അബുദാബി : മൂടല്‍ മഞ്ഞുള്ള പ്പോള്‍ അപകട സാദ്ധ്യത കൂടുതല്‍ ആണെന്നും ആയതു കൊണ്ട് ബൈക്ക് യാത്ര ക്കാര്‍ ജാഗ്രത പാലി ക്കണം എന്നും അബുദാബി മുന്നറി യിപ്പ് നല്‍കുന്നു.
കനത്ത മൂടല്‍ മഞ്ഞു ണ്ടാവുകയും റോഡ് കാണാന്‍ സാധിക്കാതെ വരികയും ചെയ്‌താല്‍ ബൈക്ക് റോഡരികില്‍ ഒതുക്കി നിര്‍ത്തണം. മഞ്ഞ് മാറിയതിന് ശേഷം മാത്രമേ യാത്ര തുടരാവൂ എന്നും അബുദാബി പോലീസ് പുറത്തിറക്കിയ വാര്‍ത്താ ക്കുറി പ്പില്‍ അറിയിച്ചു.
ചെറിയ വാഹനം ആയതിനാല്‍ മറ്റുള്ള ഡ്രൈവര്‍ മാരുടെ കാഴ്ച യിലേക്ക് ബൈക്കു കള്‍ പെടില്ല. ഇത് അപകട ങ്ങള്‍ക്ക് കാരണ മാകും.
ഹോട്ടലുകള്‍ അടക്ക മുള്ള സ്ഥാപന ങ്ങളുടെ ഹോം ഡെലിവറി ജോലി ക്കാര്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണം. മഞ്ഞുള്ള പ്പോള്‍ വലിയ വാഹന ങ്ങള്‍ നിരത്തിലിറക്കാന്‍ പൊലീസ് അനുവദിക്കാറില്ല. അപകട ങ്ങള്‍ ഉണ്ടാകാ തിരിക്കാന്‍ പൊലീസ് ജാഗ്രത പാലിക്കാറുണ്ട് എന്നും അധികൃതര്‍ അറിയിച്ചു.
Photo Courtesy : Abudhabi Police Security Media
- pma