Thursday, July 14th, 2016

യു. എ. ഇ. കോണ്‍സുലേറ്റ് തിരുവനന്ത പുരത്ത് : ജമാല്‍ ഹുസൈന്‍ സആബി കോണ്‍സുല്‍ ജനറല്‍

uae-flag-epathram
അബുദാബി : ഇന്ത്യയിലെ രണ്ടാമത്തെ യു. എ. ഇ. കോണ്‍സുലേറ്റ് ആഗസ്റ്റിൽ തിരുവനന്ത പുരത്ത് പ്രവര്‍ത്തനം ആരംഭിക്കും. മുതിര്‍ന്ന നയ തന്ത്ര വിദഗ്ധന്‍ ജമാല്‍ ഹുസൈന്‍ റഹ്മ അല്‍ സആബിയെ പുതിയ കോണ്‍സുല്‍ ജനറലായി നിയമിച്ചു എന്നും അബുദാബി ഇന്ത്യന്‍ എംബസിവൃത്തങ്ങള്‍ അറിയിച്ചു. ഇതു സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും എന്നും അറിയുന്നു. ജൂലായ് അവസാന വാരം ജമാല്‍ ഹുസൈന്‍ സആബി ചുമതല യേല്‍ക്കാന്‍ കേരള ത്തിലേക്ക് തിരിക്കും.

യു. എ. ഇ. യില്‍ ജോലി ചെയ്യുന്ന പ്രവാസികളിൽ ഭൂരി ഭാഗവും മലയാളി കളാണ്. തൊഴില്‍ നിയമനം, നിക്ഷേപം തുടങ്ങി വിവിധ മേഖല കളിലെ നടപടി ക്രമങ്ങ ള്ക്കായി കേരള ത്തില്‍ കോണ്‍സു ലേറ്റ് തുറക്കാന്‍ 2011ലാണ് യു. എ. ഇ. സന്നദ്ധത പ്രകടി പ്പിച്ചത്. കേരള സര്‍ക്കാ റിന്‍െറ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ അപേക്ഷയെ തുടര്‍ന്നായിരുന്നു നടപടി.

തിരുവനന്ത പുരം മണക്കാട് ജംഗ്ഷനില്‍ 25,000 ചതുരശ്രയടി വിസ്തൃതി യിലുള്ള കെട്ടിടം ആറു വര്‍ഷ ത്തേക്ക് വാടകക്ക് എടുത്താണ് ഓഫീസ് തുറ ക്കുന്നത്. 2016 ആദ്യ ത്തില്‍ കോണ്‍സുലേറ്റ് തുറന്നു പ്രവർത്തനം ആരം ഭിക്കും എന്നാണ് നേരത്തെ അറിയിച്ചി രുന്നത്. നിലവില്‍ മുംബൈ യിലാണ് യു. എ. ഇ. യുടെ കോണ്‍സുലേറ്റു ഇന്ത്യ യിലുള്ളത്.

യു. എ. ഇ. യുടെ കേരളത്തിലെ കോണ്‍സുലേറ്റ് ആരംഭി ക്കുന്നതിനെ ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം സ്വാഗതം ചെയ്തു. നയ തന്ത്ര ദൗത്യം എളുപ്പ ത്തിലാക്കു വാനും യു. എ. ഇ. വിസ, മറ്റു രേഖകള്‍ എളുപ്പ ത്തില്‍ ലഭ്യ മാകു വാനും കോണ്‍സുലേറ്റ് സഹായകര മാകും എന്നും അംബാസഡര്‍ പറഞ്ഞു.

- കറസ്പോണ്ടന്റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • ക്രിക്കറ്റ് ടൂര്‍ണ്ണ മെന്റ് : മാര്‍ത്തോമ്മ യുവജന സഖ്യം ജേതാക്കള്‍
 • സേതുലക്ഷ്മി അമ്മയെ ആദരിക്കുന്നു
 • മൂന്ന് മരുന്നു കൾക്ക് നിരോധനം
 • കെ. പി. ഹക്കീം ഹാജിക്കു സ്വീകരണം നൽകി
 • പ്രിൻസസ് ഹയ അവാർഡിന് യു. എ. ഇ. എക്സ് ചേഞ്ചി ന്റെ പങ്കാളിത്തം
 • ഇടി മിന്നലോടെ ശക്ത മായ മഴ
 • പെരിയ സൗഹൃദ വേദി യുടെ സാന്ത്വന വീട് രണ്ടു പേർക്ക് നൽകി
 • സോഹാറില്‍ ഒമാൻ – യു. എ. ഇ. എക്സ് ചേഞ്ച് ശാഖ തുറന്നു
 • നഴ്സിംഗ് മേഖല : ഒമാനില്‍ സ്വദേശി വല്‍ക്കരണം ശക്തം
 • ഖാഫില ദഫ് ടീമിനു അഭിനന്ദനം
 • സോഷ്യല്‍ മീഡിയ : ഇട പെടലു കള്‍ക്ക് പെരു മാറ്റ ച്ചട്ടം
 • കേരളാ പൊലീസിന് ദുബായിൽ അംഗീ കാരം
 • യു. എ. ഇ. എക്സ് ചേഞ്ച് – യൂനി മണി ഇനി ബ്ലോക്ക് ചെയിൻ ശൃംഖല യിലേക്ക്
 • കെ. എം. സി. സി. കോഴിക്കോട് ഫെസ്റ്റ് : മാർച്ച് 29 വെള്ളി യാഴ്ച
 • സഹിഷ്ണുതാ വര്‍ഷം ലോഗോ ‘ഗാഫ് മരം’
 • കോടതിയില്‍ ഇനി ഹിന്ദി ഭാഷയും
 • ഷാഡോ വോളി ഫെസ്റ്റ് സീസൺ – 2 : സംഘാടക സമിതി രൂപീകരിച്ചു
 • ഇടപ്പാളയം ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് : സ്വാഗത സംഘം രൂപീകരിച്ചു
 • കേരളോത്സവം സമാജത്തിൽ
 • സംഗീത പ്രേമികളുടെ ആദരം : സ്നേഹ പൂര്‍വ്വം കണ്ണുർ ഷരീഫ് • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine