അബുദാബി: ഇന്ത്യൻ മീഡിയ അബുദാബി (ഇമ) ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മുഷ്റിഫ് മാളിലെ ഇന്ത്യാ പാലസിൽ നടന്ന ഇഫ്താറിൽ ഇന്ത്യൻ എംബസിയിലെ കൗൺസലർ ഡോ. ബാലാജി രാമസ്വാമി മുഖ്യാതിഥി ആയിരുന്നു.
വിവിധ മേഖലകളില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഇട പെടലുകള്‍ സമൂഹത്തിന് ഏറെ ഗുണം ചെയ്യും എന്ന് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് ഡോ. ബാലാജി രാമ സ്വാമി പറഞ്ഞു.
ഇത്തരം കൂട്ടായ്മകളും കൂടിച്ചേരലുകളും അതിന് കൂടുതല്‍ സാദ്ധ്യതകള്‍ ഉണ്ടാക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇമ പ്രസിഡണ്ട് എൻ. എം. അബൂബക്കർ (മലയാള മനോരമ), വൈസ് പ്രസിഡണ്ട് പി. എം. അബ്ദുൽ റഹിമാൻ (ഇ-പത്രം), ആക്ടിംഗ് ജനറൽ സെക്രട്ടറി അനിൽ സി. ഇടിക്കുള (ദീപിക), ഭരണ സമിതി അംഗങ്ങളായ റാഷിദ് പൂമാടം (സിറാജ്), സമീർ കല്ലറ (24 / 7), റസാഖ് ഒരുമനയൂർ (ചന്ദ്രിക), സഫറുള്ള പാലപ്പെട്ടി (ദേശാഭിമാനി) എന്നിവർ നേതൃത്വം നൽകി.
ഇന്ത്യന്‍ മീഡിയ അംഗങ്ങളും കുടുംബാംഗങ്ങളും ഇഫ്താര്‍ വിരുന്നില്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, അബുദാബി, ആഘോഷം, ഇന്ത്യന്‍ കോണ്‍സുലേറ്റ്, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, മാധ്യമങ്ങള്‍, സംഘടന, സാംസ്കാരികം