അബുദാബി : തലസ്ഥാന എമി റേറ്റിലെ പാര്‍ക്കിംഗ് പിഴ യില്‍ വലിയ കുറവ് വരുത്തി യതായി അബു ദാബി മുനി സിപ്പൽ കാര്യ ഗതാ ഗത കേന്ദ്രം (ഐ. ടി. സി.) അറി യിച്ചു.
താമസ സ്ഥല ങ്ങൾക്ക് അടു ത്തുള്ള ഭാഗ ങ്ങളിൽ അനധി കൃത മായി പാർക്ക് ചെയ്താലുള്ള പിഴ 500 ദിർഹ ത്തിൽ നിന്ന് 200 ദിർഹമാക്കി കുറച്ചു എന്ന് മവാ ഖിഫ് ഡയറക്ടര്‍ മുഹമ്മദ് ഹമദ് അല്‍ മുഹൈരി അറി യിച്ചു.
ബസ്സുകള്‍, ടാക്സി കള്‍ എന്നിവ യുടെ പാര്‍ക്കിംഗ് സ്ഥല ങ്ങളിൽ അനധികൃത മായി പാര്‍ക്ക് ചെയ്താലുള്ള പിഴ 1000 ദിര്‍ഹ ത്തില്‍ നിന്ന് 500 ആയി കുറച്ചു.
രണ്ട് പാർക്കിംഗ് ഇട ങ്ങളിൽ കിടക്കും വിധം വാഹനം പാർക്ക് ചെയ്താലുള്ള പിഴ 300 ദിർഹ ത്തിൽ നിന്നും 200 ദിർഹം ആക്കി കുറച്ചു. ഒരു പാർക്കിംഗ് സ്ഥല ത്ത് നിർ ദ്ദേശി ക്കാത്ത പെർമിറ്റ് ഉപ യോഗിച്ച് പാർക്ക് ചെയ്യു ന്നതി നുള്ള പിഴ 200 ദിർഹ ത്തിൽ നിന്ന് 100 ദിര്‍ഹ മായും കുറച്ചിട്ടുണ്ട്.
അഗ്നി ശമന വിഭാഗ ത്തിനായി അനു വദിച്ച പാര്‍ ക്കിം ഗിലും അഗ്നി ബാധ യില്‍ നിന്ന് രക്ഷ പ്പെടാ നുള്ള വഴി കള്‍ അടയാള പ്പെടു ത്തിയ ഭാഗ ങ്ങളിലും പ്രത്യേക പരി ഗണന അര്‍ഹി ക്കുന്ന ഭിന്ന ശേഷി ക്കാർക്കാ യുള്ള പാര്‍ക്കിംഗ് സ്ഥല ങ്ങള്‍ എന്നിവിട ങ്ങളില്‍ വാഹന ങ്ങള്‍ നിര്‍ത്തി ഇട്ടാലുള്ള പിഴ കളില്‍ മാറ്റം വരുത്തി യിട്ടില്ല. ഒരേ സ്ഥലത്ത് മൂന്ന് ദിവസം തുടർച്ച യായി വാഹനം നിർത്തി യിട്ടാൽ വാഹനം കണ്ടു കെട്ടും.
വ്യാജ പെര്‍മിറ്റു കളോ ടിക്കറ്റു കളോ ഉപ യോഗി ക്കുന്നതും മുമ്പ് ഉപ യോഗിച്ച ടിക്കറ്റു കളില്‍ കുടിശ്ശിക യുള്ള തുക അടക്കാതെ ഇരിക്കുക എന്നിങ്ങനെ രണ്ട് പുതിയ പാർക്കിംഗ് നിയമ ലംഘന ങ്ങളും പുതിയ തായി ഗതാ ഗത വകുപ്പ് പ്രാബല്യ ത്തിൽ വരുത്തി യിട്ടുണ്ട്.
ഇവക്ക് യഥാക്രമം 10,000 ദിർഹവും 1000 ദിർഹവു മാണ് പിഴ ഈടാക്കുക എന്നും മവാഖിഫ് ഡയ റക്ടർ മുഹമ്മദ് ഹമദ് അ ൽ മുഹൈരി പറഞ്ഞു.
- Image Credit : WAM
- pma