ദുബായ് : ഓള് കേരള കോളേജസ് അലംമ്നി ഫോറത്തി (അക്കാഫ്) ന്റെ പുതിയ ഭാരവാഹി കളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് : സാനു മാത്യു (കോളേജ് ഓഫ് എന്‍ജിനീയറിംഗ്, തിരുവനന്തപുരം), ജനറല്‍ സെക്രട്ടറി : അഡ്വ. എ. ബക്കര്‍ അലി (എം. ഇ. എസ്. അസ്മാബി കോളേജ്, കൊടുങ്ങല്ലൂര്‍), ട്രഷറര്‍ : വേണു കണ്ണന് (ഗവണ്മെന്റ് കോളേജ്, കാസര്‍കോട്), വൈസ്പ്രസിഡന്റ് : ഹിജിനസ് ഫെര്‍ണാണ്ടസ് (സെന്റ് സേവ്യേഴ്സ് കോളേജ്, തുമ്പ), ജോയിന്റ് സെക്രട്ടറി : അനില്‍കുമാര്‍ നായര്‍ (സെന്റ് സ്റ്റീഫന്‍സ് കോളേജ്, ഉഴവൂര്‍), ജോയിന്റ് ട്രഷറര്‍ : ജോണ്‍ ഷാരി (ഫാത്തിമ മാതാ നാഷണല്‍ കോളേജ്, കൊല്ലം).
ആറംഗ എക്സിക്യൂട്ടീവ് അംഗങ്ങളും ഇവരോടൊപ്പം സ്ഥാനമേറ്റു.
സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് എം. ഷാഹുല്‍ ഹമീദിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന വാര്‍ഷിക പൊതു യോഗ ത്തില്‍ ഷിനോയ് സോമന്, സി. ഷൈന്‍, സലീം ബാബു, ജയിംസ് ജോര്‍ജ്, ജോണ്‍ ഇ. ജോണ്‍, മച്ചിങ്ങല്‍ രാധാകൃഷ്ണന്, അഡ്വ. ടി. കെ. ഹാഷിക്ക്, റോജിന്‍ പൈനുംമൂട് എന്നിവര്‍ പ്രസംഗിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പൂര്‍വ വിദ്യാര്‍ത്ഥി