
അബുദാബി : മുസ്സഫ യിലെ വിന്നർ കരാട്ടെ ക്ലബ് സംഘടിപ്പിച്ച യു. എ. ഇ. തല കരാട്ടെ ട്രെയിനിംഗ് ക്യാമ്പിൽ അന്തർ ദേശീയ താര ങ്ങൾ പങ്കെടുത്തു ആയോധന കലയുടെ പ്രത്യേകത കൾ വിശദീ കരിച്ചു കൊണ്ട് ക്ലാസ്സ് എടുത്തു.
ജപ്പാന്‍ ഷോട്ടോക്കാന്‍ കരാട്ടെ ഡോ – കന്നിന്‍ഞ്ചുക്കു ഓര്‍ഗനൈസേ ഷന്‍ സ്ഥാപകനും ഗ്രാൻഡ് മാസ്റ്ററു മായ കൊയ്ചി യമാമുറ, സെൻസായ് കെന്ററോ യമാമുറ, ഷിഹാൻ പരംജിത് സിംഗ് എന്നിവര്‍ ക്ലാസു കൾക്ക് നേതൃത്വം നൽകി.

മുസ്സഫ യിലെ എമിരേറ്റ്സ് ഫ്യുച്ചർ ആക്കാദമി യിൽ നടന്ന ക്യാമ്പി നു നാഷണല്‍ കോഡിനേറ്റര്‍ സെൻസായ് എം. സലിം അദ്ധ്യക്ഷത വഹിച്ചു.
തായ്ക്വാന്‍ഡോ കരാട്ടെ ഫെഡ റേഷന്‍ ഡയരക്ടര്‍ ക്യാപറ്റൻ മുഹമ്മദ് അബ്ബാസ് ഉല്‍ഘാടനം ചെയ്തു. സെൻസായ് പ്രിന്‍സ് ഹംസ, സെൻസായ് ഹകീം എന്നിവര്‍ സംബന്ധിച്ചു. തുടർന്ന് വിന്നർ ക്ലബ്ബിലെ വിദ്യാര്‍ത്ഥികളുടെ കരാട്ടെ പ്രദർശനവും നടന്നു.



അബുദാബി : ശക്‌തി തിയറ്റേഴ്‌സ് അബുദാബി യുടെ ആഭിമുഖ്യ ത്തിൽ മുസ്സഫ യിലെ മലയാളി സമാജ ത്തിൽ സാംസ്‌കാരിക സമ്മേളനവും കലാ സന്ധ്യയും സംഘടി പ്പിക്കുന്നു. മെയ് 28 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ആരംഭി ക്കുന്ന പരിപാടി, പ്രമുഖ തിരക്കഥാ കൃത്തും സംവിധായ കനും നടനു മായ രൺജി പണിക്കർ ഉദ്‌ഘാടനം ചെയ്യും. സാമൂഹ്യ സാംസ്കാരിക രംഗ ത്തെ പ്രമുഖർ സംബന്ധിക്കും. തുടർന്നു നടക്കുന്ന കലാ സന്ധ്യ യിൽ ശക്‌തി കലാ കാരന്മാർ വിവിധ കലാ പരിപാടി കളും അവതരി പ്പിക്കും.
അബുദാബി : ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്ത് അബുദാബി ചാപ്റ്റര്‍, കുട്ടി കള്‍ക്കായി ‘ശാസ്ത്രോല്സവം’ എന്ന പേരില്‍ ഏക ദിന കാമ്പയിന്‍ സംഘടി പ്പിച്ചു. കുട്ടി കളില്‍ ശാസ്ത്ര അഭി രുചിയും ശാസ്ത്ര ബോധവും അന്വേഷണാത്മ കതയും വളര്‍ത്തി എടുക്കുക എന്ന ലക്ഷ്യ ത്തോടെ യാണ് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ ഏകദിന ക്യാമ്പ് ഒരുക്കി യത്.

























