അബുദാബി : പയ്യന്നൂർ സൗഹൃദ വേദി അബു ദാബി ചാപ്റ്റർ സംഘടി പ്പിച്ച സി. കെ. ബാബു രാജ് മെമ്മോ റിയൽ ഫുട് ബോൾ ടൂർണ്ണ മെന്റ് – സീസൺ രണ്ടിൽ എഫ്. ജെ. കരീ ബിയൻസ് ഹെക്സ അബു ദാബി ജേതാ ക്കളായി. അബു ദാബി ആംഡ് ഫോഴ്‌സ് ക്ലബ് മൈതാനി യിൽ ലീഗ് കം നോക്ക് ഔട്ട് അടിസ്ഥാന ത്തിൽ നടന്ന ടൂർണ്ണ മെന്റിൽ 24 ടീമുകൾ പങ്കെടുത്തു.
വാശിയേറിയ ഫൈനൽ മത്സര ത്തിൽ ഏക പക്ഷീയ മായ 2 ഗോളു കൾക്ക് ശബാബ് പയ്യന്നൂരിനെ യാണ് എഫ്. ജെ. കരീബിയൻസ് പരാജയ പ്പെടു ത്തിയത്. അൽ മക്ത ക്ലബ്ബ് മൂന്നാം സ്ഥാനവും വിക്ടേഴ്‌സ് മുട്ടം നാലാം സ്ഥാനവും കരസ്ഥമാക്കി.
കരീബിയൻ സിന്റെ ആസിഫ് മികച്ച കളി ക്കാരനായും ശബാബ് പയ്യന്നൂരിന്റെ ഗോളി ഹബീബ് മികച്ച ഗോൾ കീപ്പറായും തെരഞ്ഞെ ടുക്ക പ്പെട്ടു.
അന്തരിച്ച പ്രശസ്ത ഫുട്ബാൾ താരവും പയ്യന്നൂർ സ്വദേശി യുമായ സി. കെ. ബാബു രാജിന്റെ സ്മരണ ക്കായി നടത്തിയ ടൂർണ്ണ മെന്റിൽ വിജയി കൾക്ക് 4000 ദിർഹ വും ട്രോഫി യുമാണ് സമ്മാനം. രണ്ടും മൂന്നും നാലും സ്ഥാന ക്കാർക്ക് യഥാക്രമം 2000, 1000, 500 ദിർഹവും ട്രോഫിയും സമ്മാന മായി ലഭിച്ചു .
സംഘാടക സമിതി ചെയർ മാൻ അബ്ദുൽ സലാം ടൂർണ്ണ മെന്റ് ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് വി. കെ. ഷാഫി വിജയി കൾക്ക് ട്രോഫി സമ്മാനിച്ചു. ജനറൽ സെക്രട്ടറി ബി. ജ്യോതി ലാൽ, സുരേഷ് പയ്യന്നൂർ, കെ. ടി. പി. രമേഷ്, വി. ടി. വി. ദാമോദരൻ തുടങ്ങി യവർ വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു.
മുത്തലിബ്, ജ്യോതിഷ് കുമാർ, അബ്ദുൽ ഗഫൂർ, ദിനേശ് ബാബു, രാജേഷ്, ജനാർദ്ദന ദാസ്, അബ്ബാസ്, രാജേഷ് കോടൂർ, അബ്ദുള്ള അക്കാളത്ത്, രാജേഷ് പൊതുവാൾ തുടങ്ങി യവർ പരി പാടി കൾക്ക് നേതൃത്വം നൽകി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി