അബുദാബി : നാദാപുരം മണ്ഡലം കെ. എം. സി. സി. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ‘സ്നേഹത്തിനൊരു സെല്‍ഫി’ എന്ന പരിപാടി എം. എ. എല്‍. മാരായ കെ. എം. ഷാജി, അഡ്വക്കെറ്റ് വി. ടി. ബല്‍റാം എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
സോഷ്യല്‍ മീഡിയ കളില്‍ വര്‍ഗ്ഗീയ വിഷം പരത്തുന്ന വര്‍ക്ക് താക്കീത് നല്‍കി ക്കൊണ്ടാണ് രണ്ടു മാസ ക്കാലം നീണ്ടു നില്‍ക്കുന്ന ‘സ്നേഹ ത്തിനൊരു സെല്‍ഫി’ എന്ന ഓണ്‍ ലൈന്‍ കാമ്പയിന്‍ നടക്കുക.
വര്‍ഗ്ഗീയ സങ്കുചിത ചിന്താഗതി ക്കാരെ ഒറ്റ പ്പെടുത്തുന്ന തിനും പുതു തല മുറയില്‍ സമാധാന സന്ദേശം എത്തിക്കുന്നതിനും വേണ്ടി യാണ് അബുദാബി നാദാപുരം മണ്ഡലം കെ. എം. സി. സി. കമ്മിറ്റി ഈ പരിപാടി ഒരുക്കു ന്നത്.
യൂണിവേഴ്സൽ ആശുപത്രി എം. ഡി. ഡോക്ടര്‍ ഷബീർ നെല്ലിക്കോട് യു. എ. ഇ. എക്സ്ചേഞ്ച് പ്രസിഡന്റ് വൈ. സുധീർ കുമാർ ഷെട്ടി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ട്രഷറര്‍ ഷുക്കൂർ അലി കല്ലുങ്ങല്‍, നാദാപുരം മണ്ഡലം മുസ്ലീം ലീഗ് ട്രഷറര്‍ മുഹമ്മദ് ബംഗ്ലത്ത്, സി. എച്ച്. ജാഫർ തങ്ങൾ, കെ. എം. സി. സി. സംസ്ഥാന – ജില്ലാ നേതാക്കള്‍, വിവിധ സംഘടനാ സാരഥികള്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., പ്രവാസി, സംഘടന