അബുദാബി : ഇന്ത്യൻ സിനിമാ ചരിത്ര ത്തിൽ തങ്ക ലിപി കളിൽ എഴുത പ്പെടാൻ പോകുന്ന ‘മഹാ ഭാരത’ (രണ്ടാമൂഴം) എന്ന സിനിമ യുടെ വിശ ദാംശ ങ്ങൾ പ്രഖ്യാപിച്ചു.
അബുദാബി ആസ്ഥാന മായി പ്രവർ ത്തിക്കുന്ന എൻ. എം. സി. ഗ്രൂപ്പ് സ്ഥാപകനും യു. എ. ഇ. എക്സ് ചേഞ്ച് ഗ്രൂപ്പ് ചെയർമാനു മായ പ്രമുഖ പ്രവാസി വ്യവസായി ഡോക്ടർ. ബി. ആർ. ഷെട്ടി നിർ മ്മി ക്കുന്ന ‘മഹാ ഭാരത’ എം. ടി. വാസു ദേവൻ നായ രുടെ തിരക്കഥ യിൽ വി. എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യും.
ആയിരം കോടി മുതൽ മുടക്കിൽ നിർ മ്മിക്കുന്ന ചിത്രം മലയാള ത്തില്‍ മാത്രം ‘രണ്ടാമൂഴം’എന്ന പേരിലും മറ്റ് ഭാഷ കളിൽ ‘മഹാ ഭാരത’ എന്ന പേരിലും റിലീസ് ചെയ്യും.
എം. ടി. വാസുദേവൻ നായരോടുള്ള ആദര സൂചക മായിട്ടാണ് ചിത്ര ത്തിന്റെ മലയാള പതിപ്പിന് രണ്ടാമൂഴം എന്ന പേര് തന്നെ നല്‍കുന്നത് എന്നും മോഹൻ ലാൽ പ്രധാന വേഷം ചെയ്യുന്ന സിനിമ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷ കളിൽ മാസ്റ്റർ പതിപ്പു കൾ ഇറക്കുന്ന തോടൊപ്പം ലോക മെങ്ങു മുള്ള കാണി കളി ലേക്ക് എത്തിക്കു വാനായി എല്ലാ ഇന്ത്യൻ ഭാഷ കളിലും പ്രമുഖ വിദേശ ഭാഷ കളിലും സബ് ടൈറ്റി ലുകൾ നൽകി ഡബ്ബു ചെയ്ത് ഇറക്കും എന്നും നമ്മുടെ മഹത്തായ പാരമ്പര്യ ത്തെയും സംസ്കാര ത്തെയും കുറിച്ച് ഏറെ ആത്മാഭി മാന മുണ്ട് എന്നും അതു കൊണ്ടു തന്നെ കഴിഞ്ഞ നാലു പതി റ്റാണ്ടു കളായി ഇന്ത്യൻ സംസ്കാരം പ്രചരി പ്പിക്കു ന്നതി നായി പിന്തുണ നൽകി വരിക യായി രുന്നു എന്നും നിർ മ്മാതാവ് ഡോക്ടർ ബി. ആർ. ഷെട്ടി പറഞ്ഞു.
ചിത്രത്തിന്റെ അഭി നേതാ ക്കളെയും മറ്റു അണിയറ പ്രവർത്ത കരെയും സാങ്കേതിക വിദഗ്ധ രെയും നൂറു ദിവസ ത്തിനകം അബു ദാബി യിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും.
എല്ലാ ഭാഷ കളിൽ നിന്നുമുള്ള സൂപ്പർ താര ങ്ങളെയും ചിത്ര ത്തിൽ ഉൾപ്പെ ടുത്തും. ലോകോത്തര നില വാര ത്തിൽ ഏറ്റവും ക്രിയാത്മ കമായും സാങ്കേ തിക തിക വോടെയും ആഗോള തല ത്തിലുള്ള കാണി കളെ പിടി ച്ചിരു ത്തുന്ന രീതി യിലുള്ള ഒരു ഉൽകൃഷ്ട സൃഷ്ടി ആയി രിക്കും ‘മഹാ ഭാരത’ എന്നും ഡോ. ബി. ആർ. ഷെട്ടി കൂട്ടി ച്ചേർത്തു.
സിനിമയെ കുറിച്ച് വിശദീ കരി ക്കുന്ന തിനായി അബുദാബി യിൽ വെച്ച് നടത്തിയ വാർ ത്താ സമ്മേളന ത്തിൽ സംവി ധായ കൻ വി. എ. ശ്രീകുമാർ മേനോനും സംബന്ധിച്ചു.
* ട്രാവൻകൂർ – സാഗ ഓഫ് ബെനവലൻ സ് യു. എ. ഇ. യിൽ പ്രദർ ശിപ്പിക്കുന്നു
- യു. എ. ഇ. എക്സ് ചേഞ്ചിന്റെ പുതിയ കാര്യാലയം റീം ഐലൻഡിൽ
- ഹെൽ ത്ത് കെയർ സി ഇ ഓ ഓഫ് ദ ഇയർ പുരസ്കാരം ഡോ. ബി ആർ ഷെട്ടിക്ക്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കല, പ്രവാസി, ബഹുമതി, മാധ്യമങ്ങള്‍, യു.എ.ഇ., വ്യവസായം, സിനിമ