അബുദാബി : തലസ്ഥാനത്തെ വാഹന ഉടമ കള്‍ക്ക് ഏറെ പ്രയോജന കര മായ രീതി യിൽ അബു ദാബി മുനിസി പ്പൽ കാര്യ ഗതാ ഗത കേന്ദ്രം (ഐ. ടി. സി.) പാര്‍ക്കിംഗ് വ്യവസ്ഥ കള്‍ പരിഷ്‌കരിച്ചു.
ചില പാര്‍ക്കിംഗ് മേഖലകള്‍ ഒന്നാക്കി മാറ്റി യതായും അതിനാല്‍ ഒരേ പെര്‍മിറ്റില്‍ ഇവിടെ വാഹന ങ്ങൾ പാര്‍ക്ക് ചെയ്യാം എന്നുള്ളതു മാണ് പുതിയ പരി ഷ്‌കാരം.
E 16 -1, E 16 -2 എന്നിവ ലയി പ്പിച്ച് ഒരൊറ്റ മേഖല യാക്കി മാറ്റി. E 18 എന്ന പുതിയ പേരിൽ E 18 -1, E 18 -2, E 18 -3 എന്നിവ ഒന്നിച്ചു ചേർത്തു.
അബുദാബി യിലെ പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ പരിഹരി ക്കുവാനാ യിട്ടാണ് പുതിയ പരിഷ്‌കാര ങ്ങള്‍ എന്ന് മവാഖിഫ് ഡയറക്ടര്‍ മുഹമ്മദ് ഹമദ് അല്‍ മുഹൈരി അറിയിച്ചു. കൂടുതല്‍ പാര്‍ക്കിംഗ് ലഭ്യമാവുന്ന തോടെ ഗതാ ഗത തടസ്സം ഒഴിവാക്കാനാവും.
പാര്‍ക്കിംഗ് പിഴ വലിയ തോതില്‍ കുറച്ചു കൊണ്ട് രണ്ടു ദിവസം മുൻപേ ഉത്തരവ് ഇറക്കി യതിനു പിന്നാലെ പാര്‍ക്കിംഗ് മേഖല കള്‍ ലയിപ്പിച്ച ഈ നടപടി അബു ദാബി യിലെ വാഹന ഉടമ കള്‍ക്ക് ഏറെ ഗുണകര മാവും.
- pma