ഗൃഹാതുര സ്മരണകളോടെ വടകര മഹോത്സവം

April 13th, 2014

അബുദാബി : മലബാറിന്റെ തനതു ഭക്ഷ്യ വിഭവ ങ്ങളും പലഹാരങ്ങളും കടത്ത നാടന്‍ പൈതൃക കലാ-സാംസ്കാ രിക പരിപാടി കളും വിദേശ മലയാളി കൾക്ക് പരിചയ പ്പെടുത്തു വാനുമായി വടകര എൻ. ആർ. ഐ. ഫോറം, അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സംഘടി പ്പിച്ച വടകര മഹോല്‍സവം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി കെ. പി. മോഹനൻ ഉത്ഘാടനം ചെയ്തു.

ഇന്ത്യൻ സ്ഥാനപതി ടി. പി. സീതാറാം, യൂണിവേഴ്‌സല്‍ ആശുപത്രി എം. ഡി. ഡോക്ടര്‍ ഷബീര്‍ നെല്ലിക്കോട് എന്നിവര്‍ മുഖ്യ അതിഥികള്‍ ആയി സംബന്ധിച്ചു.

മുൻ കാലങ്ങളിൽ നാട്ടിൻ പുറങ്ങളിൽ ഉപയോഗിച്ചിരുന്ന കാർഷിക – ഗാർഹിക ഉപകരണ ങ്ങൾ പ്രദർശിപ്പിച്ച വടകര ചന്തയും, നാടന്‍ വിഭവ ങ്ങള്‍ ലഭ്യമാകുന്ന തട്ടുകട കളും, മലബാറിന്റെ കലാ സാംസ്‌കാരിക ചരിത്രം പറഞ്ഞ വീഡിയോ, സ്റ്റേജ് പ്രദര്‍ശനവും ഏറെ ശ്രദ്ധേയ മായി.

ഫോറം പ്രസിഡന്റ് പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അബുദാബി യിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കല യുവജനോത്സവം ഏപ്രില്‍ 24 മുതല്‍

April 13th, 2014

kala-abudhabi-logo-epathram അബുദാബി : യു.എ.ഇ. തലത്തില്‍ സംഘടി പ്പിക്കുന്ന കല യുവജനോത്സവം 2014 ഏപ്രില്‍ 24, 25, 26 തീയതി കളില്‍ അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും

ഭരത നാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഫോക്ക് ഡാന്‍സ്, ശാസ്ത്രീയ സംഗീതം, കവിതാ പാരായണം തുടങ്ങി പന്ത്രണ്ടോളം വിഭാഗ ങ്ങളില്‍ ആയിട്ടാണ് മത്സരങ്ങള്‍ നടക്കുക.

യുവജനോത്സവ ത്തിനു വിധികര്‍ത്താ ക്കളായി എത്തുന്നത് കലാമണ്ഡലം അംബികയും കലാമണ്ഡലം രാജലക്ഷ്മി യും ആയിരിക്കും.

യുവജനോത്സവ മത്സര ങ്ങള്‍ക്കായുള്ള അപേക്ഷാ ഫോറം ​ഇന്ത്യാ സോഷ്യല്‍ സെന്റര്‍, കേരളാ സോഷ്യല്‍ സെന്റര്‍, മലയാളി സമാജം എന്നിവിട ങ്ങളില്‍ ലഭിക്കും.

മത്സര പരിപാടി കളെക്കുറിച്ചുള്ള കൂടുതല്‍ വിവര ങ്ങള്‍ക്കായി കലാ വിഭാഗം സെക്രട്ടറി ബഷീര്‍. കെ. വി 050 27 37 406, വനിതാ വിഭാഗം ​കണ്‍വീനര്‍ സാജിദാ മെഹബൂബ് 055 32 51 346 എന്നിവരുമായി ബന്ധപ്പെടുക.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഭാരവാഹികള്‍

