അബുദാബി : നാഷണല്‍ പെട്രോളിയം കണ് സ്ട്രക്ഷൻ കമ്പനി (എൻ. പി. സി. സി.) യിലെ തൊഴി ലാളി കളുടെ കൂട്ടായ്മ യായ കൈരളി കൾച്ചറൽ ഫോറം പുതിയ കമ്മിറ്റി യുടെ പ്രവർ ത്തന ഉല്‍ഘാടനം പ്രവാസി ഭാരതി റേഡിയോ മാനേജിംഗ് ഡയറക്ടർ കെ. ചന്ദ്ര സേനൻ നിർവ്വ ഹിച്ചു.
37 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടി ലേക്കു മടങ്ങുന്ന ഫോറം രക്ഷാധികാരി വർക്കല ദേവ കുമാ റിനു യാത്ര യയപ്പും ചട ങ്ങില്‍ വെച്ചു നല്കി.
ഫോറം പ്രസിഡന്റ് മുസ്തഫ മാവിലായ് അദ്ധ്യ ക്ഷത വഹിച്ചു. രാജൻ കണ്ണൂർ, അഷ്റഫ് ചമ്പാട്, ശാന്ത കുമാർ, മുഹമ്മദ് കുഞ്ഞി, അജിത്ത്, അനിൽ പുത്തുർ, എൻ. എസ്. റാവു, ഇസ്മാ യിൽ കൊല്ലം, ഗോവിന്ദൻ നമ്പൂതിരി എന്നിവര്‍ പ്രസം ഗിച്ചു.
പുതിയ കമ്മിറ്റി ഭാര വാഹികള്‍ :
ശാന്ത കുമാർ (പ്രസിഡന്റ്), കോശി (ജനറല്‍ സെക്രട്ടറി), അജി കുമാർ (ട്രഷറര്‍), അനീഷ് കുമാർ, (വൈസ് പ്രസി ഡന്റ്), അനിൽ പുത്തുർ (ജോയിന്റ് സെക്രട്ടറി) എന്നിവ രാണ്.
- ക്രിസ്മസ് കരോള്‍ കാര്‍ണിവല്‍
- വിഷു ക്കൈനീട്ടമായി പുസ്തകം നല്കി
- കൈരളി കൾച്ചറൽ ഫോറം വാര്‍ഷികാഘോഷം
- എന്‍. പി. സി. സി. നോമ്പ് തുറ ശ്രദ്ധേയമാവുന്നു
- പ്രവാസ ത്തിനു വിരാമം : കെ. പി. ഇബ്രാഹിം നാട്ടിലേക്ക്
- കൈരളി കള്‍ച്ചറല്‍ ഫോറം സ്മരണിക പ്രകാശനം ചെയ്തു
- pma