അബുദാബി മിനാ യില്‍ രണ്ട് ഗോഡൗണു കള്‍ക്ക് തീ പിടിച്ചു

August 13th, 2016

fire-abudhabi-mina-wear-house-ePathram
അബുദാബി : സായിദ് തുറമുഖ ത്തിനു (മിനാ സായിദ്) സമീപ മുള്ള രണ്ട് ഗോഡൗണു കള്‍ക്ക് തീ പിടിച്ചു.അബു ദാബി കോ – ഓപ്പറേറ്റീവ് സൊസൈറ്റി യുടെ ശാഖ ക്ക് പിന്നിലുള്ള ഭക്ഷ്യ വസ്തു ക്കളുടെ ഗോഡൗ ണിനും സ്റ്റേഷ നറി സാധന ങ്ങളുടെ ഗോഡൗണി നുമാണ് തീ പിടിച്ചത്. സ്ട്രീറ്റ് നമ്പര്‍1 2, 17 എന്നിവ യുടെ സംഗമ സ്ഥാന ത്തുള്ള കെട്ടിട ങ്ങ ളാണ് ഇവ. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വെള്ളിയാഴ്ച രാവിലെ 11.15 മണി യോടെ യാണ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ക്ക് തീ പിടുത്തം സംബന്ധിച്ച് സന്ദേശം ലഭിച്ചത്. മിനാ പോര്‍ട്ട്, അൽ ബത്തീൻ, അൽ ഫലാഹ്, മുസ്സഫ എന്നി വിട ങ്ങളിൽ നിന്നുള്ള അഗ്നി ശമന സേനാ യൂണിറ്റുകൾ സ്‌ഥലത്ത് എത്തി തീ അണച്ചു.

തീ പിടുത്തം സംബന്ധിച്ച അന്വേഷണം നടന്നു വരിക യാണ്.

– Photo courtesy : WAM

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. കോൺസൽ ജനറല്‍ മുഖ്യ മന്ത്രിയു മായി കൂടി ക്കാഴ്ച നടത്തി

August 10th, 2016

jamal-hussein-al-zaabi-uae-consul-general-to-kerala-ePathram

അബുദാബി : കേരള ത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന യു. എ. ഇ. കോൺസു ലേറ്റിലെ കോൺസൽ ജനറല്‍ ആയി ചുമതലയേറ്റ ജമാൽ ഹുസൈൻ അൽ സാബി തിരു വനന്ത പുരത്ത് എത്തി മുഖ്യ മന്ത്രി പിണറായി വിജയ നുമായി കൂടി ക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മി ലുള്ള ഉഭയ കക്ഷി ബന്ധ ങ്ങളും ചർച്ച ചെയ്തു.

ദക്ഷിണേന്ത്യൻ സംസ്ഥാന ങ്ങ ളില്‍ നിന്നും യു. എ. ഇ. യിലേക്കു വരുന്ന വര്‍ക്കു വേണ്ടതായ വിസ നടപടി ക്രമ ങ്ങൾ, രേഖ കളുടെ സാക്ഷ്യ പ്പെടു ത്തൽ തുടങ്ങിയവ വേഗ ത്തില്‍ ആക്കു വാന്‍ തിരു വനന്ത പുരത്തെ കോൺ സുലേറ്റ് ഏറെ സഹായ ക മാവും.

യു. എ. ഇ. വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ലാ ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശന വേള യി ലാണ് കോൺസു ലേറ്റ് ആരംഭിക്കുന്ന തിനുള്ള ചർച്ച കൾക്കു തുടക്കം കുറി ച്ചിരുന്നത്. തിരു വനന്ത പുരത്തു കോൺസു ലേറ്റ് സ്ഥാപി ക്കാൻ യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ വർഷം ജൂണില്‍ ആണ് അനു മതി നൽകിയത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ലഹരി മരുന്നു കളു മായി അറബ് യുവാക്കൾ പിടിയിൽ

August 7th, 2016

uae-police-busts-narcotic-smugglers-gang-ePathram
അബുദാബി : ആഭ്യന്തര മന്ത്രാ ലയ ത്തി ന്റെ സഹകരണ ത്തോടെ അബുദാബി പോലീസ് നടത്തിയ തെരച്ചിലില്‍ ലഹരി മരുന്നു ഗുളിക കളു മായി രണ്ടു അറബ് യുവാ ക്കള്‍ പിടി യിലായി എന്ന് വാര്‍ത്താ ഏജന്‍സി യായ വാം റിപ്പോര്‍ട്ടു ചെയ്തു.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അബുദാബി, ദുബായ്, ഷാർജ മേഖല കളിൽ പൊലീസ് ശക്‌തമായ നിരീക്ഷണം ഏർ പ്പെ ടു ത്തിയിരുന്നു. സൗദി അറേബ്യ യിലേക്ക് കടത്തുക യായിരുന്ന പത്തു ലക്ഷം ലഹരി മരുന്നു ഗുളിക കളാണ് പിടിച്ചെടുത്തത്.

ആഭ്യന്തര മന്ത്രാലയ ത്തിന് കീഴിലുള്ള ലഹരി വിരുദ്ധ സംഘടന കളുടെ കൂടി സഹായ ത്തോടെ യാണ് പ്രതി കളെ വല യിലാ ക്കാന്‍ കഴിഞ്ഞത് എന്ന് അബു ദാബി പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റി ഗേഷന്‍ വിഭാഗം തലവന്‍ കേണല്‍. ഡോ. റാഷിദ് മുഹമ്മദ് ബു റഷീദ് പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശൈഖ് സായിദ് : സ്ഥാനാരോഹണത്തിനു അര നൂറ്റാണ്ട്

August 7th, 2016

shaikh-zayed-epathram
അബുദാബി : ഒരു മികച്ച ഭരണാധി കാരി എങ്ങിനെ ആയി രി ക്കണം എന്നു ലോക ത്തിനു തെളിയിച്ചു കൊടുത്ത ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ രാജ്യ ത്തിന്റെ ഭരണ സാരഥ്യം ഏറ്റെടുത്തിട്ട് അര നൂറ്റാണ്ട് തികഞ്ഞു.

1966 ആഗസ്റ്റ് ആറിന് ആയിരുന്നു അബു ദാബി യുടെ ഭരണാ ധികാരി യായി അദ്ദേഹം നിശ്ചയിക്ക പ്പെട്ടത്. ദീര്‍ഘ ദൃഷ്ടി യുള്ള അദ്ദേഹ ത്തിന്റെ നേതൃത്വ ത്തില്‍ ഏഴ് എമി റേറ്റു കളേയും ഏകീ കരിച്ച് 1971 ഡിസംബര്‍ രണ്ടിന് യു. എ. ഇ. യുടെ രൂപീകരണ വും നടത്തി.

ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍െറ നാല് മക്കളില്‍ ഇളയവന്‍ ആയി ട്ടാണ് 1918ല്‍ ശൈഖ് സായിദ് ജനിച്ചത്.

ലോക ഭൂപടത്തില്‍ ഒന്നു മല്ലാതി രുന്ന ഒരു കൊച്ചു ദേശ ത്തെ ലോക രാഷ്ട്ര ങ്ങളുടെ ഒന്നാം നിര യിലേക്ക് എത്തി ച്ചതില്‍ ഈ മഹാനുഭാവന്റെ പങ്ക് ചെറുതല്ല.

അദ്ദേഹ ത്തിന്‍െറ വിശാല മായ കാഴ്ച  പ്പാടു കളാണ് രാജ്യ ത്തിനു വന്‍ തോതി ലുള്ള വികസ നവും വളര്‍ച്ച യും  സമ്മാനിച്ചത്.

 * നവംബറിലെ നഷ്ടം

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജാസ്സിം അല്‍ ബലൂഷിനു ആദരാഞ്ജലി കള്‍ അര്‍പ്പിച്ച് കേരള ത്തില്‍ ഉയര്‍ത്തിയ ബാനര്‍ വൈറലായി

August 6th, 2016

wam-report-condolence-from-kerala-to-firfighter-jassim-al-balooshi-ePathram
ദുബായ് : അന്താരാഷ്ട്ര വിമാന ത്താവള ത്തിൽ തീ പിടിച്ച എമിറേറ്റ്സ് വിമാന ത്തിലെ യാത്ര ക്കാരേയും ഫ്ലൈറ്റ് ജീവന ക്കാരേയും പുറത്ത് എത്തിച്ചതിനു ശേഷം വീര മൃത്യു വരിച്ച ദുബായ് അഗ്നി ശമന സേനാംഗവും യു. എ. ഇ. സ്വദേശി യുമായ ജാസ്സിം അല്‍ ബലൂഷിനു ആദരാഞ്ജലി കള്‍ അര്‍പ്പിച്ച് തൃശൂരില്‍ കേരള ഫയര്‍ റെസ്‌ക്യൂ ടീം ഉയര്‍ ത്തിയ ബാനര്‍ സോഷ്യല്‍ മീഡിയ കളില്‍ വൈറ ലായി.

jassim-al-baloushi-ePathram

Indian civil defence salutes Emirati firefighter Al Balushi for heroic act during Emirates flight incident എന്ന തലക്കെട്ടോടെ യു. എ. ഇ. യുടെ ഔദ്യോഗിക വാര്‍ത്താ എജന്‍സി യായ WAM ഇംഗ്ലീഷിലും അറബി യിലും ഇതേ ക്കുറിച്ചു വാർത്ത പ്രസിദ്ധീകരി ക്കുകയും ചെയ്തു.

തുടര്‍ന്ന് അല്‍ ഇത്തിഹാദ് അടക്കമുള്ള പ്രമുഖ  അറബി പത്ര ങ്ങളിലും ഈ ബാനര്‍ വാര്‍ത്ത യായി മാറി.

ഇന്നലെ മുതല്‍ ഫെയ്സ് ബുക്കിലെ നിരവധി ഗ്രൂപ്പു കളിലും വാട്സാപ് കൂട്ടായ്മ കളിലും ഈ ഫോട്ടോ ഷെയര്‍ ചെയ്യ പ്പെട്ടിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജാസ്സിമിന് വീരോചിത യാത്രാ മൊഴി
Next »Next Page » ശൈഖ് സായിദ് : സ്ഥാനാരോഹണത്തിനു അര നൂറ്റാണ്ട് »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine