
അബുദാബി : വര്‍ണ്ണാഭമായ പരിപാടികളോടെ അബുദാബി യിലെ അംഗീകൃത സംഘടന കള്‍ സംയുക്ത മായി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാ ഘോഷം ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറി.
‘ഭാരതോത്സവം’ എന്ന പേരില്‍ ഒരുക്കിയ റിപ്പബ്ലിക് ദിനാഘോഷ ത്തിന്റെ മുന്നോടി യായി നടന്ന സാംസ്കാരിക സമ്മേളനം ഇന്ത്യൻ എംബസി പാസ്പോര്‍ട്ട് ആന്‍ഡ് എജ്യൂക്കേഷന്‍ വിഭാഗം സെക്രട്ടറി ഡി. എസ്. മീണ ഉദ്ഘാടനം ചെയ്തു.
ഐ. എസ്. സി. പ്രസിഡന്റ് ഡി. നടരാജൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവഹാജി, അബുദാബി മലയാളി സമാജം പ്രസിഡന്റ് ഷിബു വർഗീസ്, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് പുഷ്പ ശ്രീവാസ്തവ എന്നിവർ ആശംസാ പ്രസംഗം നടത്തി.
ഐ. എസ്. സി. ജനറൽ സെക്രട്ടറി ആർ. വിനോദ് സ്വാഗതവും കേരളാ സോഷ്യൽ സെന്റർ പ്രസിഡന്റ് എം. യു. വാസു നന്ദിയും പറഞ്ഞു.
തുടര്‍ന്ന് വിവിധ സംഘടനകളുടെ കലാ സാംസ്കാരിക വിഭാഗങ്ങള്‍ അവതരിപ്പിച്ച ദേശ ഭക്തി നിറഞ്ഞ കലാ പരിപാടികള്‍ അരങ്ങേറി. സ്വാതന്ത്ര്യ സമര ത്തിന്റെ വിവിധ ഘട്ട ങ്ങള്‍ ചിത്രീകരണ ത്തിലൂടെ പുതിയ തലമുറ യ്ക്ക് എളുപ്പ ത്തില്‍ മനസ്സി ലാവും വിധ ത്തില്‍ രംഗത്ത് അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയ മായി.
ഇന്ത്യ യിലെ വിവിധ സംസ്ഥാന ങ്ങളിലെ തനതു കലാ രൂപങ്ങളും നൃത്ത നൃത്യങ്ങളും ഭാരതോത്സവ ത്തില്‍ അവതരിപ്പിച്ചു.



അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന സാഹിത്യ മത്സര ങ്ങള്‍ ഫെബ്രുവരി 5, 6 തീയതി കളില്‍ മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ നടക്കും. 6 വയസ്സു മുതല്‍ 18 വരെ പ്രായമുള്ള വിദ്യാര്‍ത്ഥി കള്‍ക്കായി ഒരുക്കുന്ന മത്സര ങ്ങളില്‍ മെമ്മറി ടെസ്റ്റ്, മലയാളം – ഇംഗ്ലിഷ് പദ്യ പാരായണം, മലയാളം – ഇംഗ്ലിഷ് കഥ പറയല്‍, മലയാളം – ഇംഗ്ലിഷ് പ്രസംഗ മല്‍സര ങ്ങള്‍ എന്നിവ യുണ്ടാവും 


























