
അബുദാബി : ഗാന്ധി ജയന്തി ദിനാചരണ ത്തിന്റെ ഭാഗമായി ഇന്ത്യന്‍ മീഡിയ അബുദാബി, ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ ത്തിന്റെ സഹ കരണ ത്തോടെ സംഘടി പ്പിക്കുന്ന രക്ത ദാന ക്യാംപ്, ഒക്ടോബര്‍ 1 വ്യാഴാഴ്ച വൈകീട്ട് 4 മണി മുതല്‍ ഖാലിദിയ യിലെ ബ്ലഡ് ബാങ്കില്‍ വെച്ച് നടക്കും. ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍ രക്തദാന ക്യാംപ് ഉദ്ഘാടനം ചെയ്യും.
കേരള ത്തിലെ എല്ലാ ജില്ല കളിലും സജീവമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ബ്ലഡ് ഡോണേഴ്സ് അസ്സോസ്സി യേഷന്റെ യു. എ. ഇ. ഘടകം ഈ രക്ത ദാന ക്യാമ്പു മായി സഹ കരി ക്കുകയും ഇവിടെ രക്തം നല്‍കുന്ന വര്‍ക്ക് AKBDA യുടെ പ്രിവിലേജ് കാര്‍ഡ് സമ്മാനി ക്കുന്നതുമായിരിക്കും. ക്യാമ്പുമായി സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ ഇന്ത്യന്‍ മീഡിയ അബു ദാബി യുടെ ഭാരവാഹി കളുമായി ബന്ധപ്പെടുക.
നമ്പരുകള്‍ :055 91 92 808, 055 288 1982
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ജീവകാരുണ്യം, മാധ്യമങ്ങള്‍, സംഘടന, സാമൂഹ്യ സേവനം





























