
അബുദാബി: അപകടകര മായ വിധം വാഹനം ഓടിച്ച 5150 ഡ്രൈവര്‍ മാര്‍ക്ക് അബുദാബി പോലീസ് പിഴയിട്ടു. വാഹന ങ്ങള്‍ക്ക് ഇടയില്‍ ആവശ്യമായ അകലം പാലി ക്കാതെ യാണ് ഇവര്‍ ഡ്രൈവ് ചെയ്തി രുന്നത്.
2017 ആദ്യ മൂന്ന് മാസ ത്തിൽ ഉണ്ടായ 73 റോഡ് അപകട ങ്ങളില്‍ എട്ട് മരണവും മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അബുദാബി യിലെ റോഡ് അപകട ങ്ങളില്‍ കൂടു തലും വാഹന ങ്ങള്‍ക്ക് ഇടയില്‍ ആവശ്യ മായ അകലം പാലി ക്കാത്തത് കൊണ്ടാണ് ഉണ്ടാ വുന്നത് എന്ന് ഗതാഗത വകുപ്പിന്റെ മുന്നറി യിപ്പ് ഉണ്ടായിരുന്നു.
അപകട ങ്ങളെ ക്കുറിച്ച് അധികൃതര്‍ മുന്നറി യിപ്പ് നല്‍കി യിട്ടും മുന്‍ കരുതലുകള്‍ സീകരി ക്കാത്ത താണ് അപകട ങ്ങള്‍ക്ക് കാരണം എന്ന് പോലീസ് വ്യക്ത മാക്കി.
വണ്ടി കള്‍ക്ക് ഇടയില്‍ ആവശ്യ മായ അകലം പാലി ക്കാത്തത് അപകട ങ്ങളെ ക്ഷണിച്ചു വരുത്ത ലാണ് എന്നും അത്തരം സാഹ ചര്യ ങ്ങളില്‍ ഡ്രൈവര്‍ മാര്‍ക്ക് ഉചിത മായ തീരു മാനങ്ങള്‍ എടുക്കു വാന്‍ പോലും പറ്റാത്ത സാഹ ചര്യ മാണ് ഉണ്ടാ വുന്നത് എന്നതു കൊണ്ട് ഇത്തരം കാര്യ ങ്ങള്‍ ഡ്രൈവര്‍ മാര്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും അബു ദാബി പോലീസ് ഗതാ ഗത വകുപ്പ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് അല്‍ സുവൈദി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, ഗതാഗതം, നിയമം, പോലീസ്, യു.എ.ഇ.





























