അബുദാബിയിൽ ചാക്യാർ കൂത്ത് അരങ്ങേറുന്നു

June 5th, 2015

kala-abudhabi-logo-epathram അബുദാബി : കല അബുദാബി യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടന ത്തോട് അനുബന്ധിച്ച് ജൂണ്‍12 വെള്ളിയാഴ്ച അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വൈകുന്നേരം 7 മണിക്ക് നടക്കുന്ന ‘കേരളീയം 2015’ എന്ന പേരിൽ നടക്കുന്ന പരിപാടി യിൽ ചാക്യാര്‍ കൂത്ത് അരങ്ങേറും. ചാക്യാർ കൂത്തിലെ പ്രമുഖ കലാകാരൻ അമ്മന്നൂർ കുട്ടൻ ചാക്യാർ കൂത്തുമായി അരങ്ങില്‍ എത്തും.

മഹേഷ്‌ ശുകപുരം (അഷ്ടപദി), കിഷോര്‍ (മിഴാവ്), മീനാക്ഷി ജയകുമാര്‍ (ആലാപനം) എന്നിവര്‍ പിന്നണിയില്‍ അണിനിരക്കും.

കല യുവജനോത്സവ വിജയി കള്‍ക്ക് കലാ തിലകവും സർട്ടിഫിക്കറ്റു കളും ചടങ്ങില്‍ വെച്ച് സര്‍ട്ടിഫിക്കറ്റു കള്‍ വിതരണം ചെയ്യും. പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.

- pma

വായിക്കുക: , , ,

Comments Off on അബുദാബിയിൽ ചാക്യാർ കൂത്ത് അരങ്ങേറുന്നു

പരിസ്ഥിതി ദിനാചരണം കെ. എസ്. സി. യില്‍

June 5th, 2015

world-environmental-day-class-for-children-ePathram അബുദാബി : ലോക പരിസ്ഥിതി ദിന ത്തില്‍ കേരള സോഷ്യൽ സെന്ററിൽ കുട്ടി കള്‍ ക്കായി വിവിധ പരിപാടി കള്‍ സംഘടി പ്പിക്കുന്നു. ജൂണ്‍ 5 ശനിയാഴ്ച വൈകുന്നേരം ഏഴര മണിക്ക് കെ. എസ്. സി. ബാല വേദിയും ശക്തി ബാല സംഘവും സംയുക്തമായി ഒരുക്കുന്ന ‘ബാലോല്‍സവം’ എന്ന പരിപാടി യില്‍ പരിസ്ഥിതി ദിന ത്തോട് അനുബന്ധിച്ച് ശാസ്ത്ര പ്രദര്‍ശ നവും ചിത്ര രചനാ മത്സര ങ്ങളും നടക്കും. പ്രമുഖ ഗായകന്‍ വി. ടി. മുരളി ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും.

ചൊവ്വാ പര്യ വേഷണ ത്തിന് ഉപയോ ഗിച്ച റോബോട്ട് അടക്കമുള്ള ഉപകരണ ങ്ങളും പ്ലാനിറ്റോറിയവും ഉള്‍പ്പെടുത്തി ദുബായ് അസ്ട്രോണമി ഗ്രൂപ്പിന്റെ നേതൃത്വ ത്തിൽ കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ ‘അസ്ട്രോണമി ഇവനിംഗ്’ എന്ന പേരില്‍ വിപുലമായ പരിപാടികള്‍ വ്യാഴാഴ്ച ഒരുക്കിയിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on പരിസ്ഥിതി ദിനാചരണം കെ. എസ്. സി. യില്‍

ദുബായില്‍ ‘മാമാങ്കം 2015’ : പി. ജയചന്ദ്രനെ ആദരിക്കും

June 3rd, 2015

p-jayachandran-in-vadakkancherry-mamankam-2015-ePathram
ദുബായ് : തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി നിവാസി കളുടെ പ്രവാസി കൂട്ടായ്മയായ ‘വടക്കാഞ്ചേരി സുഹൃദ്‌ സംഘ’ ത്തിന്റെ 27 ആമത് വാര്‍ഷിക ആഘോഷം ‘മാമാങ്കം 2015’ ജൂണ്‍ 5 നു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ദുബായ് ഖിസൈസ് ഇന്ത്യന്‍ അക്കാഡമി ഹൈസ്‌കൂളില്‍ നടക്കും.

സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ വെച്ച് സംഗീത രംഗത്ത് അമ്പത് വര്‍ഷം തികയ്ക്കുന്ന ഗായകന്‍ പി. ജയചന്ദ്രനെയും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് അഷ്‌റഫ് താമരശ്ശേരിയെയും ആദരിക്കും.

തുടര്‍ന്ന പി. ജയചന്ദ്രന്‍ നയിക്കുന്ന സംഗീത നിശയും അരങ്ങേറും. യു. എ. ഇ. യിലെ കലാകാരന്മാരുടെ പഞ്ചവാദ്യവും ഉണ്ടായി രിക്കും.

വിവരങ്ങള്‍ക്ക് :- 050 48 47 188

- pma

വായിക്കുക: , , ,

Comments Off on ദുബായില്‍ ‘മാമാങ്കം 2015’ : പി. ജയചന്ദ്രനെ ആദരിക്കും

പയ്യന്നൂര്‍ സൗഹൃദ വേദി : പുതിയ കമ്മിറ്റി നിലവില്‍ വന്നു

June 2nd, 2015

അബുദാബി : പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ചാപ്റ്റര്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം പുതിയ പ്രസിഡന്റായി ബി. ജ്യോതി ലാലിനെ തെരഞ്ഞെടുത്തു. സി. കെ. രാജേഷ് (ജനറല്‍ സെക്രട്ടറി), വി. കെ. ഷാഫി, വി. ടി. വി. ദാമോദരന്‍ (വൈസ് പ്രസിഡണ്ടു മാര്‍), യു. ദിനേശ് ബാബു, അബ്ദുള്ള അക്കാളത്ത് (ജോയിന്റ് സെക്രട്ടറിമാര്‍), ടി. അബ്ദുല്‍ ഗഫൂര്‍, സുജേഷ് കുമാര്‍ (ട്രഷറര്‍) എന്നിവരാണ് മറ്റു പ്രധാന ഭാരവാഹികള്‍.

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന യോഗ ത്തില്‍ പ്രസിഡന്റ് വി. ടി. വി. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷിജു കാപ്പാടന്‍ റിപ്പോര്‍ട്ട് അവതരി പ്പിച്ചു. എം. അബ്ദുല്‍ സലാം, ഉസ്മാന്‍ കരപ്പാത്ത്, മുഹമ്മദ് സാദ്, പി. എം. പ്രദീപ് കുമാര്‍ തുടങ്ങി യവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

Comments Off on പയ്യന്നൂര്‍ സൗഹൃദ വേദി : പുതിയ കമ്മിറ്റി നിലവില്‍ വന്നു

സാംസ്കാരിക സന്ധ്യ അവതരിപ്പിച്ചു

June 2nd, 2015

അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യ ത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സന്ധ്യ, പി. വി. അബ്ദുൽ വഹാബ് എം. പി. ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. പി. എസ്‌. സി. ചെയർമാനും കാലടി സംസ്‌കൃത സർവ കലാ ശാലാ മുൻ വൈസ് ചാൻസലറു മായ ഡോ. കെ. എസ്. രാധാ കൃഷ്‌ണൻ മുഖ്യ പ്രഭാഷണം നടത്തി. മാനവികത യാണ് ഏറ്റവും വലിയ സംസ്കാരം എന്നും ലോക ത്തിന് ഇതു പകര്‍ന്നു നല്‍കിയത് മത സംഹിതകള്‍ ആണെന്നും ഡോ. കെ. എസ്. രാധാകൃഷ്ണൻ പറഞ്ഞു.

സക്കാത്ത് കർമ്മ ത്തിലൂടെ ഉള്ളവനും ഇല്ലാത്തവനും പങ്കു വെക്കുന്ന വലിയ സന്ദേശ മാണ് ഇസ്ലാം മതം മുന്നോട്ടു വെക്കുന്നത്. ലോകത്ത് വലിയ മാറ്റ മാണ് സക്കാത്ത് വിതരണ ത്തിലൂടെ ഉണ്ടായത് എന്നും അദ്ദേഹം ചൂണ്ടി ക്കാട്ടി.

ടി. കെ. അബ്ദുൽ സലാം, യു. അബ്ദുള്ള ഫാറൂഖി, സയ്യിദ് അബ്ദുൽ റഹ്മാൻ തങ്ങൾ, ഷുക്കൂറലി കല്ലിങ്ങൽ, നാസർ നാട്ടിക, നസീർ മാട്ടൂൽ, അഷ്റഫ് പൊന്നാനി എന്നിവർ പ്രസംഗിച്ചു.

തുടര്‍ന്ന് പ്രമുഖ ഗായകര്‍ അണിനിരന്ന ഗാനമേളയും വിവിധ കലാ പരിപാടികളും അരങ്ങേറി.

- pma

വായിക്കുക: , , ,

Comments Off on സാംസ്കാരിക സന്ധ്യ അവതരിപ്പിച്ചു


« Previous Page« Previous « രക്തദാന ക്യാമ്പ് നടത്തി
Next »Next Page » പയ്യന്നൂര്‍ സൗഹൃദ വേദി : പുതിയ കമ്മിറ്റി നിലവില്‍ വന്നു »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine