അബുദാബി : ചെറിയ വരുമാനം ഉള്ളവര്‍ക്കു ലഭ്യ മാവുന്ന വിധ ത്തില്‍ മികച്ച സൗകര്യ ങ്ങളുള്ള താമസ കേന്ദ്ര ങ്ങള്‍ അബു ദാബി യില്‍ ഒരുക്കുന്നു.
പ്രതിമാസം 700 ദിര്‍ഹ ത്തില്‍ താഴെ മാത്രം വാടക വരുന്ന താമസ കേന്ദ്ര ങ്ങളാ ണ് അബു ദാബി മുനിസി പ്പാലിറ്റി ഒരുക്കു ന്നത്. അബുദാബി എമിറേറ്റിലെ കുറഞ്ഞ വരുമാന മുള്ള വിദേശി കളെ സഹായി ക്കുവാ നാണ് ഈ പദ്ധതി എന്ന് അബുദാബി സിറ്റി മുനിസി പ്പാലിറ്റി ആക്ടിംഗ് ജനറൽ മാനേജർ മുസബ്ബ മുബാറക് അൽ മറാർ അറിയിച്ചു.
പ്രതിമാസ വരുമാനം 2,000 ദിർഹം മുതൽ 4,000 ദിർഹം വരെ ഉള്ള വർക്ക് 700 മുതൽ 1400 ദിർഹം വരെ വാടക യിൽ വീടു കള്‍ നൽകും.
കുറഞ്ഞ വരുമാന ക്കാരായ കുടുംബ ങ്ങള്‍ ക്ക് പ്രതി മാസം 1400 ദിര്‍ഹം മുതല്‍ 2100 ദിര്‍ഹം വരെ വാടക ഈടാക്കുന്ന താമസ സ്ഥല ങ്ങള്‍ നിര്‍മ്മി ക്കുവാനും നഗര സഭ പദ്ധതി ഇടു ന്നതായി അദ്ദേഹം സൂചിപ്പിച്ചു.
ബാച്ചിലര്‍ താമസ കേന്ദ്ര ങ്ങളില്‍ തിങ്ങി ഞെരുങ്ങി യുള്ള ആളു കളുടെ അനധികൃത താമസം ഒഴിവാ ക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കു പിന്നിലുണ്ട്.
- pma