അബുദാബി : ശരീരത്തിലേക്ക് തുപ്പിയും പിന്നീട് തുടച്ചു തന്നും പിക് പോക്കറ്റിംഗ് നടത്തുന്ന പുതിയ തരം തട്ടി പ്പിനെ കുറിച്ച് അബുദാബി പൊലീ സിന്റെ മുന്നറി യിപ്പ്.
എ. ടി. എം. കൗണ്ടറു കളില്‍ നിന്നു പണം പിന്‍ വലി ക്കാന്‍ എത്തു ന്നവ രുടെ വസ്ത്ര ത്തിലേക്ക് തുപ്പി യും പിന്നീടു തുടച്ചും പോക്കറ്റടി ക്കാര്‍ നട ത്തുന്ന തട്ടിപ്പില്‍ വീണു പോകരുത് എന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നു മാണ് അബുദാബി പൊലീസിന്റെ മുന്നറി യിപ്പ്.
അബുദാബി പോലീസ് സെക്യൂരിറ്റി മീഡിയ പ്രസിദ്ധീ കരിച്ച താണ് ഈ വാർത്ത.
എ. ടി. എമ്മില്‍ നിന്നും പതിനായിരം ദിര്‍ഹം പിന്‍ വലിച്ച ബംഗ്ലദേശ് പൗരന്റെ വസ്ത്ര ത്തില്‍ തുപ്പിയ തട്ടിപ്പു വീരന്‍ ക്ഷമ ചോദിച്ച ശേഷം തുപ്പല്‍ തുടച്ചു കൊടുക്കു ന്നതിന് ഇട യില്‍ പണം മോഷ്ടിച്ചു രക്ഷ പ്പെ ട്ടിരുന്നു.
ഇത്തരം തട്ടിപ്പു കാരെ സൂക്ഷിക്കണം എന്നും ഇവരെ ക്കുറിച്ചു എന്തെങ്കിലും വിവരം കിട്ടിയാൽ പോലീസിനെ അറിയിക്കണം എന്നും കേണൽ അഹ്മദ് സൈഫ് ബിൻ സൈത്തൂണ്‍ അൽ മുഹൈരി അറി യിച്ചു.
ആഭ്യന്തര മന്ത്രാലയ ത്തിന്റെ അമൻ എന്ന വെബ് സൈറ്റ് സന്ദർശിച്ച് ഇ – മെയിൽ ചെയ്യാനുള്ള സംവി ധാന വും ഒരുക്കി യിട്ടുണ്ട്.
പോലീസ് വിഭാഗ ത്തി ലെ ടോൾ ഫ്രീ നമ്പര്‍ : 800 26 26.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, തട്ടിപ്പ്, നിയമം, പോലീസ്