എംബസി യിൽ റിപ്പബ്ലിക് ദിനാഘോഷം

January 24th, 2017

flag-of-india-ePathram
അബുദാബി : ഇന്ത്യൻ എംബസി യിൽ ജനുവരി 26 വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക് റിപ്പബ്ലിക് ദിനാഘോഷ ങ്ങൾക്കു തുടക്ക മാവും.

എംബസി ചാർ ഡി അഫയേഴ്‌സ് പവൻ കുമാർ റായ് ദേശീയ പതാക ഉയർത്തും. തുടർന്ന് രാഷ്ട്രപതി യുടെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കും. ഇന്ത്യൻ സ്‌കൂളു കളിലെ വിദ്യാർത്ഥിക ളുടെ ദേശ ഭക്‌തി ഗാനാലാപനം നടക്കും.

വിവിധ പ്രവാസി സംഘടനാ പ്രതി നിധി കളും അംഗ ങ്ങളും രാവിലെ 7. 50 ന് ഇന്ത്യൻ എംബസി യിൽ എത്തി ച്ചേരണം എന്ന് എംബസ്സി യുടെ വാർത്താ ക്കുറി പ്പിൽ അറിയിച്ചു.

*embassy of india 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പയ്യന്നൂർ കോൽക്കളിപ്പെരുമ അറേബ്യൻ മണ്ണിലേക്ക്

January 24th, 2017

vtv-damodaran-payyannur-kolkali-ePathram അബുദാബി : നൂറ്റാണ്ടു കളുടെ പാരമ്പര്യം അവകാശ പ്പെടുന്ന ‘പയ്യന്നൂർ കോൽ ക്കളി’ എന്ന പയ്യന്നൂ രിന്റെ പൈതൃക സമ്പത്തായ കലാ രൂപ വുമായി പയ്യന്നൂ രിലെ ‘ഗ്രാമം പ്രതിഭ’ എന്ന സംഘടന യുടെ 25 ഓളം കലാ കാര ന്മാർ യു. എ. ഇ യിലേക്ക് വരുന്നു. പയ്യന്നൂർ കൊൽക്കളി യോളം പഴക്ക മുള്ള ഇൻഡോ – അറബ് സാംസ്കാരിക വിനിമ യത്തിന്റെ പുതിയ അദ്ധ്യായം തുറക്കുന്ന ഈ ഉദ്യമത്തിന്റെ അരങ്ങേറ്റം ജനുവരി 26 ന് അബു ദാബി ഇന്ത്യ സോഷ്യൽ സെന്റർ സംഘടി പ്പിക്കുന്ന  യു. എ. ഇ. – ഇന്ത്യാ ഫെസ്റ്റി ന്റെ ഉദ്‌ഘാടന വേദി യിലാണ് നടക്കുക.

ഉത്തര മലബാറിന്റെ സാംസ്കാരിക തലസ്ഥാന മായ പയ്യന്നൂ രിന്റെ തനതു കലാ രൂപ മായ പയ്യന്നൂർ കൊൽ ക്കളി യെ വിദേശ രാജ്യത്തു അവ തരി പ്പിക്കു കയും നിരവധി പേർക്ക് പരിശീലനം നൽകു കയും ചെയ്ത തിനു കേരള ഫോക്‌ ലോർ അക്കാദമി യുടെ ബഹു മതി നേടിയ വി. ടി. വി. ദാമോ ദര നാണ് ഈ കലാ കാര ന്മാരെ യു. എ. ഇ യിലേക്ക് കൊണ്ട് വരുന്നത്.

