അബുദാബി : ഗ്രീൻ വോയ്സ് സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച ‘സ്നേഹപുരം 2014’ എന്ന പരിപാടി യില്‍ മാധ്യമ ശ്രീ പുരസ്കാരം നല്കി മാധ്യമ പ്രവർത്തകരെ ആദരിച്ചു.
ഗ്രീന്‍ വോയ്‌സ് ചെയര്‍മാന്‍ സി. എച്ച്. ജാഫര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മാധ്യമ രംഗത്തെ സമഗ്ര സംഭാവന കളെ മാനിച്ച് അമൃതാ ടി. വി. മിഡില്‍ ഈസ്റ്റ് ചീഫ് എന്‍. വിജയ് മോഹന്‍, ഇന്ത്യാ വിഷൻ ന്യൂസ് എഡിറ്റര്‍ വീണ ജോര്‍ജ്ജ്, ഇ – പത്രം ഡോട്ട് കോം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാൻ, ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ മനു കല്ലറ, ഏഷ്യാനെറ്റ് റേഡിയോ അവതാരകൻ ബൈജു ഭാസ്കർ എന്നിവർക്ക് മാധ്യമശ്രീ പുരസ്കാരം സമ്മാനിച്ചു.
യുവ എഴുത്തുകാരെ പ്രോത്സാഹി പ്പിക്കുന്നതിനായി ഗ്രീന്‍ വോയ്‌സ് ഏർപ്പെടു ത്തിയ ഹരിതാക്ഷര പുരസ്‌കാരം പവിത്രൻ തീക്കുനി, അർഷദ് ബത്തേരി എന്നിവർക്ക് നാട്ടിൽ വെച്ചു നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
യൂണിവേഴ്സല്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍ ഷബീര്‍ നെല്ലിക്കോട്, യു. എ. ഇ. എക്സ്ചേഞ്ച് സി. ഒ. ഒ. സുധീര്‍ കുമാര്‍ ഷെട്ടി, ലുലു ഗ്രൂപ്പ് പ്രമോഷന്‍സ് മാനേജര്‍ നന്ദ കുമാര്‍, കെ. കെ. മൊയ്തീന്‍ കോയ തുടങ്ങിയവ രും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.