അബുദാബി : മുസ്സഫ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭരതാഞ്ജലി നൃത്ത പരിശീലന കേന്ദ്രം വാര്‍ഷിക ആഘോഷ പരിപാടി പ്രയുക്തി – രാമസംയതി എന്ന നൃത്ത രൂപങ്ങളായി മുസ്സഫ ഭവന്‍സ് സ്കൂളിലും അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററിലും അരങ്ങേറും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
2023 ജൂണ്‍ 24 ശനിയാഴ്ച വൈകുന്നേരം 3:30 മുതല്‍ 9:30 വരെ ഭവൻസിലും ജൂലായ് 1 ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ ഐ. എസ്. സി. യിലും പ്രയുക്തിയും രാമസംയതിയും അവതരിപ്പിക്കും.
പ്രമുഖ നൃത്ത അദ്ധ്യാപിക പ്രിയ മനോജിന്റെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ച നൂറോളം വിദ്യാര്‍ത്ഥികള്‍ വൈവിധ്യമാര്‍ന്ന ഈ നൃത്ത രൂപങ്ങളുടെ ഭാഗമാകും.
രാമായണത്തിലൂടെ ഒരു യാത്രയാണ് രാമസംയതി എന്നും എല്ലാ വിഭാഗം പ്രേക്ഷകർക്കും അനുഭവ ഭേദ്യമാകും വിധമായിരിക്കും അവതരിപ്പിക്കുക എന്നും പരിപാടിയെ കുറിച്ച് വിശദീകരിക്കുവാൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രിയാ മനോജ് അറിയിച്ചു.
ഭാരതത്തിൽ ഉടനീളമുള്ള ശാസ്ത്രീയ നൃത്ത രൂപങ്ങളെ പ്രോത്സാഹിപ്പിക്കുവാനും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുവാനും ഭരതാഞ്ജലി ശ്രമിക്കുന്നു എന്നതിന്റെ ഭാഗമായിട്ടാണ് പ്രയുക്തി – രാമസംയതി എന്നീ വേദികൾ ഒരുക്കുന്നത് എന്നും അവർ പറഞ്ഞു.
പ്രിയാ മനോജ്, കൂടാതെ കലാ ക്ഷേത്ര ഫൗണ്ടേഷൻ പൂർവ്വ വിദ്യാർത്ഥികളായ ആര്യ സുനിൽ, ശാശ്വതി ശ്രീധർ, കാർത്തിക നാരായണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nri, social-media, കല, കുട്ടികള്‍, നൃത്തം, സ്ത്രീ