അബുദാബി : മാട്ടൂല്‍ കെ. എം. സി. സി. യുടെ പ്രഥമ ‘ആരോഗ്യ സേവ’ പുരസ്‌കാരം മോഹനന്‍ വൈദ്യര്‍ക്ക് സമ്മാനിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന പരിപാടി യിൽ കെ. എം. സി. സി. മാട്ടൂല്‍ കമ്മിറ്റി പ്രസിഡന്റ് സി. എച്ച്. യൂസുഫ് അധ്യക്ഷത വഹിച്ചു. യു. അബ്ദുല്ല ഫാറൂഖി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നസീര്‍ ബി. മാട്ടൂല്‍ ആമുഖ പ്രസംഗം നടത്തി. എം. കെ. മൊയ്തീന്‍ മോഹനന്‍ വൈദ്യരെ പൊന്നാട അണിയിച്ചു.
ആരോഗ്യകര മായ ജീവിത രീതിയെ ക്കുറിച്ച് മോഹനന്‍ വൈദ്യര്‍ സംസാരിച്ചു. കേരളീ യര്‍ അവരവരുടെ പരമ്പരാഗത ഭക്ഷണ രീതിയിലേക്ക് മടങ്ങേണ്ടതുണ്ട്. ഇന്ന് നാം പിന്തുട രുന്ന ഭക്ഷണ രീതി തുടര്‍ന്നാല്‍, മാരക രോഗ ങ്ങളോടെ കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്ന അവസ്ഥ യുണ്ടാകും. വിഷ രഹിത കാര്‍ഷിക മേഖല യെ പ്രോത്സാഹി പ്പിക്കുന്ന യജ്ഞ ത്തില്‍ ഓരോ പ്രവാസി യും പങ്കുചേരണ മെന്നും ഇത്തരം സംരംഭ ങ്ങളില്‍ കര്‍ഷക ര്‍ക്കുണ്ടാ യേക്കാവുന്ന സാമ്പത്തിക നഷ്ടം നികത്താന്‍ പ്രവാസ ലോകത്തു ന്നിന്നുള്ള വര്‍ കൂടി മുന്നോട്ടു വരണ മെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രോഗി യുടെ മനസ്സിനെ ശക്തി പ്പെടുത്താതെ ശരീര ത്തെ മാത്രം ചികിത്സി ക്കുന്ന തിലൂടെ പൂര്‍ണ രോഗ ശാന്തി നേടാന്‍ കഴിയില്ലാ യെന്നും മനസ്സിന്റെ ശക്തി യാണ് ശരീര ത്തിന് ലഭിക്കുന്ന തെന്നും സദസ്സില്‍ നിന്നുള്ള ചോദ്യത്തിന് മറുപടി യായി അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, കരപ്പാത്ത് ഉസ്മാന്‍, ഹംസ നടുവില്‍, എ. ബീരാന്‍, എം. അബ്ദുല്‍ മജീദ്, മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ആരോഗ്യം, കെ.എം.സി.സി., ബഹുമതി