അബുദാബി : ഉപയോഗത്തിന് അനുയോജ്യമല്ലാത്ത തും സാങ്കേതിക പിഴവു കൾ ഉള്ളതുമായ വാഹന ങ്ങള്‍ നിരത്തില്‍ ഇറക്കി യതിന് മൂന്ന് മാസ ത്തിനിടെ 11000 വാഹന ങ്ങള്‍ക്ക് അബുദാബി ഗതാഗത വകുപ്പ് പിഴ ചുമത്തി.
തേയ്മാനം സംഭവിച്ച ടയറുകള്‍, അമിതമായ പുക, പൊട്ടിയ ഇന്‍ഡി ക്കേറ്ററുകളും ലൈറ്റു കളും ഉപയോഗിക്കല്‍ തുടങ്ങിയ കാരണ ങ്ങള്‍ ചൂണ്ടി ക്കാട്ടിയാണ് പിഴ ചുമത്തിയത്.
ഇത്തരം സാങ്കേതിക മായ പിഴവുകളും കുറവുകളും അപകട ങ്ങള്‍ക്കും ജീവ ഹാനിക്കും കാരണം ആകും എന്നതി നാലാണ് നടപടി കര്‍ശന മാക്കുന്നത്.
തങ്ങളുടെ വാഹന ങ്ങളുടെ ഓരോ ഭാഗവും പരിശോധിച്ച് ഡ്രൈവര്‍ മാര്‍ പ്രവര്‍ത്തന ക്ഷമത ഉറപ്പു വരുത്തിയ തിന് ശേഷമേ നിര ത്തില്‍ ഇറക്കാവൂ എന്ന് അധികൃതര്‍ ഓര്‍മ്മ പ്പെടുത്തി.
വേനല്‍ക്കാലം തുടങ്ങിയതോടെ വാഹന ങ്ങള്‍ ചൂടായി തീപ്പിടുത്തം ഉണ്ടായും ടയറുകള്‍ പൊട്ടിയും അപകട ങ്ങൾ സംഭവിക്കും എന്നതി നാൽ കൂടുതൽ മുന്‍കരുതല്‍ എടുക്കണ മെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
- pma