ഈ വർഷം സുവർണ്ണ ജൂബിലി ആഘോഷി ക്കുന്ന, മികച്ച പ്രവാസി സംഘടന ക്കുള്ള പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം  നേടിയ ഇന്ത്യ സോഷ്യൽ സെന്ററി ന്റെ വേദി യിൽ പയ്യന്നൂർ കോൽ ക്കളി അവ തരി പ്പിക്കു വാനുള്ള ക്ഷണം ലഭി ച്ചതിൽ ഏറെ അഭി മാനി ക്കുന്നു എന്നും ഗ്രാമം പ്രതിഭ യുടെ കലാ കാര ന്മാർ പയ്യന്നൂർ കോൽക്കളി, ചരടു കുത്തി ക്കളി, കളരി പ്പയറ്റ് എന്നിവ യു ടെ സമന്വയം ആയി രിക്കും ഇവിടെ അവത രിപ്പി ക്കുക എന്നും സാമൂഹ്യ പ്രവർത്തകൻ കൂടിയായ വി. ടി. വി. ദാമോദരൻ പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പാം പുസ്തക പ്പുരയുടെ കഥാ ചർച്ച

January 24th, 2017

palm-pusthakappura-epathram ഷാർജ : പാം പുസ്തക പ്പുര യുടെ വാർഷിക സർഗ്ഗ സംഗമ ത്തിന്റെ ഭാഗ മായി ഷാർജ ഇന്ത്യൻ അസോസ്സി യേഷനും പാം പുസ്തക പ്പുരയും സംയുക്ത മായി സംഘടിപ്പി ക്കുന്ന കഥാ ചർച്ച ജനുവരി 27 വെള്ളി യാഴ്ച വൈകുന്നേരം 6 മണിക്ക് ഷാർജ ഇന്ത്യൻ അസോസ്സി യേ ഷനിൽ വെച്ച് നടക്കും. പ്രവാസ ലോകത്തു നിന്നും ശ്രദ്ധേയ മായ പുരസ്കാര ങ്ങൾ നേടിയ മയിൽ ചിറകുള്ള മാലാഖ (സബീന എം. സാലി), സാള ഗ്രാമം (രമേശ് പെരുമ്പിലാവ്), വിത്തു ഭരണി (ശ്രീദേവി മേനോൻ) എന്നീ മൂന്നു കഥ കളെ ആസ്പദ മാക്കി യാണ് ചർച്ച നടക്കുക എന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവര ങ്ങൾക്ക് 050 51 52 068, 050 41 46 105.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. – ഇന്ത്യാ ഫെസ്‌റ്റ് ജനുവരി 26 മുതൽ

January 22nd, 2017

india-social-center-building-isc-abudhabi-ePathram
അബുദാബി : ഇന്ത്യാ സോഷ്യൽ സെന്ററിൽ യു. എ. ഇ. – ഇന്ത്യാ ഫെസ്‌റ്റ് ജനുവരി 26, 27, 28 തീയ്യതി കളിൽ നടക്കും.

ഇന്ത്യൻ എംബസ്സി യുടെ രക്ഷാ കർത്തൃ ത്വത്തിൽ യു. എ. ഇ. സാംസ്‌കാരിക മന്ത്രാ ലയം, അബുദാബി പൊലീസ്, അബുദാബി മുനി സി പ്പാലിറ്റി, ഗതാ ഗത വകുപ്പ് എന്നിവ യുടെ സഹ കരണ ത്തോടെ നടക്കുന്ന യു. എ. ഇ. – ഇന്ത്യാ ഫെസ്‌റ്റ്, ഇന്ത്യ യിലെ വിവിധ സംസ്‌ഥാന ങ്ങളുടെ പരമ്പരാ ഗത കലാ – സാംസ്‌കാരിക – സംഗീത പരിപാടി കളും തനതു ഭക്ഷ്യ വിഭവ ങ്ങളും ഒരുക്കി അരങ്ങേറുക.

ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷ ത്തിൽ മുഖ്യാതിഥി യായി അബു ദാബി കിരീട അവ കാശിയും യു. എ. ഇ. സായുധ സേനാ ഡപ്യൂട്ടി സുപ്രീം കമാൻ ഡറു മായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടു ക്കുന്ന തിന്റെ ഭാഗ മായാണ് ഐ. എസ്. സി. യു. എ. ഇ. – ഇന്ത്യാ ഫെസ്റ്റ് ഒരു ക്കുന്നത്.

ജനുവരി 26 വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണി മുതൽ രാത്രി 11. 30 വരെ യും 27, 28 (വെള്ളി, ശനി) തീയ്യതിക ളിൽ വൈകു ന്നേരം നാലു മണി മുതൽ രാത്രി 11.30 വരെ യുമാണ് ഫെസ്‌റ്റ്.