April 10th, 2014

അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ പ്രഥമ മാനേജിംഗ് കമ്മറ്റി യോഗം സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്നു. ഈ യോഗ ത്തില്‍ വെച്ച് സെന്റര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഡോക്ടര്‍.അബ്ദുറഹ്മാര്‍ മൗലവി ഒളവട്ടൂര്‍, കെ. കെ. ഹംസക്കുട്ടി (വൈസ് പ്രസിഡണ്ടുമാര്‍), സയിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ (അഡ്മിന്‍ സെക്രട്ടറി), വി. എം. ഉസ്മാന്‍ ഹാജി (മതകാര്യ സെക്രട്ടറി), പി. കെ. അഹമ്മദ് (സാംസ്‌കാരിക വിഭാഗം സെക്രട്ടറി), ഹാഫിസ് മുഹമ്മദ് (റിലീഫ് സെക്രട്ടറി), ടി. കെ. അബ്ദുള്‍ സലാം, (വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി), സാബിര്‍ മാട്ടൂല്‍ (പബ്ളിക് റിലേഷന്‍സ് സെക്രട്ടറി) എന്നിവരെ ചുമതല പ്പെടുത്തി.

പ്രസിഡന്റ് പി. ബാവഹാജി സത്യവാചകം ചൊല്ലി ക്കൊടുത്തു. ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്‍ സ്വാഗതവും,ട്രഷറര്‍ ശുക്കൂറലി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സീതി സാഹിബ് അനുസ്മരണം : പി. എ. സാദിഖലി പങ്കെടുക്കും

April 10th, 2014

ദുബായ് : മുസ്ലിം നവോത്ഥാന നായകനും മുന്‍ നിയമസഭാ സ്പീക്കറും മുസ്ലിം ലീഗ് നേതാവു മായിരുന്ന സീതി സാഹിബിന്റെ അനുസ്മരണ സമ്മേളനം ഏപ്രില്‍ 17 വ്യാഴാഴ്ച വൈകുന്നേരം അല്‍ ബറാഹ കെ. എം. സി. സി. യില്‍ നടക്കും.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി. എം.സാദിഖലി അടക്കം പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പയ്യന്നൂര്‍ സൗഹൃദവേദി പുതിയ കമ്മിറ്റി

April 8th, 2014

അബുദാബി : പയ്യന്നൂര്‍ സൗഹൃദ വേദി യുടെ പുതിയ ഭാരവാഹി കളായി പ്രസിഡന്റ് വി. ടി. വി. ദാമോദരന്‍, ജനറൽ സെക്രട്ടറി കെ. കെ. അനില്‍ കുമാര്‍, ട്രഷറര്‍ പി. എം. പ്രദീപ് കുമാര്‍, വൈസ് പ്രസിഡന്റു മാരായി പി. കെ. ഗോപാല കൃഷ്ണന്‍, എം. അബ്ബാസ് എന്നിവരും ജോയന്റ് സെക്രട്ടറി മാരായി ഷിജു കാപ്പാടന്‍, മഹബൂബ് അലി, കലാ കായിക വിഭാഗം സെക്രട്ടറി യായി മുത്തലിബ് എന്നിവരെ തെരഞ്ഞെടുത്തു.

പ്രവര്‍ത്തക സമിതി അംഗ ങ്ങളായി വി. കെ. ഷാഫി, ബി. ജ്യോതി ലാല്‍, എം. സുരേഷ് ബാബു, അബ്ദുള്‍ ഗഫൂര്‍, ജനാര്‍ദന ദാസ് കുഞ്ഞി മംഗലം, സുകുമാരന്‍ പോത്തേര കാരിയാട്ട്, രാജേഷ് കുമാര്‍ കെ. ടി, ദിനേഷ് ബാബു യു, അബ്ദുള്ള അക്കലത്ത്, രാജേഷ്‌സി. കെ. എന്നിവ രുമാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കി ബാച്ച് സ്നേഹ സംഗമം
Next »Next Page » പ്രതിരോധം ചികില്‍സയേക്കാള്‍ പ്രധാനം : ഡോ. ലീനസ് പോള്‍ »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine