ഷാർജ : ചെറിയ പെരുന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ രാജ്യ വ്യപക മായി നടത്തിയ ‘സ്നേഹോല്ലാസ യാത്ര’ യുടെ ഭാഗമായി അബുഷഗാറ, ഖാസിമിയ, കിംഗ് ഫൈസൽ യൂണിറ്റുകൾ സംയുക്തമായി ഫുജൈറ, ഖോർഫുക്കാൻ എന്നി സ്ഥല ങ്ങളി ലേക്ക് സംഘടി പ്പിച്ച യാത്ര, രിസാല സ്റ്റഡി സർക്കിൾ പ്രവർത്ത കർക്ക് നവ്യാനുഭവമായി.
റഫീഖ് അഹ്സനി ചേളാരിയുടെ നേതൃത്വ ത്തിൽ രാജ്യത്തെ ചരിത്ര പുരാതന സ്ഥലങ്ങളും നൂറ്റാണ്ടു കൾ പഴക്ക മുള്ള പള്ളി കളും സന്ദർശി ക്കുകയും യാത്രാ വേള യിൽ വിവിധ സ്ഥല ങ്ങളിൽ വെച്ച് ആശയ സംവാദം, മുഖാമുഖം, ബോട്ടിംഗ് എന്നിവ നടത്തി.