
ദുബായ് : നമ്പര്‍ പ്ലേറ്റില്ലാതെ അതി വേഗത്തിൽ വാഹനം ഓടിച്ച് ചുവപ്പ് സിഗ്നല്‍ മറി കടന്ന വാഹനം പിടിച്ചെടുത്ത് ഡ്രൈവർക്കെതിരെ നിയമ നടപടിയും സ്വീകരിച്ച് ദുബായ് പൊലീസ്. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മനപ്പൂർവം നീക്കം ചെയ്തതായും സി. സി. ടി. വി. ദൃശ്യങ്ങളിൽ കണ്ടെത്തി. ഈ വാഹനം തിരികെ ലഭിക്കാൻ 50,000 ദിർഹം പിഴ അടയ്ക്കണം.
റോഡ് ഉപയോക്താക്കളുടെ സുരക്ഷയെ മാനിക്കാത്ത, അശ്രദ്ധയോടെയുള്ള അപകടകരമായ ഡ്രൈവിംഗ് ഒരു കാരണവശാലും അനുവദിക്കുകയില്ല എന്നും ദുബായ് പോലീസ് അറിയിച്ചു.
ഗതാഗത നിയമങ്ങൾ ലംഘിച്ച് അതിവേഗത്തിൽ വാഹനം ഓടിക്കുന്നവർക്ക് 2000 ദിര്‍ഹം വരെ പിഴയും ലൈസൻസിൽ 12 ബ്ളാക്ക് പോയിന്റുകളും ശിക്ഷ ചുമത്തും. FB POST & Insta
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, traffic-fine, ദുബായ്, നിയമം, പൂര്‍വ വിദ്യാര്‍ത്ഥി, പോലീസ്, യു.എ.ഇ.





























