അബുദാബി : സിങ്കപ്പൂരിന്റെ തനതു ഭക്ഷണ വിഭവങ്ങള്‍ ലോക രാഷ്ട ങ്ങളിലേക്ക് എത്തിക്കുന്ന തിനായി ‘ടേസ്റ്റി സിങ്കപ്പൂര്‍’ എന്ന പേരില്‍ യു. എ. ഇ. യിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ സിങ്കപ്പൂര്‍ ഫൂഡ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു.
അബുദാബി മുഷ്രിഫ് മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. യിലെ സിങ്കപ്പൂര്‍ സ്ഥാനപതി ഉമേജ് സിംഗ് ഭാട്ടിയ, എം. കെ. ഗ്രൂപ്പ് സി. ഇ. ഓ. സൈഫി രൂപ് വാലാ, സലീം, കമ്മ്യൂണിക്കേഷന്‍ മാനേജര്‍ വി. നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ ലുലുവിന്റെ ഉപഹാരം അമ്പാസ്സിഡര്‍ക്കു സമ്മാനിച്ചു.
ലോകോത്തര നിലവാര മുള്ള ഭക്ഷണ വിഭവ ങ്ങളുടെ പ്രദര്‍ശനവും വിപണനവും രണ്ടാഴ്ചക്കാലം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റു കളില്‍ നടക്കും.
ഈ മാസം 28 വരെ വൈകീട്ട് 7 മുതല്‍ 9 വരെയും മാര്‍ച്ച് ഒന്നും രണ്ടും തിയ്യതി കളില്‍ വൈകീട്ട് 3 മൂന്നു മുതല്‍ 9 വരെ യും എല്ലാ ദിവസ ങ്ങളിലും ഷെഫ് വയലറ്റ് ഊന്‍ (Violet Oon) സിങ്കപ്പൂര്‍ സ്പെഷ്യല്‍ ഭക്ഷണ വിഭവ ങ്ങളുടെ പാചകം ഭക്ഷണ പ്രേമി കള്‍ക്കായി മുഷ്രിഫ് മാളിലെ ലുലുവില്‍ ഒരുക്കുന്നുണ്ട്.
- pma