Saturday, October 3rd, 2015

ഗാന്ധി ജയന്തി ദിനാചരണം : ഇന്ത്യന്‍ മീഡിയ രക്തദാനം സംഘടിപ്പിച്ചു

dinesh-kumar-inaugurate-blood-donation-of-ima-ePathram
അബുദാബി : മാധ്യമ പ്രവര്‍ത്തക രുടെ കൂട്ടായ്മ യായ ഇന്ത്യന്‍ മീഡിയ അബുദാബി, ഇന്ത്യന്‍ എംബസ്സി യുടെ സഹ കരണ ത്തോടെ ഗാന്ധി ജയന്തി യോട് അനുബന്ധിച്ച് അബുദാബി  ഖാലിദിയ യിലെ ബ്ലഡ് ബാങ്കില്‍ നടത്തിയ രക്തദാന ക്യാംപില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ പങ്കെടുത്തു.

indian-media-blood-donation-in-gandhi-jayanti-ePathram

ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍ രക്തം ദാനം ചെയ്യുന്നു

രക്തം നല്‍കി ക്കൊണ്ടാണ് ഇന്ത്യന്‍ സ്ഥാന പതി കാര്യാലയം സാമൂഹിക കാര്യ വിഭാഗം ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍ ക്യാംപ് ഉദ്ഘാടനം ചെയ്തത്. ക്യാമ്പിനു മുന്നോടി യായി നടന്ന ചടങ്ങില്‍ എം. എല്‍. എ. മാരായ വി. ടി. ബലറാം, കെ. എം. ഷാജി, അബുദാബി ബ്‌ളഡ് ബാങ്ക് പ്രതിനിധി ഡോക്ടര്‍ മറീന കാസിം, ഇന്ത്യന്‍ മീഡിയ പ്രസിഡന്റ് ജോണി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

വിദേശ രാജ്യത്ത് ജീവിക്കുമ്പോഴും രാഷ്ട്ര പിതാവിനെ അനുസ്‌മരി ക്കാനും അദ്ദേഹ ത്തിന്റെ ജന്മദിന ത്തിൽ രക്‌ത ദാനം സംഘടി പ്പിക്കാനും കഴിഞ്ഞതു മാധ്യമ പ്രവർത്ത കർക്കു സമൂഹ ത്തോടുള്ള പ്രതിബദ്ധത തെളിയിക്കുന്നു എന്നും ഇത് എല്ലാ പൊതു പ്രവർത്ത കർക്കും മാതൃക യാണ് എന്നും ചടങ്ങിൽ ആശംസ നേർന്ന വി. ടി. ബൽറാം എം. എൽ. എ. പറഞ്ഞു.

ഇന്ത്യൻ മീഡിയ യുടെ ഈ സംരംഭ ത്തിൽ പങ്കു ചേർന്ന് രക്തം ദാനം ചെയ്തവർക്കെല്ലാം ഓൾ കേരള ബ്ലഡ് ഡൊണേഴ്‌സ് അസോസി യേഷന്റെ പ്രത്യേക പ്രിവിലേജ് കാർഡും സമ്മാനിക്കും. ഭാരവാഹി കളായ പി.എം. അബ്ദുള്‍ റഹ്മാന്‍, ടി. പി. ഗംഗാധരന്‍, അഹ്മദ്കുട്ടി, മുനീര്‍ പാണ്ട്യാല എന്നിവര്‍ പരിപാടി കൾക്ക് നേതൃത്വം നല്‍കി.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

Comments are closed.


«
«



  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine