കബീര്‍ അവിടുത്തെ കൈതക്കല്‍ സിനി ആര്‍ട്സ് ക്ലബ്ബിന്‍റെ വേദി കളിലൂടെ ഗാനാലാപന രംഗത്ത് സജീവ മായി. നാട്ടിക എസ്. എന്‍. കോളേജിലും തൃശൂര്‍ കേരള വര്‍മ്മ കോളേജി ലുമായിരുന്നു വിദ്യാഭ്യാസം. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ പൂങ്കുന്നം ആര്‍. വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിരുന്നു.

ഓ. എന്‍. വി. കുറുപ്പിന്‍റെ രചനയില്‍ വിദ്യാധരന്‍ സംഗീതം ചെയ്ത ‘ഋതുമംഗലം’ ആല്‍ബത്തില്‍ മലയാള ത്തിന്‍റെ വാനമ്പാടി കെ. എസ്. ചിത്ര യോടൊപ്പം പാടിക്കൊണ്ട് ശ്രദ്ധേയനായ കബീര്‍, ചിത്ര യോടൊപ്പം ‘വിഷുപ്പക്ഷിയുടെ പാട്ട്’ എന്ന സംഗീത ആല്‍ബ ത്തില്‍ പാടി അഭിനയിക്കുകയും ചെയ്തു. ശരത് സംഗീതം നല്‍കിയ ‘ചിത്ര പൗര്‍ണ്ണമി’ യിലും സൈനുദ്ദീന്‍ ഖുറൈഷി യുടെ ‘മെഹ്റാന്‍’,  ‘മാശാ അല്ലാഹ്’ എന്നീ ആല്‍ബ ങ്ങളിലും,  ഓ. എന്‍. വി. യുടെ മകന്‍ രാജീവ് ഒരുക്കിയ ‘രജനീഗന്ധി’ എന്ന ആല്‍ബ ത്തിലും പാടി.

httpv://www.youtube.com/watch?v=2eQmxfzrM7w

സിനിമ യില്‍ പാടണം എന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിച്ചിരുന്ന കബീര്‍, തന്‍റെ അടുത്ത കൂട്ടുകാരും പരിചയ ക്കാരുമായ പലരും സിനിമാ രംഗത്ത് ഉണ്ടായിട്ടും ആരോടും ചാന്‍സ് ചോദിച്ചു പോയില്ല.

vellaripravinte-changathi-song-ePathram

വെള്ളരിപ്രാവിന്‍റെ ചങ്ങാതി യിലെ ഗാനത്തിന്‍റെ വരികള്‍

ഇപ്പോള്‍ ഈ ചിത്രത്തിലെ പാട്ടിന് കബീറിന്‍റെ ശബ്ദം അനുയോജ്യമാണെന്ന് തിരിച്ചറിഞ്ഞ അക്കു അക്ബര്‍ ഇദ്ദേഹത്തെ വിളിക്കുകയും മോഹന്‍ സിതാരക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. കഴിഞ്ഞ ഇരുപതു വര്‍ഷ ത്തിലധികമായി യു. എ. ഇ. യിലുള്ള കബീര്‍, ഇവിടുത്തെ വേദികളില്‍ പാടി കൈയ്യടി നേടി.  വെള്ളരി പ്രാവിന്‍റെ ചങ്ങാതി യില്‍ പുതു തലമുറയിലെ ശ്രദ്ധേയ ഗായിക ശ്രേയാ ഘോഷാലി നൊപ്പമാണ് പാടിയിരിക്കുന്നത്.

നിരവധി പുതു മുഖ ഗായകരെ രംഗത്ത് കൊണ്ടു വന്നിട്ടുള്ള  മോഹന്‍ സിതാര, ഈ പാട്ട് നന്നായി പാടാന്‍ വളരെ അധികം സഹായിച്ചു എന്നും അദ്ദേഹത്തിന്‍റെ അടുത്ത സിനിമ യിലും ഒരു പാട്ട് പാടാന്‍ അവസരം നല്കി എന്നും കബീര്‍ പറഞ്ഞു. സംഗീത ത്തോടുള്ള അഭിനിവേശമാണു ജോലി ത്തിരക്കു കള്‍ക്കിടയിലും സംഗീതം കാത്തു സൂക്ഷിച്ചതും ‘വെള്ളരി പ്രാവിന്‍റെ ചങ്ങാതി’ യിലെ പാട്ടിന്‍റെ തിളക്ക മാര്‍ന്ന വിജയ ത്തിലേക്ക് എത്തിച്ചതും എന്നു കബീര്‍ സ്മരിക്കുന്നു. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ പാട്ട് ആസ്വദിക്കുന്നു എന്നതിന്‍റെ തെളിവാണ് തനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ഫോണ്‍ കോളുകള്‍. ഗാനാസ്വാദകര്‍ നല്‍കി വരുന്ന പിന്തുണയും പ്രോത്സാഹനവും ഈ രംഗത്ത്‌ തുടരാന്‍ കൂടുതല്‍ ആത്മ വിശ്വാസം നല്‍കുന്നു  എന്നും കബീര്‍ പറഞ്ഞു. 

പരേതനായ വലിയകത്ത് ഇബ്രാഹിം – ഫാത്തിമ്മ ദമ്പതി കളുടെ അഞ്ചു മക്കളില്‍ മൂത്തവനായ കബീര്‍ അബുദാബി യില്‍ കുടുംബ ത്തോടൊപ്പം താമസിക്കുന്നു. ഭാര്യ : റജ്ന, മക്കള്‍ : അനീസ്, നിസ എന്നിവര്‍.

തന്‍റെ സംഗീത യാത്രയില്‍ പ്രോത്സാഹനങ്ങള്‍ നല്‍കിയ ഗുരു ജനങ്ങള്‍, നാട്ടിലെയും പ്രവാസ ലോകത്തേയും സുഹൃദ്‌ ബന്ധങ്ങള്‍ക്കും കബീര്‍ തന്‍റെ നന്ദിയും കടപ്പാടും അറിയിച്ചു. വൈകി എത്തിയ ഈ മഹാ ഭാഗ്യം സംഗീത ത്തിന്‍റെ മഹത്വമാണ് വിളിച്ചോതുന്നത് എന്ന് വിനയപൂര്‍വ്വം കബീര്‍ അടിവരയിടുന്നു.  

eMail : kabeer_v at hotmail dot com

-തയ്യാറാക്കിയത്‌ : പി. എം. അബ്ദുല്‍ റഹിമാന്‍,

- pma

വായിക്കുക:

1 അഭിപ്രായം »

എം. ജി. ശ്രീകുമാറും പാട്ട് കട്ടു

November 10th, 2011

mg-sreekumar-epathram

പ്രതിഭയുടെ അഭാവമാണ് മലയാള സിനിമയുടെ ഇന്നത്തെ ദുരന്തം. സൂപ്പര്‍ താരങ്ങള്‍ ഇല്ലെങ്കില്‍ പടം പൊളിയും എന്നും മറ്റും പറഞ്ഞ് അതിമാനുഷ കഥാപാത്രങ്ങളെ അണി നിരത്തി പടച്ചിറക്കിയ സൂപ്പര്‍ സിനിമകള്‍ എട്ടു നിലയില്‍ പൊട്ടുമ്പോഴും സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം കുറയാത്തത് എന്ത് എന്ന് ചോദിക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കി ഫാന്‍സ്‌ അസോസിയേഷനുകളുടെ ക്രോധത്തിന് നിങ്ങള്‍ പാത്രമാകുകയും ചെയ്യും.

അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു ജീവിക്കാമെങ്കില്‍ അന്യഭാഷാ ഗാനങ്ങളും മൊഴിമാറ്റം ചെയ്യാം. എന്നാല്‍ ഇത് ആരും അറിഞ്ഞില്ലെങ്കില്‍ പിന്നെ ഇത് സ്വന്തം സൃഷ്ടിയായി തന്നെ ഇറക്കിക്കളയാം എന്ന് നമ്മുടെ സംഗീത സംവിധായകരും തീരുമാനിച്ച് ഉറപ്പിച്ച മട്ടാണ്. ഉറുമിയിലെ ഗാനങ്ങള്‍ ഇത്തരത്തില്‍ കട്ടെടുത്ത ദീപക്‌ ദേവ് മലയാളിക്ക് മുന്‍പില്‍ ഒരു വിഗ്രഹമുടച്ചില്‍ നടത്തിയതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ്‌ നമ്മുടെ പ്രിയ ഗായകനായ എം. ജി. ശ്രീകുമാര്‍ നടത്തിയ മറ്റൊരു മോഷണ കഥ കൂടി പുറത്തായി.

അറബിയും ഒട്ടകവും പി. മാധവന്‍ നായരും” എന്ന സിനിമയിലെ “മാധവേട്ടനെന്നും” എന്ന ഗാനം ലോക പ്രശസ്ത ഈജിപ്ഷ്യന്‍ സംഗീതജ്ഞനായ അമര്‍ ദയാബിന്റെ “റോഹി മെര്‍ത്തഹാലക്” എന്ന ഗാനം അതേ പടി പകര്‍ത്തിയതാണ്.

ഇന്റര്‍നെറ്റും യൂട്യൂബും വിരല്‍ത്തുമ്പില്‍ ഉള്ള ഈ കാലത്ത്‌ ഇത്തരമൊരു മോഷണം ആരും അറിയില്ല എന്ന് കരുതിയത് ശുദ്ധ മണ്ടത്തരം തന്നെ. അല്ലെങ്കില്‍ മലയാളി ആസ്വാദകരോടുള്ള വെല്ലുവിളിയുമാവാം. മലയാളി ഏറെ ആദരിക്കുകയും സ്നേഹത്തോടെ ശ്രീക്കുട്ടന്‍ എന്ന് ഓമനിക്കുകയും ചെയ്ത എം. ജി. ശ്രീകുമാര്‍ ഇതിന് മുതിരേണ്ടിയിരുന്നില്ല.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

മലേഷ്യ വാസുദേവന്‍ അന്തരിച്ചു

February 20th, 2011

malaysia-vasudevan-epathram

ചെന്നൈ : ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രശസ്ത തമിഴ് ചലച്ചിത്ര പിന്നണി ഗായകന്‍ മലേഷ്യ വാസുദേവന്‍ ചെന്നൈയില്‍ അന്തരിച്ചു. മലയാളിയായ അച്ഛനും അമ്മയ്ക്കും മലേഷ്യയില്‍ ജനിച്ച ഇദ്ദേഹം 8000 ല്‍ അധികം തമിഴ്‌ ഗാനങ്ങളും 4000 ല്‍ പരം ഗാനങ്ങള്‍ മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും പാടിയിട്ടുണ്ട്.

1972 ല്‍ പുറത്തിറങ്ങിയ ‘ഡല്‍ഹി ടു മദ്രാസ്‌’ എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് ഇദ്ദേഹം ആദ്യമായി പിന്നണി പാടിയത്. 85 ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. മലയാളത്തില്‍ ‘ഒരു മറവത്തൂര്‍ കനവ് ‘ എന്ന ചിത്രത്തിലെ ‘സുന്ദരിയേ… സുന്ദരിയേ…’ എന്ന ഗാനം ഇദ്ദേഹമാണ് ആലപിച്ചത്. തമിഴ്‌നാട്‌ സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാര ജേതാവാണ്‌. മകളായ പ്രശാന്തിനി തമിഴ്‌ ചലച്ചിത്ര പിന്നണി ഗായികയാണ്.

- ജെ.എസ്.

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ഗിരീഷ് പുത്തഞ്ചേരി: ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം

February 10th, 2011

gireesh-puthenchery-epathram

ദൈവത്തിന്റെ കൈയ്യൊപ്പുള്ള മനോഹര ഗാനങ്ങള്‍ മലയാളിക്കു സമ്മാനിച്ച ഗാന രചയിതാവിന്റെ സ്മരണക്ക് ഇന്ന് ഒരു വയസ്സ്. അസാധാരണമായ കാവ്യ സിദ്ധി കൊണ്ട് അനുഗ്രഹീത നായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ഒരു തലമുറയുടെ തന്നെ ചലച്ചിത്ര സംഗീത ഭാവുകത്വത്തിന് പുതിയൊരു നിര്‍വ്വചനം കൊടുത്ത പ്രതിഭ. പ്രണയവും വിരഹവും ജീവിതവും സന്തോഷവും സങ്കടവുമൊക്കെ അക്ഷരങ്ങളിലൂടെ ചാലിച്ചെടുത്ത് മനസുകളില്‍ നിറയ്ക്കാനുള്ള അസാധാരണമായ സിദ്ധി അദ്ദേഹത്തി നുണ്ടായിരുന്നു. ചക്രവാളത്തിനപ്പുറം എന്ന ചിത്രത്തിലെ ആദ്യ ഗാനം മുതല്‍, ജോണി വാക്കറിലെ ശാന്തമീ രാത്രിയില്‍ എന്ന ശ്രദ്ധേയമായ ആദ്യത്തെ ഗാനം മുതല്‍ ഹിറ്റുകളുടെ പരമ്പരയ്ക്ക് തുടക്കം കുറിച്ച ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു മുതല്‍ ഒടുവിലത്തെ രചന വരെ ഓരോന്നും ഈ വരദാനത്തിന്റെ സ്പഷ്ടമായ അടയാളങ്ങളാണ്.

കഥാ സന്ദര്‍ഭങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ എഴുതാനുള്ള സാമര്‍ഥ്യവും ചാരുതയും എന്നതു പോലെ തന്നെ ഈണത്തിനനുസരിച്ച് വരികളെഴുതുക എന്ന സമ്പ്രദായത്തിന്റെ അതിരുകള്‍ക്കുള്ളിലും ഈ പുത്തഞ്ചേരി ക്കാരന്റെ വാക്കുകള്‍ക്ക് വല്ലാത്തൊരു കാവ്യ ഭംഗി യുണ്ടായി രുന്നുവെന്നതും ശ്രദ്ധേയം. പാട്ടിന്റെ കഥയെഴുത്തു കാരനായി അദ്ദേഹം വിജയ സോപാനങ്ങള്‍ പതിയെ കയറി. ആഴവും പരപ്പുമുള്ളതായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. വല്ലാത്തൊരു വശ്യതയും അവയ്ക്കു സ്വന്തം. അകതാരില്‍ ആവര്‍ത്തനത്തിന്റെ ആനന്ദം വിരിയിക്കുന്ന സൗമ്യഭാവം. ആകാശ വാണിക്കായി ലളിത ഗാനങ്ങള്‍ രചിച്ചായിരുന്നു ഗാന രചനാ രംഗത്തേയ്ക്ക് ഗിരീഷിന്റെ പ്രവേശം. ചലച്ചിത്ര ഗാന മേഖലയിലേയ്ക്ക് കാലം തെറ്റിയാണ് തന്റെ വരവെന്ന് പലപ്പോഴും വിശ്വസിച്ചിരുന്ന ഗിരീഷ് പക്ഷെ, രണ്ടു ദശകങ്ങള്‍ കൊണ്ട് മലയാളത്തിനും മലയാളിക്കും അഭിമാനമായി മാറി.

ഏഴു പ്രാവശ്യം മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. അഗ്നിദേവന്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പുനരധിവാസം, രാവണപ്രഭു, നന്ദനം, ഗൗരീശങ്കരം, കഥാവശേഷന്‍ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളാണ് ഗിരീഷിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്- മായാമയൂരം, ഹരിമുരളീരവം- ആറാം തമ്പുരാന്‍, ഗോപികേ ഹൃദയമൊരു വെണ്‍ശംഖുപോലെ -നന്ദനം, ഒരു രാത്രി കൂടി -സമ്മര്‍ ഇന്‍ ബത്‌ലഹേം, കരിമിഴിക്കുരുവിയെ കണ്ടില്ല -മീശ മാധവന്‍, കണ്ണാടിക്കൂടും കൂട്ടി… (പ്രണയവര്‍ണങ്ങള്‍), ആരൊരാള്‍ പുലര്‍മഴയില്‍ (പട്ടാളം), എന്റെ എല്ലാമെല്ലാം അല്ലേ (മീശമാധവന്‍), തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായി (രസികന്‍), ജൂണിലെ നിലാമഴയില്‍- നമ്മള്‍ തമ്മില്‍, ചാന്തുതൊട്ടില്ലേ ചന്ദനപ്പൊട്ടില്ലേ (ബനാറസ്) എനിക്കു പാടാന്‍- ഇവര്‍ വിവാഹിതരായാല്‍… പ്രണയത്തിന്റെ കൈലാസത്തിലേയ്ക്കുള്ള തീര്‍ഥയാത്രയിലെ സഹയാത്രികരായി വരികള്‍.

വിഷാദത്തിന്റെ കണ്ണീര്‍നനവ് ആര്‍ദ്രമായി അവശേഷിപ്പിക്കുന്ന ഗാനങ്ങളും ഈ തൂലികയില്‍ നിന്നും കടലാസിലേയ്ക്ക് പകര്‍ന്നു. ഇന്നലെ എന്റെ നെഞ്ചിലെ- ബാലേട്ടന്‍, അമ്മ മഴക്കാറിനു കണ്‍നിറഞ്ഞു- മാടമ്പി. ഏതു വികാരം അടങ്ങിയതായാലും, ഗിരീഷിന്റെ പാട്ടുകള്‍ എന്തുകൊണ്ട് ജനങ്ങളേറ്റു പാടി എന്നതിനു ഒരുത്തരമേയുള്ളൂ. തലമുറകള്‍ക്കതീതമായി ഓരോരുത്തരും അവയെ ഇഷ്ടപ്പെട്ടു. അര്‍ഥഗര്‍ഭമായ വരികള്‍ കാല്‍പ്പനികതയുടെ ഭാവുകത്വത്തിന്റെയും ആസ്വാദകര്‍ക്ക് ഈ ഗാനങ്ങളോടുള്ള ആകര്‍ഷണീയതയുടെയും അളവു കൂട്ടിയെന്നതും വാസ്തവം. മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ -കന്മദം, ഒരു കിളി പാട്ടു മൂളവേ- വടക്കുംനാഥന്‍, തികച്ചും ഗ്രാമീണസൗന്ദര്യത്തിന്റെ നിഷ്‌കളങ്കതയുടെ പര്യായങ്ങളായി എത്രയോ പാട്ടുകള്‍…

കാല്‍പ്പനിക ലോകത്ത് തീര്‍ത്തും സ്വതന്ത്രനായി വിഹരിച്ച ഈ കവി ഭഗവാനായി അര്‍പ്പിച്ചത് കളഭവും തന്റെ മനസും കൂടിയാണ്. സൂര്യപ്രഭയും നീലനിലാവും ഒരുപോലെ സ്വായത്തമായിരുന്ന കവിക്ക് പ്രണയത്തിന്റെ സംഗീതം ഹൃദയങ്ങളിലെത്തിക്കാന്‍ സാധിച്ചു. നിലാവിനെയും മേഘത്തെയും മഴയെയും വെയിലിനെയും കിളിയെയും കാറ്റിനെയുമൊക്കെ ഒരു കുട്ടിയുടെ നിഷ്‌കളങ്കതയോടെ വീക്ഷിച്ചു. അദ്ദേഹത്തിന്റെ അനശ്വരമായ ഗാനങ്ങള്‍ ഇന്നും മലയാളികളില്‍ അസ്തമിക്കാതെ നിലകൊള്ളുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പിന്നണി ഗായിക ശ്വേതാ മോഹന്‍ വിവാഹിതയായി

January 17th, 2011

singer-swetha-wedding-epathram

കൊച്ചി : ചലച്ചിത്ര പിന്നണി ഗായിക  ശ്വേതാ മോഹനും അശ്വിനും വിവാഹിതരായി. പ്രശസ്ത പിന്നണി ഗായിക സുജാത യുടെയും ഡോക്ടര്‍ മോഹന്‍റെ യും മകളാണ് ശ്വേതാ മോഹന്‍. ചെന്നൈ അണ്ണാനഗറിലെ ഡോ. ശശി യുടെയും ഡോ. പത്മജ ശശി യുടെയും മകനാണ് അശ്വിന്‍.  
 
സംഗീത സംവിധായകന്‍ വി. ദക്ഷിണാ മൂര്‍ത്തി, കവിയും ഗാന രചയിതാ വുമായ  ഒ. എന്‍. വി. കുറുപ്പ്, ശ്രീകുമാരന്‍ തമ്പി, ഗാന ഗന്ധര്‍വ്വന്‍ കെ. ജെ. യേശുദാസ്, ഭാര്യ പ്രഭാ യേശുദാസ്, ഗായക രായ പി. ജയചന്ദ്രന്‍,  ഉണ്ണി മേനോന്‍, ഉണ്ണി കൃഷ്ണന്‍, വിജയ് യേശുദാസ്,  ശ്രീനിവാസ്, ചിത്രാ അയ്യര്‍, മിന്‍മിനി, സംഗീതജ്ഞ രായ  ഡോ. ഓമനക്കുട്ടി, അര്‍ജുനന്‍ മാസ്റ്റര്‍, വിദ്യാധരന്‍ മാസ്റ്റര്‍, രമേഷ് നാരായണന്‍, എം. ജയചന്ദ്രന്‍, സംവിധായ കരായ കെ. ജി. ജോര്‍ജ്, ഫാസില്‍, കമല്‍, ചലച്ചിത്ര നിര്‍മ്മാതാക്കള്‍  പി. വി. ഗംഗാധരന്‍, ഗോകുലം ഗോപാലന്‍,  താരങ്ങളായ ശ്രീനിവാസന്‍, മുകേഷ്,  ഭാവന,  കെ. പി. എ. സി. ലളിത,  മഞ്ജു വാര്യര്‍, സംയുക്താ വര്‍മ്മ,  ലക്ഷ്മി ഗോപാല സ്വാമി, തുടങ്ങിയവര്‍ പങ്കെടുത്തു. കൊച്ചി ലേ മെറിഡിയനില്‍ ആയിരുന്നു വിവാഹവേദി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

7 of 10« First...678...10...Last »

« Previous Page« Previous « ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ ലോഗോ പ്രകാശനം
Next »Next Page » കെ. എസ്. സി. ഹ്രസ്വ സിനിമ മല്‍സരം : ‘ഒട്ടകം’ മികച്ച ചിത്രം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine