കുഞ്ഞൂഞ്ഞിന്റെ ബന്ധുവാര്… ശത്രുവാര്?

March 25th, 2011

sindhu-joy-police-beating-epathram

പുതുപ്പള്ളി എന്നാല്‍ കുഞ്ഞൂഞ്ഞ് എന്നാണ് ചൊല്ല്. അതു കൊണ്ട് തന്നെ വര്‍ഷം പലതു കഴിഞ്ഞിട്ടും ഇന്നും പുതുപ്പള്ളിയില്‍ ഒരു ചുവന്ന പൂ വിരിയിക്കാന്‍ സഖാക്കള്‍ക്ക് പറ്റിയിട്ടില്ല. പലരേയും മാറി മാറി പരീക്ഷിച്ചു നോക്കി. അങ്ങനെ കഴിഞ്ഞ തവണ ഒരാളെ കിട്ടി എസ്. എഫ്. ഐ. യിലെ അന്നത്തെ തീപ്പൊരി പെണ്‍ സിംഹം സിന്ധു ജോയ്. തെരുവില്‍ നിന്നും പോലീസിന്റെ തല്ല് വാങ്ങി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയം. പോരാത്തതിനു പെണ്ണും. വേറെന്തു വേണം? ഉടനെ പുതുപ്പള്ളിയിലേക്ക് കയറ്റി അയച്ചു ആ പെണ്‍ സിംഹത്തെ. അങ്ങനെ കുഞ്ഞൂഞ്ഞിനെതിരെ ഏറെ പാടിയും പറഞ്ഞും നടന്നു പാവം. ചില സഖാക്കള്‍ ആ പാവത്തെ ബലിയാടാക്കി എന്ന് രഹസ്യമായി പറഞ്ഞു.

sindhu-joy-waving-palm-epathram

ആ പെണ്‍ സഖാവ് ഇന്നിതാ കുഞ്ഞൂഞ്ഞിനു വേണ്ടി പുതുപ്പള്ളിയില്‍. പീഡന വീരന്മാരെ കൈയ്യാമം വെച്ച് റോഡിലൂടെ നടത്തിക്കുമെന്ന് വി. എസ്. അന്ന് പറഞ്ഞപ്പോള്‍ വീറോടെ കൈയ്യടിച്ച സഖാവിന് ഇന്ന് വി. ഐ. പി. ആരാണെന്ന് അറിയണം. അങ്ങനെ പലതും അറിയണമത്രെ. കേരളത്തിലെ സര്‍വ്വ പെണ്ണുങ്ങള്‍ക്കും സുരക്ഷ യില്ലെങ്കിലും എ. കെ. ജി. സെന്ററില്‍ വരുന്ന വരുടെയെങ്കിലും സുരക്ഷ നോക്കിയാല്‍ മതിയെന്ന് വരെ പുള്ളിക്കാരി ആവേശത്തില്‍ പറഞ്ഞപ്പോള്‍ പുതുപ്പള്ളിയിലെ കോണ്‍ഗ്രസ്സു കാരൊക്കെ കയ്യടിച്ചു…

പാര്‍ട്ടി തനിക്ക് അര്‍ഹിച്ച പരിഗണന നല്‍കിയില്ലെന്ന് പറഞ്ഞാണ് പാര്‍ട്ടി വിട്ടത്. പുറത്താക്കി യതെന്ന് പാര്‍ട്ടിക്കാര്‍. ഇതു കേട്ടപ്പോള്‍ കുഞ്ഞൂഞ്ഞിനും ആവേശം മൂത്തു. പാര്‍ട്ടിയില്‍ കിടന്ന് നരക യാതന അനുഭവിക്കുന്ന തരുണീ മണികള്‍ക്ക് സ്വാഗതം ഓതുന്നതോടൊപ്പം കേരളത്തിലെ മുഴുവന്‍ പെണ്‍പടയുടെയും പ്രതീകമാണ് സിന്ധു എന്നും നേതാവങ്ങ് പറഞ്ഞു പോയി… ഉടനെ ചെന്നിത്തല ഒരു മെമ്പര്‍ഷിപ്പും കീറി കൊടുത്തു. ഇനി കുഞ്ഞൂഞ്ഞിനെ വാനോളം പുകഴ്ത്തി പാടി സിന്ധു ജോയ് എന്ന വാനമ്പാടി പുതുപ്പള്ളി മുഴുവന്‍ കറങ്ങി നടക്കും… കാലത്തിന്റെ ഓരോരോ കാര്യങ്ങളെ… ബന്ധുവാര് … ശത്രുവാര്…

ആക്ഷേപകന്‍

- ഡെസ്ക്

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

പിള്ളക്കു ചിഹ്നം ഗോതമ്പുണ്ട…

March 24th, 2011

gothambunda-epathram

പേരിന്റെ ആദ്യത്തിലും അവസാനത്തിലും കുട്ടിത്തമുണ്ട് അതു കൊണ്ട് തന്നെ പിള്ളക്കിത് ഒരു കുട്ടിക്കളി മാത്രം, ഇടമലയാറീന്ന് അങ്ങ് പൂജപ്പുരയിലേക്ക് ഒരു സുഖവാസ യാത്ര… ഹ.. ഹ… നല്ല രസം, ജീവിത്തിലാദ്യമായി കൊതുകു കടി കൊണ്ട അനുഭവം അതിലും രസം. ഇനി തെരെഞ്ഞെടുപ്പ് കമ്മീഷനൊന്ന് മനസ്സു വെച്ച് ഗോതമ്പുണ്ട ചിഹ്നമായി കിട്ടിയാല്‍ കാര്യം കുശാല്‍…

“തള്ള ചവിട്ടിയാല്‍ പിള്ളക്കു കേടില്ല” എന്നാണല്ലോ. അതു കൊണ്ട് തന്നെ കൊട്ടാരക്കരയില്‍ നിന്നും ഒരു ചവിട്ടു കൂടി കിട്ടിയാലും കുഴപ്പമില്ലെന്നു പിള്ളക്കു തോന്നിയത്. വീട്ടു കാര്യങ്ങള്‍ നടത്താന്‍ മകനൊരുത്തന്‍ പത്തനാപുരത്ത് ഗോദയിലുണ്ട്. പിള്ളയെന്ന മഹാനു ജയിലീ കെടന്നും ജന സേവനം നടത്തണം പോലും. അതിന് ഇനി ഐക്യ മുന്നണിക്കാരൊന്നു കണ്ണടച്ചാല്‍ മതി, ചാണ്ടിച്ചായനും ചെന്നിത്തല കുട്ടനും കുഴപ്പമുണ്ടാകാനിടയില്ല എന്നു കരുതി. അവരും കാലു വാരി. പിന്നെ കോണ്‍ഗ്രസ്സില്‍ ചില ധീരന്മാരുണ്ട്. അവര്‍ വാളെടുത്തു. ഈ പിള്ളേച്ചന്‍ കുടുങ്ങിയത് തന്നെ. അല്ലേലും ഈ ധീരനെ കൊണ്ട് കോണ്‍ഗ്രസെന്നേ പൊറുതി മുട്ടിയിരിക്ക്യാണ്. അല്ലറ ചില്ലറ കരി മണല്‍ ബിസിനസും മറ്റും നടത്താനൊന്നും ഇയാള് സമ്മതിക്കൂല. പിന്നെ നിയമ സഭാ സമ്മേളനം. അതിപ്പൊ എന്നാ ശരിക്കങ്ങ് നടന്നിട്ടുള്ളത്? വേണംന്ന് വെച്ചാ ചക്ക വേരിലും കായ്ക്കും.

സമ്മേളനമങ്ങ് പൂജപ്പുരയിലോട്ട് മാറ്റിയാല്‍ പുളിക്കുമോ? അല്ലേലും ഇനീം ചെലെര്‍ക്കൊക്കെ വരാനുള്ളതല്ലെ. ഇപ്പൊ പഴേ പോലൊന്നുമല്ല. അത്യാവശ്യം കച്ചവടമൊക്കെ ജയിലിലും നടക്കും. ഐസ്ക്രീമും, പാമോയിലും… എന്ത് വേണമെങ്കിലും ജയിലീലും കിട്ടും.

പിന്നെയെന്താ… ഇത്രയൊക്കെ പറഞ്ഞിട്ടും പിള്ള വാക്യം തള്ളാനാണ് ഭാവമെങ്കില്‍ ദേ ഈ കൊട്ടാരക്കരക്കാര് പിള്ളയെ അങ്ങ് ജയിപ്പിച്ച് കയ്യീ തരും. പിന്നെ ഷാജി കൈലാസിന്റെ സിനിമേ പറേണ പോലെ പൊതു ജനം കഴുത എന്നൊക്കെ ചെല വിവരമില്ലാത്തവര്‍ പറഞ്ഞു നടക്കും. അത് കാര്യമാക്കണ്ട. ജയിച്ചാ ആ കസേരേലൊന്നു ഇരുന്ന് വേണം ഇടമലയാറൊക്കെ ഒന്നു കൂടി കറങ്ങാന്‍ എന്നു വരെ പറഞ്ഞു നോക്കി.

എന്നിട്ടും അവന്മാര് അടുത്തില്ല. ഈ ചെന്നിത്തല ഗോലി കളിക്കുമ്പോള്‍ ദേ ഈ പിള്ളേച്ചനൊക്കെ ഐക്യ മുന്നണി ഉണ്ടാക്കാന്‍ പെടാപാട് പെടുകയാര്‍ന്നു. അല്ലേലും പഴയ കാര്യങ്ങള്‍ ആര്‍ക്കു വേണം അല്ലെ? ആത്മകഥ എഴുതാന്‍ കൊള്ളാം ഈ പറഞ്ഞതൊക്കെ.

ആ പാവത്താന്‍ പിള്ളക്കു വേണ്ടിയാണ് പക്ഷെ കാര്യം ഗോപി ….

നടുകഷണം: “മഹാന്മാര്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്ന് പിള്ള വാക്യം, എന്നാല്‍ ജയിലില്‍ കിടന്നവരെല്ലാം മഹാന്മാരല്ല എന്നത് തള്ള വാക്യം”

ആക്ഷേപകന്‍

- ഡെസ്ക്

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

അഴിമതി രഹിത ജനപക്ഷ വികസനത്തിന്‌ തുടര്‍ ഭരണം അനിവാര്യം

March 21st, 2011

ldf rule in kerala
എല്‍. ഡി. എഫ്. സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷ ക്കാലത്തെ ഭരണം നാടിനെ കാര്‍ഷിക രംഗത്തും, വ്യവസായ രംഗത്തും, വിദ്യാഭ്യാസ രംഗത്തും, ആരോഗ്യ രംഗത്തും, പാര്‍പ്പിട രംഗത്തും, സാമ്പത്തിക രംഗത്തും വന്‍ കുതിച്ചു ചാട്ടത്തിനാണു കളമൊരുക്കിയത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ചിരകാല അഭിലാഷമായ ക്ഷേമ നിധിയും പെന്‍ഷനും യഥാര്‍ത്ഥ്യമാക്കാനും കഴിഞ്ഞിരിക്കുന്നു. ക്രമസമാധാന രംഗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാണു കേരളം. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ  വാഗ്ദാനങ്ങള്‍ നിറവേറ്റിയ അഭിമാനത്തോടെയും ആത്മവിശ്വാസ ത്തോടെയുമാണ് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ക്ഷേമത്തിന്റെയും വികസനത്തിന്റെയും സുരക്ഷയുടെയും കര്‍മ പദ്ധതികളുമായി എല്‍ഡിഎഫ് മുന്നോട്ടു വന്നിരിക്കുന്നത്.

വികസനത്തിനൊപ്പം സാമൂഹ്യ സുരക്ഷയും ഉറപ്പു വരുത്തിയ ജനകീയ ബദലിന്റെ വിജയത്തിന് അഞ്ചു വര്‍ഷത്തെ അനുഭവങ്ങള്‍ തന്നെയാണ് സാക്ഷ്യം. എല്‍ഡിഎഫ് ഭരണത്തിന്റെ നേട്ടമെത്താത്ത ഒരു കുടുംബം പോലുമില്ല കേരളത്തില്‍. യു ഡി എഫ്. തകര്‍ത്ത കേരളത്തെ പുനഃസൃഷ്ടിച്ച എല്‍ഡിഎഫ് നേട്ടങ്ങളുടെ നിറവില്‍ ക്ഷേമവും നീതിയും നിലനിര്‍ത്തി അതിവേഗം വളരുന്ന കേരളം ലക്ഷ്യമാക്കുന്നു.

ജനനം മുതല്‍ മരണംവരെ ഓരോ പൌരനും പരിപൂര്‍ണ്ണ  സുരക്ഷ ഉറപ്പു വരുത്തുകയെന്ന മഹാ ദൌത്യമാണ് എല്‍ഡിഎഫ് ഏറ്റെടുക്കാന്‍ പോകുന്നത്. സാമ്പത്തിക വളര്‍ച്ചയും സാമൂഹ്യ – സാമ്പത്തിക നീതിയും ഒന്നിച്ചു കൊണ്ടു പോകുന്ന കേരള വികസന മാതൃകയാണ് എല്‍ഡിഎഫ് ആവിഷ്കരിച്ചിട്ടുള്ളത്.

എല്ലാവര്‍ക്കും വീട്, ഭൂമി, ഭക്ഷണം, കുടിവെള്ളം, വെളിച്ചം – ഇതായിരുന്നു എല്‍ഡിഎഫിന്റെ പ്രധാന വാഗ്ദാനം. ആ ദൌത്യം പൂര്‍ണതയിലേക്ക് നീങ്ങുന്നു. കര്‍ഷക ആത്മഹത്യ കൃഷിയിടങ്ങള്‍ കണ്ണീര്‍ക്കയ മാക്കിയ കാലത്താണ് എല്‍ഡിഎഫ് അധികാരമേല്‍ക്കുന്നത്. ആദ്യ മന്ത്രി സഭാ യോഗം ആത്മഹത്യ ചെയ്ത കൃഷിക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചു. പിന്നീടിങ്ങോട്ട് കാര്‍ഷിക മേഖല അഭിവൃദ്ധിയിലേക്ക് കുതിച്ചു. നെല്ല് സംഭരണ വില ഏഴ് രൂപയില്‍ നിന്നുയര്‍ത്തു മെന്നായിരുന്നു വാഗ്ദാനം. ഇന്ന് സംഭരണ വില 14 രൂപയാണ്. കര്‍ഷക കടാശ്വാസ കമ്മീഷന്‍ കടങ്ങള്‍ എഴുതിത്തള്ളി. ബി. പി. എല്‍. കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കാന്‍ നടപടിയെടുത്തു. ദരിദ്ര്യ രേഖക്ക് മെലെയുള്ള വരാണെങ്കിലും അവര്‍ക്കും ഇനി മുതല്‍ രണ്ടു രൂപക്ക് അരിയെന്ന  സര്‍ക്കാറിന്റെ ജന ക്ഷേമകരമായ നടപടി യു. ഡി. എഫിന് അത്ര രസിച്ചില്ലായെന്ന് വേണം കരുതാന്‍. അവര്‍ തിരെഞ്ഞെടുപ്പ് കമ്മിഷന് പരാധി നല്‍കി തല്‍ക്കാലം നിര്‍ത്തിച്ചിരിക്കുന്നു.

അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. എട്ട് പുതിയ പൊതു മേഖലാ വ്യവസായങ്ങള്‍, 96 കോടി രൂപ നഷ്ടം വരുത്തിയ പൊതു മേഖലാ വ്യവസായ സ്ഥാപനങ്ങള്‍ 300 കോടിയിലേറെ ലാഭം നേടി, ശക്തമായ കമ്പോള ഇടപെടലിലൂടെ വിലക്കയറ്റം തടഞ്ഞു, ക്ഷേമ പെന്‍ഷന്‍ 200 രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്ത സ്ഥാനത്ത് 400 രൂപയായി ഉയര്‍ത്തി, ഇനിയിതാ അത് ആയിരം രൂപയാക്കുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.  പാവപ്പെട്ടവരുടെ എല്ലാ ഭവന വായ്പകളും എഴുതി ത്തളളി, മത്സ്യ ത്തൊഴിലാളികള്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കും കടാശ്വാസം പദ്ധതികള്‍ നടപ്പാക്കി. യു. ഡി. എഫ്. വിറ്റു തുലക്കാന്‍ ശ്രമിച്ച  ഇന്‍ഫോ പാര്‍ക്ക് സംരക്ഷിച്ചു സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കി, ജില്ലകള്‍ തോറും ഐ. ടി. പാര്‍ക്കുകള്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി, വനാവകാശ നിയമ പ്രകാരം മുപ്പതിനായിരത്തോളം ആദിവാസികള്‍ക്ക് ഭൂമി നല്‍കി.

ആരോഗ്യ – വിദ്യാഭ്യാസ മേഖലകളില്‍ ഗുണ മേന്മയില്‍ കുതിച്ചു ചാട്ടം, പരിസ്ഥിതി സംരക്ഷണത്തിനു നല്‍കിയ ഊന്നല്‍ ഹരിത ബജറ്റിലെത്തി നില്‍ക്കുന്നു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണം, പട്ടിക ജാതി – പട്ടിക വര്‍ഗ വികസന പദ്ധതികള്‍ക്കുളള പണം ജനസംഖ്യാ നുപാതികമായി വകയിരുത്തി, നിയമന നിരോധനം അവസാനിപ്പിച്ച് പിഎസ്സി വഴി ഒന്നേ മുക്കാല്‍ ലക്ഷം പേര്‍ക്ക് തൊഴില്‍, ജീവനക്കാര്‍ക്ക് യുഡിഎഫ് നിഷേധിച്ച ഭവന വായ്പയടക്കം എല്ലാ ആനുകൂല്യങ്ങളും, കൃത്യ സമയത്ത് ശമ്പള പരിഷ്കരണം, പ്രവാസികള്‍ക്ക് ക്ഷേമ നിധി, മറ്റ് ധാരാളം ആനുകൂല്യങ്ങള്‍ – എല്‍ഡിഎഫ് വാഗ്ദാനങ്ങള്‍ ഓരോന്നും നടപ്പിലാക്കു കയായിരുന്നു.

അവിശ്വസനീയമായ ധന മാനേജ്മെന്റിനാണ് അഞ്ചു വര്‍ഷം കേരളം സാക്ഷ്യം വഹിച്ചത്. വികസന – ക്ഷേമ ചെലവുകള്‍ വെട്ടിച്ചുരുക്കാതെ വരുമാനം വര്‍ധിപ്പിച്ചു. നികുതി വരുമാനം ഏഴായിരം കോടിയില്‍നിന്ന് 16,000 കോടി രൂപയായി. അഭിമാനകരമായ ഈ നേട്ടങ്ങളുടെ തുടര്‍ച്ചയാണ് കേരളം ആഗ്രഹിക്കുന്നത്. കേരളത്തിന്റെ ശോഭനമായ ഭാവിയിലേക്കുള്ള വഴി തുറക്കുകയാണ്  എല്‍ഡിഎഫ് പ്രകടന പത്രിക.

അഴിമതി രഹിത ജനപക്ഷ വികസനമാണു എല്‍. ഡി. എഫ്. ലക്ഷ്യമിടുന്നത്. യു. ഡി. എഫ്. ഭരണ കാലത്തെ പ്പോലെ നാടിനെ സര്‍‌വ്വ നാശത്തിലേക്ക് നയിച്ച  ഒരു കാലഘട്ടത്തിലേക്ക് നാടിനെ തള്ളി വിടാതിരിക്കാനുള്ള  മുന്‍‌കരുതലുകള്‍ ജനങ്ങളുടെ ഭാഗത്തു നിന്ന് തീര്‍ച്ചയായും  ഉണ്ടാകേണ്ടതുണ്ട്. അഴിമതി, ജന വഞ്ചന, ഖജനാവ് കൊള്ളയടിക്കല്‍, രാഷ്ട്രീയത്തിന്റെ മാഫിയ വല്‍ക്കരണം, പെണ്‍വാണിഭവും സ്ത്രീ പീഡനവുമടക്കമുള്ള ക്രിമിനല്‍ കൃത്യങ്ങള്‍, വര്‍ഗീയത, തീവ്രവാദി കള്‍ക്കുള്ള പ്രോത്സാഹനം തുടങ്ങിയവ  യു. ഡി. എഫ്. ഭരണത്തിന്റെ മുഖമുദ്രകളായിരുന്നു. ഈ ദുഷ്ട ശക്തികളെ അധികാരത്തിന്റെ അയലത്തു പോലും വരാനുള്ള അവസരം കേരള ജനത കൊടുക്കരുത്.

നാരായണന്‍  വെളിയംകോട്

- ഡെസ്ക്

വായിക്കുക:

3 അഭിപ്രായങ്ങള്‍ »

പീബിയാദി ലേഹ്യവും അച്ചുമാമനും

March 19th, 2011

vs-achuthanandans-health-secret-epathram

പീബിയാദി ലേഹ്യം കഴിച്ചു അച്ചു മാമന്‍ ആരോഗ്യവാനായി.

“അല്ലേലും ഈ പീബിയാദി ലേഹ്യത്തിന്റെ ശക്തി ഒന്ന് വേറെ തന്നെ”. ഈ സത്യം അറിയണം എങ്കില്‍ അച്ചു മാമനോട് ചോദിച്ചാല്‍ മതി. എത്ര പെട്ടെന്നാണ് ആരോഗ്യം മെച്ചപ്പെട്ടത്, വെറും മൂന്നു ദിവസം മാത്രം. എസ്. ആര്‍. പി. എന്ന പാനീയം ഒഴിവാക്കുക എന്ന പഥ്യം കണിശമായി പാലിച്ചതിനാല്‍ ലേഹ്യം ഫലം ചെയ്തു.

ഇപ്പോഴിതാ അങ്ങേര് ക്ലിഫ് ഹൌസില്‍ തെരഞ്ഞെടുപ്പ് റിയാലിറ്റി ഷോക്ക് വേണ്ടി പ്രാക്ടീസിലാണ്.

“ഏട്ടന്‍ കേഡി… അനിയന്‍… കേഡി…
ഏട്ടന്‍ കേഡി……അനിയന്‍….കേഡി…”

ഡെയിന്‍ജര്‍ സോണില്‍ ആയിരുന്ന അച്ചു മാമന്‍. ഇപ്പോഴിതാ ജനങ്ങള്‍ എസ്. എം. എസ്. അയച്ചു രക്ഷപ്പെടുത്തി യിരിക്കുന്നു. അതും പിണറായി, കോടിയേരി എന്നീ ജഡ്ജിമാരെ വെട്ടിച്ച്. സംഗതി ഇല്ലെന്നു പറഞ്ഞ ജഡ്ജി മാര്‍ക്ക് ജനങ്ങള്‍ എസ്. എം. എസിലൂടെ സംഗതിയങ്ങ് ഉണ്ടാക്കി കൊടുത്തു. അതിനു വേണ്ടി അച്ചു മാമന്‍ കഴിച്ച മരുന്നുകള്‍ ചില്ലറയല്ല. മൂത്ത് നരച്ച അംഗങ്ങളെ വെച്ച് നൂറ്റൊന്നാവര്‍ത്തി തിരിച്ചും മറിച്ചും ചൂടാക്കി അവൈലബിള്‍ പി.ബി. എന്ന വിദേശ എണ്ണയില്‍ മുക്കി ഉണ്ടാക്കുന്ന പീബിയാദി ലേഹ്യം, മാനസിക അസ്വാസ്ഥ്യം വരുമ്പോള്‍ കാരാട്ട് എന്ന സ്ഥലത്ത് മാത്രം ഉണ്ടാകുന്ന പ്രത്യേക തരം ജീവിയുടെ തൊലിയില്‍ നിന്നും എടുക്കുന്ന കൊഴുപ്പ് കൊണ്ട് ഉണ്ടാക്കുന്ന യെച്ച്ചൂരാദി  വടഹവും, കൂടുതല്‍ ഊര്‍ജ്ജസ്വലത കൈവരിക്കാനും, മലമ്പുഴ പോലുള്ള മലമ്പ്രദേശങ്ങള്‍ കേറാനും വൃന്ദാവിലാദി എണ്ണ കൊണ്ട് വിസ്തരിച്ചൊരു കുളിയും കൂടി ആയപ്പോള്‍ എല്ലാം റെഡി. ഈ മരുന്ന് കഴിച്ച് ഇനി തെരഞ്ഞെടുപ്പ് റിയാലിറ്റി ഷോയ്ക്ക് പങ്കെടുക്കാന്‍ മറ്റു പലരും ഡല്‍ഹിയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നു എന്നാണു ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തൊണ്ണൂറു കഴിഞ്ഞാലും ഇനിയും മല കേറാന്‍ ശക്തി തരുന്ന അച്ചുവയാദി ലേഹ്യം വികസിപ്പി ച്ചെടുക്കാനുള്ള തിരക്കിലാണ്  ഈ. പി. വൈദ്യനും ഐസക് ഡോക്ടറും. എന്നാല്‍  മധുര കാമേശ്വരി ലേഹ്യം കഴിച്ച ഒരു വിദ്വാന്‍ വനിതാ സ്ഥാനാര്‍ഥികളെ വട്ടമിട്ട് നടക്കുന്നു എന്നും അതിനാല്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ഇന്റലിജെന്‍സ് അറിയിക്കുന്നു. ഈ വിദ്വാന്‍ ഇനി എളുപ്പത്തില്‍ കഴിക്കാവുന്ന ഐസ് ക്രീമില്‍ പരീക്ഷണം നടത്തുകയാണ്. അതിനു വേണ്ടി ഈ രംഗത്ത് ഏറെ പ്രവര്‍ത്തി പരിചയമുള്ള പ്രതിപക്ഷത്തുള്ള ഒരു വിദ്വാനെ കോച്ചായി നിയമിച്ചു കഴിഞ്ഞു.

അറിയിപ്പ് : മാധ്യമ സിന്‍ഡിക്കേറ്റ് എന്ന സാമ്രാജ്യത്വ ബഹുരാഷ്ട്ര കുത്തക കമ്പനി ഈ ലേഹ്യങ്ങളുടെ പേറ്റന്റ് സ്വന്തമാക്കാന്‍ പാഞ്ഞു നടക്കുന്നതിനാല്‍ സഖാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം എന്ന് സെക്രട്ടറിയേറ്റ് എന്ന ഓഫീസ് അറിയിച്ചിരിക്കുന്നു.

വാല്‍ കഷണം : ജനങ്ങള്‍ക്ക് വിവരം വെച്ചത് കൊണ്ടാണ് പ്രകടനങ്ങള്‍ നടത്തിയതെന്ന് എന്നും, പാര്‍ട്ടിക്ക് അതീതന്‍ ആരുമില്ലെന്നും, അതീതന്‍ മാരെല്ലാം പാര്‍ട്ടിക്കാരാണ്  എന്നും അവൈലബിള്‍ കമ്മറ്റി കണ്ടെത്തി.

ആക്ഷേപകന്‍

- ഡെസ്ക്

വായിക്കുക:

5 അഭിപ്രായങ്ങള്‍ »

ഏറെ മോഹിച്ചു ഇനിയുമൊരിക്കല്‍…

March 17th, 2011

“ഏറെ മോഹിച്ചാലെ അല്‍പ്പമെങ്കിലും കിട്ടൂ” ഇത് ഒരു ചൊല്ലു മാത്രമല്ല, പാര്‍ട്ടിയില്‍ വല്ലതുമൊക്കെ കിട്ടണമെങ്കില്‍ ഏറെ തല തല്ലണം, ആല്ലെങ്കിലിത് കോണ്‍ഗ്രസ്സാവൂലെ, പാര്‍ട്ടിക്കെന്നും കൃത്യമായ നയമുണ്ട്, അത് കണ്ണൂരൊഴികെ സോറി… എല്ലാവര്‍ക്കും ഒന്നാണ്. അല്ലേലും അഞ്ചു കൊല്ലം പാര്‍ട്ടി ഏറെ സഹിച്ചു അങ്ങ് കാരാട്ട് വരെ ക്ഷ, ട്ട, ണ
വരച്ചു, സ്റ്റേറ്റും പി. ബി. യും കടന്ന് അങ്ങേരങ്ങ് വളര്‍ന്നു പോലും, “ഇയ്യാളു മുഖ്യ മന്ത്രിയായാല്‍ ഞമ്മക്കൊക്കെ ജയിലീ പോയി കെടക്കാന്ന് ”പറഞ്ഞയാളും അഞ്ചു കൊല്ലം സുഖമായി ഭരിച്ചു, വാ പോയ കോടാലിയെന്ന് പാര്‍ട്ടി തന്നെ പറഞ്ഞ മന്ത്രിയങ്ങ് സ്വയം ഒതുങ്ങി, എന്നിട്ടും കണ്ണൂരു നിന്നുള്ള വെടി വട്ടം നിന്നില്ല. പണ്ടു മുതലെ അല്ലറ ചില്ലറ തരികിട ചിറ്റിത്തിരി ഉണ്ടായിരുന്ന പാര്‍ട്ടി ജില്ലാ അധിപനെ ഒരു പേരിനങ്ങ് മാറ്റി നിര്‍ത്തി, ഇനി വീ എസ് അല്ല ഒടേമ്പ്രാന്‍ നേരിട്ട് വന്നാലും പാര്‍ട്ടി ക്കതീതനാ കാനൊക്കൂല, അതു ലോട്ടറി മാര്‍ട്ടിനാ‍യാലും ഓ..സോറി… നേതാക്കളുടെ പേരു മാറുന്നു വേണ്ടില്ല, ഇനി മാധ്യമ സിന്‍ഡിക്കേറ്റെന്ന് പറയുന്ന ഒരു കൂട്ടമുണ്ട് അവരെങ്ങാനും ഇനി ഇതിയാനെ പിടിച്ച് പൊക്കി കൊണ്ട് വാരാതിരുന്നാ‍ല്‍ മതി. നീലാണ്ടന്മാരും, പിയേഴ്സന്മാരും ഇനി ചാനലില്‍ നിറയും, മറുപടിക്കായി അങ്ങു കണ്ണൂര്‍ വെടി വെട്ടം ഇ. പി. യും ചേര്‍ന്നാല്‍ കാണാം പൂരം. ലാവ് ലിന്‍ രേഖകളുമായി പാവം കുറെ പ്രാവശ്യം അങ്ങു ദെല്‍ഹി വരെ പോയി നോക്കി, എന്തു പ്രയോജനം, സംസ്ഥാനത്ത് സെക്രട്ടറിയേറ്റ് അംഗങ്ങളല്ലാത്ത ആരും ആഗ്രഹിക്കാത്ത തീരുമാനമെടുത്ത് പാര്‍ട്ടിയെ വീണ്ടും പിണറായി ചെറുതാക്കി എന്നൊന്നും കരുതരുത്, പാവം ഒരു വയസ്സനല്ലെ കുറച്ചു കൂടി അങ്ങു ഇരുന്നോട്ടെ എന്നൊക്കെ പറയാന്‍ ആരും അങ്ങേര്‍ക്കൊപ്പം ഇല്ലാതെ പോയി, ഇനി മൂന്നാര്‍, ലോട്ടറി, ലാവ് ലിന്‍, എന്നൊന്നും വല്ലാതെ കേള്‍ക്കില്ല, തരം താഴ്ന്ന് ഇല്ലാതാവേണ്ടി വരും, വയസ്സാന്‍ കാലത്ത് അതു വേണോ?

ആക്ഷേപകന്‍

- ഡെസ്ക്

വായിക്കുക:

3 അഭിപ്രായങ്ങള്‍ »

പ്രവാസി വോട്ട് : കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ വഞ്ചിച്ചു

March 7th, 2011

passport-epathram

പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കിയെന്ന് പെരുമ്പറയടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ ക്രൂരമായി വഞ്ചിക്കുകയാണു. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പുരോഗമിക്കേ, വോട്ടെടുപ്പിന്റെ സമയത്ത് നാട്ടില്‍ പോകാമെന്നും വോട്ട് ചെയ്യാമെന്നും കരുതിയ ഒരു ചെറു ന്യൂനപക്ഷത്തോടു പോലും നീതി പുലര്‍ത്താന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയുന്നില്ല. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അപേക്ഷയോടൊപ്പം പ്രവാസികള്‍ക്ക് അവരുടെ പാസ്‌പോര്‍ട്ട് സ്വയം സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കാമെന്ന നിയമ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തോട് തിരഞ്ഞെടുപ്പു കമ്മീഷന്‍ ശക്തമായ വിയോജിപ്പാണു പ്രകടിപ്പിച്ചിരിക്കുന്നത്.

അപേക്ഷ തപാലില്‍ അയയ്ക്കുമ്പോള്‍ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് അതത് എംബസികള്‍ തന്നെ സാക്ഷ്യ പ്പെടുത്തണമെന്ന ഉറച്ച നിലപാടിലാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍. പ്രവാസി വോട്ട് നിയമം (ജന പ്രാതിനിധ്യ ഭേദഗതി നിയമം – 2010) ഫിബ്രവരി 10ന് പ്രാബല്യത്തില്‍ വരുത്തി പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ എത്രയും വേഗം മാറ്റം വരുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഈ തര്‍ക്കത്തില്‍ പെട്ട് ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമെന്ന പ്രവാസികളുടെ സ്വപ്നമാണു പൊലിയുന്നത്. സ്വയം സാക്ഷ്യ പ്പെടുത്താമെന്ന് നിയമ മന്ത്രാലയവും അത് പറ്റില്ലായെന്ന് തിരെഞ്ഞെടുപ്പ് കമ്മിഷനും വാശി പിടിക്കുകയാണ്.

തര്‍ക്കം ഒരു വശത്ത് നില നില്‍ക്കേ, നിയമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം പാസ്‌പോര്‍ട്ട് സ്വയം സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കുന്ന അപേക്ഷ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ (തഹസില്‍ദാര്‍) തള്ളാനുള്ള സാധ്യത ഏറെയാണ്. എംബസികള്‍ സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ടുകളുടെ പകര്‍പ്പ് കണക്കിലെടുത്താല്‍ മതിയെന്ന നിര്‍ദേശമാണ് കമ്മീഷന്‍ താഴെത്തട്ടിലേക്ക് നല്‍കിയിരിക്കുന്നത്. നിയമ പ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷ നിരസിക്ക പ്പെടാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തി നടപടികള്‍ സ്വികരിക്കേ ണ്ടതായിട്ടുണ്ട്. പ്രവാസികളെ മോഹിപ്പിച്ച് അവരെ ചതിക്കുന്ന നിലപാട് ഉടനെ തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം .

നിയമ മന്ത്രാലയവും ആദ്യം എംബസികള്‍ സാക്ഷ്യ പ്പെടുത്തണമെന്ന പക്ഷക്കാരായിരുന്നു. ആദ്യം ഇറക്കിയ വിജ്ഞാപനത്തില്‍ ഇതു തന്നെയാണു പറഞ്ഞിരുന്നത്. അതനുസരിച്ച് നിയമ മന്ത്രാലയം ഫിബ്രവരി മൂന്നിന് വിജ്ഞാപനം ചെയ്ത ചട്ടത്തില്‍ എംബസികള്‍ സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പു സഹിതം വേണം അപേക്ഷ സമര്‍പ്പിക്കാനെന്ന് വിശദീകരിച്ചിരുന്നു. ഈ ചട്ടമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമാഭി പ്രായത്തിനായി അവര്‍ അയച്ചു കൊടുത്തത്. ‘സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട്’ എന്ന ഭേദഗതി വരുത്തിയത് ഫിബ്രവരി ഒമ്പതിനാണ്. തൊട്ടടുത്ത ദിവസം നിയമം പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു. എന്നാല്‍ നിയമ മന്ത്രലയം പിന്നിട് വരുത്തിയ മാറ്റം സംഗികരിക്കാന്‍ തിരെഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറില്ല.

ഗള്‍ഫ്‌ രാജ്യങ്ങളിലും മറ്റും വോട്ടര്‍മാരുടെ പേര് എംബസികളില്‍ രജിസ്റ്റര്‍ ചെയ്യുന്നത് സങ്കീര്‍ണ രാഷ്ട്രീയ പ്രശ്‌നമാണെന്നും ആ രാജ്യങ്ങള്‍ അത് അംഗീകരിക്കില്ലെന്നും വിദേശ കാര്യ വകുപ്പ് ചൂണ്ടിക്കാട്ടു കയുണ്ടായി. ഇതെല്ലാം കണക്കി ലെടുത്ത ശേഷമാണ് പാസ്‌പോര്‍ട്ട് സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷ സമര്‍പ്പിക്കാമെന്ന ചട്ടം നിയമ മന്ത്രാലയം വിജ്ഞാപനംചെയ്തത്. എന്നാല്‍ ഇത് തിരെഞ്ഞെടുപ്പ് കമ്മീഷന്‍ അംഗികരിക്കുന്നില്ല. എംബസ്സിയില്‍ പോയി സാക്ഷ്യ പ്പെടുത്തുകയെന്നത് സാധാ രണക്കാരായ പ്രവാസികള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യവുമാണ്. മാത്രമല്ല ഇതിന് ചിലവും വളരെ കൂടുതലാണു. അറുപത് ദിര്‍ഹ മാണിതിന്റെ ചിലവ്. ഇതും സാധരണ പ്രവാസികള്‍ക്ക് താങ്ങാവുന്നതിലും കൂടുതലാണ്.

നാരായണന്‍ വെളിയംകോട്

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രവാസികളെ പാടെ അവഗണിച്ച ബജറ്റ്

March 1st, 2011

indian-expatriate-travellers-epathram

പ്രവാസി മലയാളികളുടെ പ്രശ്നങ്ങളെ തീര്‍ത്തും അവഗണിച്ച കേന്ദ്ര ബഡ്ജറ്റ്‌ വിമാന യാത്രാക്കൂലി വര്‍ധിപ്പിച്ചു കൊണ്ട് പ്രവാസികളുടെ മേല്‍ കൂടുതല്‍ ഭാരം കയറ്റി വയ്ക്കാനാണ് തയ്യാറായിരിക്കുന്നത്. പ്രവാസികള്‍ക്ക് ക്ഷേമ നിധിയോ മറ്റ് പുനരധിവാസ പേക്കേജോ അംഗികരിക്ക പ്പെട്ടിട്ടില്ല. വിദേശത്ത് ജോലി ചെയ്യുന്നവര്‍ അറുപത് ദിവസം ഇന്ത്യയില്‍ നിന്നാല്‍ അവര്‍ നികുതി അടച്ച രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമെ പിന്നിട് വിദേശത്ത് പോകാന്‍ അനുവദിക്കുകയുള്ളു എന്ന നിയമം പിന്‍വലിച്ചിട്ടില്ല. എക്‌സൈസ് ഡ്യൂട്ടി ഇളവുകള്‍ ഉള്ള സാധനങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്. 130 ഉത്പന്നങ്ങള്‍ക്ക് കൂടി ഒരു ശതമാനം എക്‌സൈസ് നികുതി ഏര്‍പ്പെടുത്തി. ഇതും വിദേശ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും

പ്രവാസികളെ മാത്രമല്ല കേരളത്തിന്റെ അടിസ്ഥാന ആവശ്യങ്ങളൊന്നും പരിഗണിക്ക പ്പെടാത്തതാണു ഇത്തവണത്തെ കേന്ദ്ര ബജറ്റ്. കേരളത്തിന് ഒരു ഐ. ഐ. ടി. അനുവദിക്കാമെന്ന് പ്രധാന മന്ത്രി തന്നെ നല്‍കിയ ഉറപ്പ് ബജറ്റില്‍ പാലിക്കപ്പെട്ടിട്ടില്ല. കൊച്ചി മെട്രോ പദ്ധതി കേന്ദ്ര മന്ത്രി സഭ അംഗീകരി ച്ചതാണെങ്കിലും അതിനും തുക അനുവദിച്ചില്ല.

രാജ്യത്തിന് ഏറെ വിദേശ നാണ്യം നേടിത്തരുന്ന നാണ്യ വിളകളെയും തോട്ട വിളകളെയും പരമ്പരാഗത വ്യവസായങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ക്രിയാത്മകമായ ഒരു പദ്ധതിയും ബജറ്റിലില്ല. കേരളത്തിലെ കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചിരുന്ന വിഹിതം പോലും നീക്കി വച്ചില്ല. മാത്രമല്ല നാല്പതിനായിരം കോടി രൂപയുടെ പൊതു മേഖല ഓഹരി വിറ്റഴിക്കാനും തീരുമാനിച്ചിരിക്കുന്നു. ഇതില്‍ ഇഷ്ടം പോലെ ലാഭത്തില്‍ ഓടുന്ന പൊതു മേഖല സ്ഥാപനങ്ങളും വിറ്റൊഴിക്കും.

വിലക്കയറ്റം നിയന്ത്രിക്കാനോ പൊതു വിതരണ ശ്രംഖല ശക്തിപ്പെടുത്താനോ യാതൊരു പദ്ധതിയും ഈ ബജറ്റിലില്ല.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. ഊര്‍ജ്ജിത നെല്‍കൃഷി വികസനത്തിനായുള്ള വിഹിതം അനുവദിക്കാനും തയ്യാറായിട്ടില്ല. പ്രഖ്യാപിക്കപ്പെട്ട ചില പദ്ധതി കള്‍ക്കാവട്ടെ ആവശ്യത്തിന് പണവും നീക്കി വച്ചില്ല. കേന്ദ്ര നികുതികളില്‍ നിന്ന് അര്‍ഹതപ്പെട്ട രീതിയില്‍ കേരളത്തിന് ലഭിക്കേണ്ട ഓഹരി പോലും ഇല്ലാത്ത രീതിയിലുള്ള വികലമായ മാനദണ്ഡമാണ് കേന്ദ്രം സ്വീകരിച്ചത്. ഈ അവഗണനയ്ക്കും വിവേചനത്തിനും എതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടത് രാജ്യത്തെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും കടമയാണ്.

നാരായണന്‍ വെളിയംകോട്

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

അടി വസ്ത്രം കാണിച്ചാല്‍ അടി മേടിക്കുമേ

January 5th, 2011

low-waist-fashion-epathram

മലബാര്‍ മേഖലയില്‍ പുതിയൊരു തരം ഫാഷന്‍ ഭ്രമം കാട്ടു തീ പോലെ പടര്ന്ന് പിടിക്കുകയാണ്. വീട്ടില്‍ നിന്ന് മാന്യമായി വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്ന “പിള്ളേഴ്സ് / യുവാക്കള്‍” വീടിന് പുറത്തെത്തിയാല്‍ പാന്റ്സ് വലിച്ചിറക്കുകയായി. ഇട്ടിരിക്കുന്ന അടി വസ്ത്രത്തിന്റെ മുകള്‍ ഭാഗമെങ്കിലും പുറത്ത് കാണിക്കുന്ന തരത്തിലാണ് പാന്റ്സ് വലിച്ചിറക്കുക. ‘ലോ വെയ്സ്റ്റ് സ്റ്റൈല്‍’ എന്നാണെത്രെ ഈ ഫാഷന്റെ പേര് ! ഇങ്ങിനെ അടിവസ്ത്രം കാണിച്ച് നടക്കുന്ന യുവാക്കളെ ക്കൊണ്ട് വിദ്യാര്‍ത്ഥിനികളും, യുവതികളും പൊറുതി മുട്ടിയിരിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് ജനത്തിന്റെ രക്ഷയ്ക്ക് എത്തിയിരിക്കുന്നത്.

പൊതു സ്ഥലങ്ങളില്‍ അടിവസ്ത്ര പ്രദര്ശനം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ 100 രൂപ പിഴ ഈടാക്കും എന്നാണ് പൊലീസ് നല്കിയിരിക്കുന്ന മുന്നറിയിപ്പ്. ഇക്കഴിഞ്ഞ ദിവസം ചാവക്കാട് ബസ് സ്റ്റാന്‍ഡില്‍ പൊലീസ് ഇത് പരീക്ഷിക്കുകയും ചെയ്തു.

അടിവസ്ത്രം കാണിക്കുന്ന രീതിയില്‍ പാന്റ് ഇറക്കി ബസ് സ്റ്റാന്‍ഡില്‍ വിലസിയ ഇത്തരക്കാരെ കൊണ്ട് തോറ്റ ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ നല്കിയ പരാതിയെ തുടര്ന്ന് ചാവക്കാട് പൊലീസ് രംഗത്തെത്തുകയും 100 രൂപാ വീതം ഫൈന്‍ ഇടുകയും ചെയ്തു. യുവാക്കളുടെ പുതിയ ഫാഷന്‍ ഭ്രമത്തെ പറ്റി അവരുടെ വീട്ടുകാരെ അറിയിക്കാനും പൊലീസ് മറന്നില്ല. മക്കള്‍ അടിവസ്ത്രം കാണിച്ചാണ് പുറത്ത് വിലസുന്നത് എന്നറിഞ്ഞ മാതാപിതാക്കള്‍ ഞെട്ടലിലാണ്.

അടിവസ്ത്രം പുറത്തു കാണുന്ന വിധം നൂറു കണക്കിന് പേരാണ് മലബാര്‍ മേഖലയിലെ പൊതു സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങുന്നതത്രെ. ഇവരെ പിടികൂടാന്‍ മഫ്ടി വേഷത്തില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു. അടിവസ്ത്രം കാണിച്ച അമ്പതോളം പേരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടി പിഴ ഈടാക്കിയത്.

ചാവക്കാടുള്ള യുവാക്കള്ക്കാണ് ഈ ഭ്രമം ഏറ്റവുമധികം എന്ന് പൊലീസ് പറയുന്നു. കോഴിക്കോടും, തൃശൂരും, കുന്നംകുളത്തും ഇത്തരക്കാരെ കാണാം. ഇത് ഫാഷനല്ല എന്നും ഒരു തരം മനോരോഗം ആണെന്നും പോലീസ് പറയുന്നു.

ഷെറിഫ്

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

കാര്‍ മോഷണം : പ്രവാസിയെ മര്‍ദ്ദിച്ച് റോഡരികില്‍ തള്ളി

January 2nd, 2011

ചാവക്കാട് : ഗള്‍ഫ് വ്യാപാരിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി ബെന്‍സ് കാര്‍ തട്ടിയെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച ശേഷം റോഡരികില്‍ തള്ളി. ദുബായില്‍ റെന്റ് എ കാര്‍ ബിസിനസ് നടത്തുന്ന ഒരുമനയൂര്‍ മുത്തമ്മാവ് സ്വദേശി പാറാട്ടുവീട്ടില്‍ നൌഫലി (26) നെയാണ് തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചത്.

സംഭവത്തെ ക്കുറിച്ച് നൌഫല്‍ പറയുന്നതിങ്ങനെ:

ബെന്‍സ് കാര്‍ വാങ്ങാനെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ 30ന് അജ്ഞാതന്‍ മൊബൈലില്‍ വിളിച്ചു. വണ്ടി കാണണമെന്നും വാഹനവുമായി എറണാകുളത്ത് എത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് എറണാകുളത്ത് എത്തിയ തന്നെ വൈറ്റിലയിലേക്കും അവിടെ നിന്നും ഒരു വീട്ടിലേക്കും കൊണ്ടു പോയി. പിന്നീട് 55 ലക്ഷം രൂപക്ക് ബെന്‍സ് കച്ചവടം ഉറപ്പിച്ചു. പിന്നീട് വീടിന്റെ മുകള്‍ നിലയിലേക്ക് കൊണ്ടു പോയി മദ്യം നിര്‍ബന്ധിച്ച് കുടിപ്പിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ശേഷം മുദ്രപത്രങ്ങളിലും ചെക്ക് ലീഫുകളിലും ഒപ്പിടുവിച്ചു. പിറ്റേന്ന് (ഡിസംബര്‍ 31ന്) രാത്രി പത്തോടെ കളമശേരിയില്‍ റോഡരികില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.

തൃശൂര്‍ ഈസ്റ്റ് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് നൌഫല്‍ പറഞ്ഞു.

ഷെറിഫ്

- ഡെസ്ക്

വായിക്കുക:

1 അഭിപ്രായം »

മദ്യപിച്ച യുവതി ബസില്‍ : ജീവനക്കാര്‍ പൊല്ലാപ്പിലായി

January 1st, 2011

kerala-woman-alcohol-abuse-epathram

ഗുരുവായൂര്‍: കുടിച്ചു പൂസായ യുവതി ബസ് ജീവനക്കാരെ പൊല്ലാപ്പിലാക്കി. ബുധനാഴ്ച കോഴിക്കോട്ടു നിന്നും ഗുരുവായൂരില്‍ എത്തിയ സ്വകാര്യ ബസ്സിലാണ് കുടിച്ചു പൂസായ യുവതി കയറിയത്. കോഴിക്കോട്ട് ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും കയറിയ കാസര്‍ഗോഡ് ചെറുകുളം സ്വദേശിനിയായ 29കാരിയായ യുവതിയാണ് ലഹരി തലയ്ക്ക് പിടിച്ചതിനെ തുടര്‍ന്ന് ബസ്സിലെ സീറ്റില്‍ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും വീഴാന്‍ തുടങ്ങിയത്. മറ്റു യാത്രക്കാര്‍ക്ക് ശല്യമായപ്പോള്‍ യുവതിയെ വഴിയില്‍ ഇറക്കി വിടാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. ഒടുവില്‍ ബസ്‌ ഗുരുവായൂര്‍ സ്റ്റാന്റിലെത്തിയപ്പോള്‍ ജീവനക്കാര്‍ ഇറക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ബസില്‍ നിന്നിറങ്ങാതെ സീറ്റില്‍ കിടന്നു. സ്ത്രീയായതിനാല്‍ പതിവ് മദ്യപന്‍മാരെ നേരിടുന്നതു പോലെ ബലം പ്രയോഗിക്കാന്‍  കഴിയാത്തതിനാല്‍ ബസ് ജീവനക്കാര്‍ ഒടുവില്‍ ബസ് ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. വനിതാ പോലീസുകാര്‍ ബല പ്രയോഗത്തിലൂടെ യുവതിയെ ബസ്സില്‍ നിന്നറക്കി കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് ബസ് ജീവനക്കാര്‍ക്ക് ‘മദ്യപ’ ശല്യം ഒഴിഞ്ഞത്.

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

3 of 1723410»|

« Previous Page« Previous « ക. കരുണാകരന്‍ അന്തരിച്ചു. ആദരാഞ്ജലികള്‍ ഇവര്‍ക്ക്‌ :
Next »Next Page » കാര്‍ മോഷണം : പ്രവാസിയെ മര്‍ദ്ദിച്ച് റോഡരികില്‍ തള്ളി »



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine