കുടുംബ സംഗമവും യാത്രയയപ്പും

May 27th, 2014

vatakara-nri-forum-family-meet-2014-ePathram
ദുബായ് : വടകര എന്‍. ആര്‍. ഐ. ഫോറം ദുബായ് ചാപ്റ്റര്‍ സംഘടി പ്പിച്ച കുടുംബ സംഗമ ത്തില്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സ്ഥാപകാംഗം ഇസ്മയില്‍ പുനത്തിലിന് യാത്രയയപ്പു നല്‍കി.

ഇ. കെ. പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഹംസ ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. ഇസ്മയില്‍ പുനത്തില്‍, ആതിര ആനന്ദ് എന്നിവര്‍ക്ക് ഉപഹാരം നല്കി.

തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിന്റെ സഹായ ത്തോടെ യുള്ള സൗജന്യ ചികിത്സാ സര്‍ട്ടിഫിക്കറ്റ് ചടങ്ങില്‍ വിതരണംചെയ്തു.

അബ്ദുള്ള മാണിക്കോത്ത്, രാജന്‍ കൊളാവിപ്പാലം, ഇസ്മയില്‍ പുനത്തില്‍, ഡോ. മുഹമ്മദ് ഹാരിസ്, ചന്ദ്രന്‍ ആയഞ്ചേരി, അഡ്വ. സാജിദ് അബൂബക്കര്‍, സത്യന്‍ വടകര, സുബൈര്‍ വെള്ളിയോട്, ശിവ പ്രസാദ് പയ്യോളി, പ്രവീണ്‍ ഇരിങ്ങല്‍ എന്നിവര്‍ ആശംസ നേര്‍ന്നു. രാമകൃഷ്ണന്‍ ഇരിങ്ങല്‍ സ്വാഗതവും, സലാം മനയില്‍ നന്ദിയും പറഞ്ഞു.

വിവിധ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയരായ ഫിറോസ്‌, മുജീബ്, സുചിത്ര എന്നീ ഗായക രുടെ നേതൃത്വ ത്തില്‍ ഗാനമേള യും അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മതേതര ഇന്ത്യ – ആശങ്കയും പ്രതീക്ഷയും : സിമ്പോസിയം ശ്രദ്ധേയമായി

May 26th, 2014

അബുദാബി : ‘ഇന്ത്യന്‍ മതേതരത്വം ആശങ്കയും പ്രതീക്ഷയും’ എന്ന വിഷയ ത്തെ ആസ്പദമാക്കി അബുദാബി കണ്ണൂര്‍ ജില്ലാ കെ. എം. സി. സി. സംഘടി പ്പിച്ച സിമ്പോസിയം വിവിധ ആശയ ക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ജില്ലാ വൈസ് പ്രസിഡന്റ് എ. കെ. മുഹമ്മദ് മാടായി മുഖ്യ പ്രബന്ധം അവതരിപ്പിച്ചു. മതേതര സമൂഹമായ ഭാരതം ഏത് പ്രതി സന്ധി യെയും അതി ജീവിക്കു മെന്നും കഴിഞ്ഞ സര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക നയ ങ്ങളാണ് മോദിക്ക് അധികാര ത്തിലേക്കുള്ള വഴി സുഗമം ആക്കിയത് എന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് സാബിര്‍ മാട്ടൂല്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. മതേതരത്വ ത്തിന്റെ സവിശേഷ മായ ഒരുപാട് നന്മകള്‍ അവകാശ പ്പെടുന്ന നമ്മുടെ രാജ്യത്ത് വര്‍ഗീയത ശക്തി പ്പെട്ടെങ്കിലും രാജ്യം അതിന്റെ യഥാര്‍ഥ സരണി യിലേക്ക് വളരെ വേഗം തിരിച്ചു വരുമെന്ന് സാബിര്‍ മാട്ടൂല്‍ പറഞ്ഞു.

തുടര്‍ന്ന് സംസാരിച്ച കേരള സോഷ്യല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് എം. സുനീര്‍ രാജ്യത്തെ വിവിധ ഭാഗങ്ങള്‍ പല രീതി യിലുള്ള ആശയ ങ്ങളാണ് പങ്കു വെക്കുന്ന തെന്നും അയല്‍ക്കാരനെ പ്പോലും സംശയി ക്കുന്ന ഒരകല്‍ച്ച നാട്ടില്‍ രൂപ പ്പെ ട്ടത് ഒട്ടും ആശ്വാസ കരമല്ല എന്നും അഭിപ്രായപ്പെട്ടു.

മാധ്യമ ങ്ങളെ ഉപയോഗ പ്പെടുത്തുന്ന തിലുള്ള മിടുക്കും ദരിദ്ര ജനങ്ങളെ ആകര്‍ഷിക്കുന്ന പദ്ധതി കളും ബി. ജെ. പി. ഭരിക്കുന്ന സംസ്ഥാന ങ്ങളിലെ വികസന ങ്ങളും അധികാര ത്തിലേക്കുള്ള വഴി അവര്‍ക്ക് എളുപ്പ മാക്കി എന്ന് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ടി. എ. അബ്ദുള്‍ സമദ് പറഞ്ഞു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്‍, വൈസ് പ്രസിഡന്റ് കെ. കെ. ഹംസക്കുട്ടി, കെ. എം. സി. സി. സംസ്ഥാന ട്രഷറര്‍ സി. സമീര്‍, അബ്ദുള്‍ ഖാദര്‍ അരിപ്പാമ്പ്ര എന്നിവരും സംസാരിച്ചു.

ഹംസ നടുവില്‍, കാസിം കവ്വായി, മൊയ്തീന്‍ കുട്ടി കയ്യം , മുഹമ്മദ് നാറാത്ത്, ഷറഫുദ്ധീന്‍ കുപ്പം എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

കെ. വി. മുഹമ്മദ് കുഞ്ഞി സ്വാഗതവും വി. കെ. ഷാഫി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മനോജ് കാനക്ക് സ്വീകരണം നല്കി

May 24th, 2014

manoj-kana-epathram

അബുദാബി : ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി അംഗീകാര ങ്ങൾ നേടിയ ‘ചായില്യം’ എന്ന സിനിമ യുടെ സംവിധായകൻ മനോജ്‌ കാനക്ക് പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്ടർ സ്വീകരണം നൽകി.

പയ്യന്നൂർ സൗഹൃദ വേദി പ്രസിഡന്റ്‌ വി. ടി. വി. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. പി. കെ. ഗോപാലകൃഷ്ണൻ, കെ. ടി. പി. രമേശ്‌, വി. കെ. ഷാഫി, എം. അബ്ദുൽ സലാം, ഇ. ദേവദാസ്, ജനാർദ്ദന ദാസ് കുഞ്ഞിമംഗലം, സുരേഷ് ബാബു, ജയന്തി ജയരാജ്, സുമേഷ് എന്നിവർ പ്രസംഗിച്ചു.

സൗഹൃദ വേദി യുടെ ഉപഹാരം ഏറ്റു വാങ്ങിയ മനോജ്‌ കാന സ്വീകരണ ത്തിന് നന്ദി പറഞ്ഞു. കെ. കെ. അനിൽ കുമാർ സ്വാഗതവും ഷിജു കാപ്പാടൻ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചാവക്കാട് നിവാസികളുടെ സംഗമം അജ്മാനിൽ

May 22nd, 2014

dubai-chavakkad-pravasi-forum-ePathram
അജ്മാൻ : യു. എ. ഇ. യിലെ ചാവക്കാട് നിവാസികളുടെ കൂട്ടായ്മ യായ ‘ചാവക്കാട് പ്രവാസി ഫോറം’ സംഘടി പ്പിക്കുന്ന കുടുംബ സംഗമം മെയ് 23 വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണി മുതൽ അജ്മാൻ അൽ റയാൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും.

കുടുംബ സംഗമ ത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളന ത്തിൽ വെച്ച് പ്രവാസ ലോകത്ത് വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖരെ ആദരിക്കും.

തുടർന്ന് കുട്ടികൾക്കും മുതിർന്ന വർക്കുമായി കലാകായിക മത്സരങ്ങൾ, ഫൺ ഗെയിമു കൾ, കോമഡി സ്കിറ്റുകൾ എന്നിവയും ചാവക്കാട് പ്രവാസി ഫോറം ഗായക സംഘ മായ ‘വോയിസ് ഓഫ് ചാവക്കാട്’ ഒരുക്കുന്ന ഗാനമേള യും അരങ്ങേറും.

കൂടുതൽ വിവര ങ്ങൾക്ക് 055 956 38 19, 055 694 94 39

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. യിൽ ഡോ.നീനാ പ്രസാദിന്റെ മോഹിനിയാട്ടം

May 17th, 2014

അബുദാബി : പ്രശസ്ത നര്‍ത്തകി ഡോ. നീനാ പ്രസാദിന്റെ മോഹിനി യാട്ടം ‘ലാസ്യ മുദ്ര’ എന്ന പേരിൽ മെയ് 17 ശനിയാഴ്ച രാത്രി എട്ടു മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.

അബുദാബി ശക്തി തിയറ്റേഴ്സ് സംഘടി പ്പിക്കുന്ന ലാസ്യ മുദ്ര യോട് അനുബന്ധിച്ച് നടക്കുന്ന പൊതു പരിപാടി യിൽ ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം മുഖ്യാതിഥി ആയിരിക്കും.

ലാസ്യ മുദ്രക്ക് പിന്നണി യിൽ ചങ്ങനാശേരി മാധവന്‍ നമ്പൂതിരി വായ്പാട്ടും വൈപ്പിന്‍ സതീഷ് മൃദംഗവും മുരളീകൃഷ്ണന്‍ വീണയും തൃശൂര്‍ കൃഷ്ണ കുമാര്‍ ഇടക്കയും വായിക്കും.

സാമൂഹിക സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലുലുവിൽ മാംഗോ മാനിയ
Next »Next Page » മെര്‍സ് കൊറോണാ വൈറസ് : മുന്‍കരുതല്‍ യു. എ. ഇ. യിലും »



  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine