അബുദാബി : അനിശ്ചിതമായി നീളുന്ന എയര്‍ ഇന്ത്യാ ജീവനക്കാരുടെ സമരം ഉടന്‍ ഒത്തു തീര്‍പ്പാക്കി ഗള്‍ഫിലെ പ്രവാസി കളുടെ യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കണം എന്ന ആവശ്യവുമായി ഗള്‍ഫിലെ പ്രമുഖ ജീവകാരുണ്യ – സാമൂഹിക പ്രവര്ത്തകന് വി. ടി. വി. ദാമോദരന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്കും പ്രധാന മന്ത്രിക്കും കേരള മുഖ്യ മന്ത്രിക്കും പരാതി അയച്ചു. പ്രവാസി കളുടെ യാത്രാ പ്രശ്നം തീര്‍ക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഗള്‍ഫിലെ ആയിര ക്കണക്കിന് സംഘടനകള്‍ ഇക്കാര്യത്തില്‍ നിസ്സംഗത പാലിക്കുമ്പോള്‍ പ്രതിഷേധം അധികാരികളെ അറിയിക്കാന്‍ മുന്നിട്ടിറങ്ങിയ വി. ടി. വി. ദാമോദരന്‍ അബുദാബി പയ്യന്നൂര്‍ സൗഹൃദ വേദി പ്രസിഡന്റു കൂടിയാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രതിഷേധം