ദുബായ് : തൈക്കടപ്പുറം സോക്കർ ലീഗ് (ടി. എസ്. എൽ. സീസൺ -3) ഫുട്‍ ബോൾ ടൂർണ്ണ മെന്‍റില്‍ സോക്കർ എഫ്. സി. അജ്‌മാൻ ജേതാക്കളായി. ഒന്നിന് എതിരെ മൂന്നു ഗോളുകൾക്ക് റാക് എഫ്. സി. യെയാണ് പരാജയ പ്പെടുത്തിയത്.
കൊവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളായി മുടങ്ങിയിരുന്ന തൈക്കടപ്പുറം സോക്കർ ലീഗ് ഫുട് ബോള്‍ മത്സരത്തിനായി തൈക്കടപ്പുറം സ്വദേശികൾ വീണ്ടും ഒരേ മനസ്സോടെ ഒന്നിച്ചപ്പോൾ ദുബായ് ഖിസൈസ് അൽ ബുസ്താൻ ഗ്രൗണ്ടിൽ വീണ്ടും പന്തുകൾ ഉരുളുകയായിരുന്നു.
സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ ടി. എസ്. എൽ. സീസൺ -3 ഫുട്‍ ബോൾ ടൂർണ്ണ മെന്‍റില്‍ യു. എ. ഇ. യിൽ താമസിക്കുന്ന നീലേശ്വരം തൈക്കടപ്പുറം സ്വദേശികളുടെ ഏഴ് ടീമു കളാണ് മത്സരിച്ചത്. രാത്രി 8 മണിക്ക് ആരംഭിച്ച ആവേശകരമായ ഫുട് ബോൾ മത്സരം അടുത്ത ദിവസം രാവിലെ 8 മണിയോടെയാണ് പൂർത്തിയായത്.
മുനീർ അൽ വഫ ടൂർണ്ണ മെന്‍റ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നൗഫൽ മുഖ്യാതിഥി ആയിരുന്നു. അസീസ് ഹാജി, അഫ്സല്‍ കാരയിൽ എന്നിവർ സംബന്ധിച്ചു.
ടൂർണ്ണ മെന്‍റിലെ വ്യക്തിഗത സമ്മാനങ്ങള്‍ : മുജീബ് (ബെസ്റ്റ് പ്ലെയര്‍), അബ്‌നാസ്, ഷഫീഖ് (ടോപ്പ് സ്കോറർ), ഇജാസ് (എമേർജിംഗ് പ്ലെയര്‍), ഷക്കീൽ (ബെസ്റ്റ് സ്റ്റോപ്പർ), റോഷൻ (ബെസ്റ്റ് ടി. എസ്. എൽ. പ്ലെയർ), പി. വി. അഫ്സൽ (ബെസ്റ്റ് ഫോര്‍വേര്‍ഡ്), അമീൻ (ബെസ്റ്റ് ഗോള്‍ കീപ്പര്‍) ഷഹനാസ് (ബെസ്റ്റ് വിംഗ് ബാക്ക്).
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: foot-ball, കായികം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി