നാം മീഡിയ അവാര്‍ഡ് ലിയോ രാധാ കൃഷ്ണന്

December 31st, 2015

leo-radhakrishnan-of-radio-me-ePathram
ദുബായ് : പാനൂര്‍ എന്‍. എ. എം. കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ‘നാം അലൂമ്നെ’ ഏർപ്പെടുത്തിയ മീഡിയ അവാര്‍ഡ്, റേഡിയോ മി  എഫ്. എം. വാര്‍ത്താ വിഭാഗം മേധാവി ലിയോ രാധാ കൃഷ്ണന്.

ജനുവരി ഒന്ന് വെള്ളി യാഴ്ച ദുബായ് അല്‍ ഗര്‍ഹൂദ് ഈറ്റ് ആന്‍ഡ് ഡ്രിങ്ക് ഓഡിറ്റോ റിയ ത്തില്‍ നടക്കുന്ന നാം അലൂമ്നെ കുടുംബ സംഗമ ത്തില്‍ അവാർഡ് സമ്മാ നിക്കും.

ലിയോ, റേഡിയോ മി  എഫ്. എം. ൽ  അവതരിപ്പിക്കുന്ന ‘ട്രസ്റ്റ് മി’ എന്ന പരിപാടി ഏറെ ജന ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞ താണ്.

2004 മുതൽ ഗൾഫിൽ പ്രവാസ ജീവിതം ആരംഭിച്ച ലിയോ, ഏഷ്യാനെറ്റ് റേഡിയോ വിൽ തുടങ്ങി വെച്ച ന്യൂസ് അവര്‍ എന്ന വാര്‍ത്താ ധിഷ്ടിത പരി പാടി യിലൂ ടെ അവശത അനു ഭവി ക്കുന്ന നിരവധി പേരുടെ പ്രശ് ന ങ്ങൾ പ്രവാസി മലയാളി കളുടെ മുന്നി ലേക്ക്‌ കൊണ്ടു വന്നി രുന്നു.

മാധ്യമ രംഗ ത്തെ അദ്ദേഹ ത്തിന്റെ പ്രവർത്തന ങ്ങളെ മുൻ നിറുത്തി എം. ജെ. എസ്. മീഡിയ യുടെ പ്രവാസ മയൂരം എന്ന വിശിഷ്ട ഉപഹാരം നൽകി ആദരിച്ചി രുന്നു.

* ചിരന്തന മാധ്യമ പുരസ്കാരങ്ങള്‍

* “പ്രവാസ മയൂരം” പുരസ്കാരങ്ങള്‍ സമ്മാനിച്ചു

* ചിരന്തന മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു

- pma

വായിക്കുക: , , ,

Comments Off on നാം മീഡിയ അവാര്‍ഡ് ലിയോ രാധാ കൃഷ്ണന്

മാധ്യമ പുരസ്‌കാരം ജലീല്‍ പട്ടാമ്പിക്ക് സമ്മാനിച്ചു

December 29th, 2015

k-karunakaran-memorial-media-award-2015-jaleel-pattambi-ePathram
അബുദാബി : എല്ലാ വിഷയ ങ്ങളിലും മനുഷ്യത്വ പരമായ സമീപനം സ്വീകരിച്ച ഭരണാധി കാരി യായിരുന്നു കെ. കരുണാകരന്‍ എന്ന് കെ. പി. സി. സി. വക്താവും മുന്‍ മന്ത്രി യുമായ പന്തളം സുധാകരന്‍ പറഞ്ഞു.

മഹാത്മാഗാന്ധി കള്‍ചറല്‍ ഫോറം അബുദാബി കമ്മിറ്റി സംഘടി പ്പിച്ച കെ. കരുണാകരന്‍ അനുസ്മരണ സമ്മേളനവും കെ. കരുണാകരന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായി രുന്നു പന്തളം സുധാകരന്‍.

മഹാത്മാ ഗാന്ധി കള്‍ചറല്‍ ഫോറത്തിന്റെ ലീഡര്‍ കെ. കരുണാ കരന്‍ മാധ്യമ പുരസ്‌കാരം, മിഡില്‍ ഈസ്റ്റ്’ ചന്ദ്രിക റെസി ഡന്റ് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക് സമ്മാനിച്ചു. ജനസേവാ പുരസ്‌കാരം നൗഫല്‍ ബിന്‍ അബൂബക്കറും യുവ പ്രതിഭാ പുരസ്‌കാരം അനില്‍ കുമ്പനാടും ഏറ്റു വാങ്ങി.

ചടങ്ങിൽ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് മൊയ്തീൻ അബ്ദുൽ അസീസ്‌ അദ്ധ്യക്ഷത വഹിച്ചു. ഒ. ഐ. സി. സി. ഗ്ലോബൽ സെക്രട്ടറി കുമ്പളത്ത് ശങ്കരപ്പിള്ള, കൊല്ലം ഡി. സി. സി. പ്രസിഡന്റ് എസ്. ശ്രീകുമാർ, മനോജ്‌ പുഷ്കർ, ബാല കൃഷ്ണൻ, നസീർ ബി. മാട്ടൂൽ, ഡോക്ടർ സുബൈർ മേടമ്മൽ എന്നിവർ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on മാധ്യമ പുരസ്‌കാരം ജലീല്‍ പട്ടാമ്പിക്ക് സമ്മാനിച്ചു

ജീലാനി കൂട്ടായ്മ ‘പ്രവാചകരാണ് പ്രേമ ഭാജനം’ കാമ്പയിൻ സംഘടിപ്പിച്ചു

December 27th, 2015

meelad-campaign-sayyid-abdul-khadir-bhukhari-ePathram
അബുദാബി : പ്രവാചകൻ മുഹമ്മദ്‌ നബി (സ) യുടെ ജന്മ ദിന ത്തോട് അനുബന്ധിച്ച് ജീലാനി കൂട്ടായ്മ അബുദാബി ചാപ്റ്റർ, മുസ്സഫ യിലെ അബുദാബി മലയാളീ സമാജ ത്തിൽ വെച്ച് മൗലീദ് പാരായണവും, ഉദ്ബോധന ക്ലാസ്സു കളും സംഘടിപ്പിച്ചു.

‘പ്രവാചക രാണ് പ്രേമ ഭാജനം’ എന്ന പ്രമേയ ത്തിൽ നടത്തിയ ഉദ്ബോധന ക്ലാസ്സു കൾക്ക് ശൈഖ് ഹനീഫ് ഖാദിരി, ശൈഖ് ഷജീർ ഖാദിരി എന്നിവർ നേതൃത്വം നല്കി.

പ്രവാചക പ്രേമ മാണ് വിശ്വാസി യുടെ അമൃത് എന്നും അതിന്റെ യഥാർത്ഥ തനിമ ഉൾ കൊണ്ട് ജീവിക്കണം എന്നും അതാതു കാലഘട്ട ങ്ങളിൽ ഉദയം കൊള്ളുന്ന ആത്മീയ ഗുരു ക്കളി ലൂടെ മാത്രമേ അതിന്നു സാദ്ധ്യ മാവുക യുള്ളൂ എന്നും യോഗം അഭിപ്രായപ്പെട്ടു.

സയ്യിദ് അബ്ദുൽ ഖാദിർ അൽ ബുഖാരി പ്രമേയ പ്രഭാ ഷണം നടത്തിയ യോഗ ത്തിൽ അബ്ദു സമീഹ് ജീലാനി, അലവി ഹുദവി എന്നിവരും സംബ ന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on ജീലാനി കൂട്ടായ്മ ‘പ്രവാചകരാണ് പ്രേമ ഭാജനം’ കാമ്പയിൻ സംഘടിപ്പിച്ചു

കെ. കരുണാകരൻ സ്മാരക മാധ്യമ പുരസ്കാരം ജലീൽ പട്ടാമ്പിക്ക്

December 25th, 2015

me-chandrika-editor-jaleel-pattambi-ePathram
അബുദാബി : മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം അബുദാബി ഏർപ്പെടു ത്തിയ മൂന്നാമത് കെ. കരുണാ കരൻ സ്മാരക മാധ്യമ പുരസ്കാരം, മിഡിൽ ഈസ്റ്റ് ചന്ദ്രിക ദിനപ്പത്രം റസിഡന്റ് എഡിറ്റർ ജലീൽ പട്ടാമ്പി ക്കും ജനസേവാ പുരസ്കാരം, ജീവ കാരുണ്യ മേഖല കളിലെ പ്രവർത്തന ങ്ങളെ  മുൻ നിറുത്തി  നൗഫൽ ബിൻ അബൂബക്കറിനും കലാ രംഗത്തു നിന്നും യുവ പ്രതിഭാ പുരസ്കാരം അനിൽ കുമ്പനാടിനും സമ്മാ നിക്കും.

ചിരന്തന മാധ്യമ പുരസ്കാരം, അബുദാബി കെ. എം. സി. സി. അഴീക്കോട്‌ മണ്ഡലം കമ്മിറ്റി യുടെ വി. സി. സ്മാരക പത്ര പ്രവര്‍ത്തക അവാര്‍ഡ്‌, ദുബായ് എമിഗ്രേഷന്‍ പുരസ്കാരം അടക്കം നിരവധി പുര സ്കാര ങ്ങള്‍ ജലീല്‍ പട്ടാമ്പി യെ തേടി എത്തി യിരുന്നു.

ഡിസംബർ 26 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് അബുദാബി മദീന സായിദ് ഷോപ്പിംഗ് സെന്റർ പാർട്ടി ഹാളിൽ നടക്കുന്ന പരിപാടി യിൽ പുര സ്കാര വിത രണം നടക്കും എന്ന് സംഘാടകർ അറിയിച്ചു.

കെ. കരുണാകരൻ അനുസ്മരണ ത്തോട് അനുബന്ധിച്ച് ‘ഞാൻ കണ്ട ലീഡർ’ എന്ന വിഷയത്തെ ആസ്പദ മാക്കി കുട്ടി കൾക്കായി ചിത്ര രചനാ മത്സര വും സംഘടി പ്പിച്ചി ട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on കെ. കരുണാകരൻ സ്മാരക മാധ്യമ പുരസ്കാരം ജലീൽ പട്ടാമ്പിക്ക്

ഹുബ്ബു റസൂല്‍ : പ്രഭാഷണവും പ്രവാചക പ്രകീര്‍ത്തന സദസ്സും

December 23rd, 2015

logo-kanhangad-samyuktha-muslim-jama-ath-ePathram
അബുദാബി : നബിദിന ആഘോഷ ങ്ങളുടെ ഭാഗ മായി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് അബുദാബി കമ്മിറ്റി 2015 ഡിസംബര്‍ 24 വ്യാഴാ ഴ്ച ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ വെച്ച് സംഘടി പ്പിക്കുന്ന ‘ഹുബ്ബു റസൂല്‍’ എന്ന പരിപാടി യില്‍ യുവ വാഗ്മി യും പണ്ഡി തനു മായ ഇബ്രാഹിം ഖലീല്‍ ഹുദവി ബദിയടുക്ക മുഖ്യ പ്രഭാഷണം നടത്തും.

രാത്രി 8 മണിക്ക് മൌലീദ് പാരായണ ത്തോടെ ആരംഭി ക്കുന്ന പരി പാടി യില്‍ ഖുര്‍ആന്‍ പാരായണം, കൂട്ട പ്രാര്‍ത്ഥന, അന്നദാനം എന്നിവയും ഉണ്ടായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ഹുബ്ബു റസൂല്‍ : പ്രഭാഷണവും പ്രവാചക പ്രകീര്‍ത്തന സദസ്സും


« Previous Page« Previous « നാടകോല്‍സവം : അമ്മ മലയാളം അരങ്ങില്‍ എത്തി
Next »Next Page » മയക്കു മരുന്നു കടത്ത് : ഇറാനിയന്‍ കപ്പല്‍ പിടിയില്‍ »



  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine