
ദുബായ്: മെഹ്ഫിൽ ഇന്റർ നാഷണൽ ദുബായ് സംഘടിപ്പിക്കുന്ന കലാ-സാംസ്കാരിക സംഗമം ‘മെഹ്ഫിൽ മെരെ സനം-സീസൺ 5’ നവംബർ 21 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ ദുബായ് അബു ഹൈൽ മെട്രോ സ്റ്റേഷന് സമീപമുള്ള കെ. എം. സി. സി. ഹാളിൽ നടക്കും.
മെഹ്ഫിൽ ചെറുകഥാ മത്സര വിജയികൾക്കുള്ള പുരസ്കാര വിതരണം, അഞ്ചാമത് മെഹ്ഫിൽ ഇന്റർ നാഷണൽ മ്യൂസിക് ആൽബം ഫെസ്റ്റിവൽ പുരസ്കാര വിതരണം, മോഹിനിയാട്ടം ഉൾപ്പെടെയുള്ള നൃത്ത പരിപാടികൾ, കരോക്കെ ഗാനമേള എന്നിവ പ്രധാന ആകർഷണങ്ങളായിരിക്കും.
മലയാള കലാ-സാഹിത്യ രംഗത്തെ പ്രതിഭകളെ ആദരിക്കുക, ഗൾഫ് മേഖലയിലെ കലാ കാരന്മാർക്കും സാംസ്കാരിക പ്രവർത്തകർക്കും ഒത്തു ചേരാനുള്ള വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഹ്ഫിൽ ഇന്റർ നാഷണൽ ഈ പരിപാടി സംഘടിപ്പിക്കുന്നത്.
വനിത വിനോദ്, ബഷീർ തിക്കോടി, സാദിഖ് കാവിൽ, കെ. ഗോപിനാഥൻ, സി. പി. അനിൽകുമാർ, നിസാർ ഇബ്രാഹിം തുടങ്ങിയവർ പങ്കെടുക്കും.
വിവിധ സ്ഥാപനങ്ങളുടെയും സംരംഭകരുടെയും സഹകരണത്തോടെ കല, സംഗീതം, സാഹിത്യം, നൃത്തം തുടങ്ങിയവ ഒന്നിക്കുന്ന ‘മെഹ്ഫിൽ മെരെ സനം സീസൺ-5’ പ്രോഗ്രാമിലേക്ക് കലാ സ്നേഹി കളെയും പൊതു ജനങ്ങളെയും സംഘാടകർ സ്വാഗതം ചെയ്തു.
- മെഹ്ഫിൽ മേരെ സനം സീസൺ-4
- ഹ്രസ്വ ചിത്ര-മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു
- റിച്ച്മാന്‍ മ്യൂസിക് ആല്‍ബം
- മെഹ്ഫിൽ ചലച്ചിത്രോത്സവം
- പ്രേക്ഷക ശ്രദ്ധ നേടി ‘പെരുന്നാൾ ചേല്’
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, short-film, social-media, ദുബായ്, പ്രവാസി, സംഗീതം, സംഘടന





