നാട്ടിൽ നിന്നും എത്തുന്ന പ്രമുഖരായ ഗായകരും നർത്തകരും നേതൃത്വം നൽ കുന്ന സംഗീത നൃത്ത പരിപാടികൾ മൂന്നു ദിവസ ങ്ങളി ലുമായി അരങ്ങിൽ എത്തും.

വസ്‌ത്രങ്ങൾ, ആഭരണ ങ്ങൾ എന്നിവ യുടെ പ്രത്യേക വിപണി കളും ഉണ്ടാ യിരി ക്കും. സന്ദർശകർക്ക് മൂന്നു ദിവസത്തെ പ്രവേശ ന ത്തിന് നൽകുന്ന10 ദിർഹ ത്തിന്റെ പ്രവേശന കൂപ്പൺ നറുക്കെ ടുപ്പി ലൂടെ ഡസ്‌റ്റർ കാർ അടക്കം നിരവധി വില പിടിപ്പുള്ള സമ്മാനങ്ങൾ നൽകും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അക്ഷര തൂലിക കഥാ പുരസ്കാരം പ്രഖ്യാപിച്ചു

January 21st, 2017

palm-remember-basheer-ePathram
ഷാർജ : പാം പുസ്തക പ്പുര യുടെ അക്ഷര തൂലിക കഥാ പുരസ്കാരം പ്രഖ്യാപിച്ചു. മഹിതാ ഭാസ്കരൻ രചിച്ച ‘പെൺ സ്വകാര്യ ങ്ങൾ ക്കൊരു വാതിൽ’ എന്ന കഥ ഒന്നാം സ്ഥാനവും വിനീഷ് നരി ക്കോട് എഴുതിയ ‘ചാവ്’ എന്ന കഥ രണ്ടാം സ്ഥാനവും ആഷിഫ് അസീസിന്റെ ‘പാറു പ്പടി’ എന്ന കഥ മൂന്നാം സ്ഥാനവും നേടി.

palm-story-award-mahitha-vineesh-ashif-ePathram

അക്ഷര തൂലിക പുരസ്കാര ജേതാക്കള്‍ : മഹിതാ ഭാസ്കരൻ, ആഷിഫ് അസീസ്, വിനീഷ് നരി ക്കോട്.

ഷാജി ഹനീഫ് ചെയർ മാനും ഗഫൂർ പട്ടാമ്പി, പോൾ സെബാസ്റ്റ്യന്‍, ഷെക്കീം ചെക്കുപ്പ എന്നിവർ അംഗ ങ്ങളു മായ ജൂറി യാണ് അവാർഡ് ജേതാ ക്കളെ തെര ഞ്ഞെടു ത്തത്. 2017 ഫെബ്രുവരി 3 വെള്ളിയാഴ്ച നടക്കുന്ന പാം സർഗ്ഗ സംഗമ ത്തിൽ വെച്ച് പുരസ്കാര ങ്ങൾ സമ്മാ നിക്കും.

കഴിഞ്ഞ 30 വർഷ മായി ഷാർജ യിൽ പ്രവാസ ജീവിതം നയിക്കുന്ന മഹിതാ ഭാസ്കരൻ തൃശ്ശൂർ സ്വദേശിനി യാണ്. കണ്ണൂർ ജില്ല യിലെ നരിക്കോട് സ്വദേശി യായ വിനീഷ് കഴിഞ്ഞ എട്ടു വർഷ മായി ദുബായിൽ ജോലി ചെയ്യുന്നു. ‘കടലാസ് തൊപ്പി’ എന്ന കഥാ സമാഹാരം പ്രസിദ്ധീ കരി ച്ചിട്ടുണ്ട്. മലപ്പുറം സ്വദേശി യായ ആഷിഫ് അസീസ് അബുദാബി യിൽ ജോലി ചെയ്യുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മഞ്ജുളന്റെ ‘കൂനൻ’ മലയാളി സമാജ ത്തിൽ
Next »Next Page » സഹജീവി കളുടെ ഹൃദയ വികാര ങ്ങളെ അറിഞ്ഞു സഹായിക്കുന്നത് പുണ്യം : ഇന്നസെന്റ് »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine