അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ നടക്കുന്ന ഭരത് മുരളി നാടകോത്സവ ത്തിന്റെ രണ്ടാം ദിവസം യുവ കലാ സാഹിതി അബുദാബി അവതരിപ്പിച്ച കുറ്റവും ശിക്ഷയും എന്ന നാടകം അരങ്ങില്‍ എത്തി.
വിശ്വവിഖ്യാത റഷ്യന്‍ സാഹിത്യ കാരന്‍ ദസ്തോവ്സ്കിയുടെ നോവലിനെ ആസ്പദ മാക്കി ഗോപി കുറ്റിക്കോല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച കുറ്റവും ശിക്ഷയും അവതരണ രീതി കൊണ്ടും നടീനടന്മാരുടെ മികച്ച പ്രകടനം കൊണ്ടും ശ്രദ്ധേയമായി.
ശരീഫ് ചേറ്റുവ, ദേവി അനില്‍, അപര്‍ണ്ണ രാജീവ്, ഈദ് കമല്‍, സിനി ഫൈസല്‍, റഫീഖ് വടകര, ബിജു മുതുമ്മല്‍, വിജീഷ് കാട്ടൂര്‍, ബിജു ഏറയില്‍, ഫിറോസ്, ആരിഫ് പെരുന്താനം, അബിദ് ജിന്ന, സിദ്ദീഖ് പെരിങ്ങോട്ടുകര, ഗഫൂര്‍ കൊണ്ടോട്ടി, വിനോദ് കാഞ്ഞങ്ങാട്, ടോബിന്‍, അമീര്‍ മിര്‍സ, ആസാദ് ഹുസൈന്‍, ഷിബില്‍ ഫൈസല്‍, അഷിത തുടങ്ങി യവര്‍ വേഷപ്പകര്‍ച്ചയേകി.
രവീന്ദ്രന്‍ പട്ടേന (വെളിച്ചം), റഹ്മത്തലി കാതിക്കോടന്‍ (സംഗീതം), ജോഷി ഒഡേസ (രംഗ സജ്ജീകരണം) എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.
ഡിസംബര്‍ 19 വെള്ളിയാഴ്ച രാത്രി 8.30ന് നാടകോത്സ ത്തില്‍ മൂന്നാം നാടകം ‘പ്രേമലേഖനം’ ദുബായ് യുവ കലാ സാഹിതി അവതരിപ്പിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, നാടകം, യുവകലാസാഹിതി, സംഘടന