എന്‍. ആര്‍. ഐ. ഓഫ് ദി ഇയര്‍ പുരസ്‌കാരം

March 28th, 2014

sudhir-kumar-shetty-epathram
അബുദാബി : യു. എ. ഇ. എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും സാമൂ ഹിക പ്രവര്‍ത്തക നുമായ വൈ. സുധീര്‍ കുമാര്‍ ഷെട്ടി, എസ്. എഫ്. സി. ഗ്രൂപ്പ് ചെയര്‍ മാന്‍ കെ. മുരളീ ധരന്‍ എന്നിവര്‍ എന്‍. ആര്‍. ഐ. ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടി.

കോര്‍പ്പറേറ്റ് മേഖല യില്‍ സ്ഥാപനത്തെ ആഗോള പ്രശസ്തി യിലേക്ക് ഉയര്‍ത്തിയ നേതൃ പാടവം പരിഗണി ച്ചാണ് സുധീര്‍ കുമാര്‍ ഷെട്ടി ക്ക് പുരസ്‌കാരം. ജീവ കാരുണ്യപ്രവര്‍ത്തന ങ്ങളെ അടിസ്ഥാന മാക്കി യാണ് മുരളീധരനുള്ള പുരസ്‌കാരം.

ഐ. സി. ഐ. സി. ഐ. ബാങ്കും ടൈംസ് നൗ ചാനലും ഏണസ്റ്റ് ആന്‍ഡ് യംഗും സംയുക്ത മായി ഏര്‍പ്പെടുത്തി യതാണ് പുരസ്‌കാരം.

1991 ല്‍ യു. എ. ഇ. എക്‌സ്‌ചേഞ്ചിന്റെ സാരഥി യായി ചുമതല യേറ്റ ശേഷം സ്ഥാപനത്തെ 31 രാജ്യ ങ്ങളിലായി എഴുനൂറില്‍ പരം ശാഖ കളോടെ വളര്‍ത്തു കയും ആറര ദശ ലക്ഷം പ്രവാസി ഉപഭോക്താക്ക ള്‍ക്ക് നല്‍കി വരുന്ന സേവനവും പരിഗണിച്ച് ഓണ്‍ലൈന്‍ വോട്ടിങ്ങി ലൂടെ യായിരുന്നു പുരസ്‌കാരം നിശ്ചയിച്ചത്.

കാസര്‍കോട് ജില്ല യിലെ എന്‍മകജെ സ്വദേശി യായ സുധീര്‍ കുമാര്‍ ഷെട്ടി തന്റെ കലാലയ മായ മംഗലാ പുരം സെന്റ് അലോഷ്യസ് കോളേജിന്റെ എമിനന്റ് അലോഷ്യന്‍ അലംമ്‌നി അവാര്‍ഡ് കഴിഞ്ഞ ദിവസമാണ് ഏറ്റു വാങ്ങിയത്.

തിരുവനന്തപുരം ആസ്ഥാന മായി പ്രവര്‍ത്തി ക്കുന്ന മുരളീയ ഫൗണ്ടേഷ നിലൂടെ നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളാണ് കെ. മുരളീധരനെ പുരസ്‌കാര ത്തിന് അര്‍ഹനാക്കിയത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യാ ഫെസ്റ്റ് സമാപിച്ചു

March 27th, 2014

അബുദാബി : അല്‍ഐന്‍ ഇന്ത്യാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച ഇന്ത്യാ ഫെസ്റ്റ് സമാപിച്ചു.

ഇന്ത്യയുടെ സാംസ്‌കാരിക ത്തനിമയും പാരമ്പര്യവും വിദേശി കള്‍ക്കു കൂടി അനുഭവ ഭേദ്യ മാക്കാനും വിവിധ സംസ്ഥാന ങ്ങളില്‍ നിന്നുള്ള രുചി വൈവിധ്യ ങ്ങള്‍ പരിചയ പ്പെടുത്തുന്ന സ്റ്റാളു കളും ഒരുക്കി സംഘടി പ്പിച്ച ഇന്ത്യാ ഫെസ്റ്റ് സമാപന സമ്മേളന ത്തില്‍ സെന്റര്‍ രക്ഷാ ധികാരികളായ പത്മശ്രീ എം. എ. യൂസഫലി, ഡോ. ജവഹര്‍ ഗംഗാ രമണി എന്നിവ രോടൊപ്പം വിവിധ മന്ത്രാല പ്രതിനിധി കളും പങ്കെടുത്തു.

വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള ഹംദാന്‍ പുരസ്കാര ജേതാക്കളെ ചടങ്ങില്‍ ആദരിച്ചു.
ആകര്‍ഷക ങ്ങളായ കലാ പരിപാടി കളും അരങ്ങേറി.

പ്രസിഡന്റ് ജനക് കുമാര്‍ ഭട്ട്, ജനറല്‍ സെക്രട്ടറി ടി. വി. എന്‍. കുട്ടി എന്നിവര്‍ പരിപാടി കള്‍ക്കു നേതൃത്വം നല്‍കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്റര്‍ യു. എ. ഇ. കബഡി ടൂര്‍ണമെന്റ്

March 26th, 2014

അബുദാബി : യു. ​എ. ​ഇ​.​ യിലെ വിവിധ എമിറേറ്റു കളില്‍ നിന്നുള്ള 20 ഓളം ടീമുകള്‍ ഏറ്റു ​ ​മുട്ടുന്ന ഇന്റര്‍ യു.​ ​എ.​ ഇ. കബഡി ടൂര്‍ണമെന്റ് ഏപ്രില്‍ നാല് വെള്ളിയാഴ്ച അബുദാബി മലയാളി സമാജ​ ​ത്തില്‍ നടക്കും.

കല അബുദാബിയും ബ്ലാക്ക് ആന്റ് വൈറ്റ്കല്ലൂരാവി യും ചേര്‍ന്ന് അബുദാബി മലയാളി സമാജ ​​ത്തിന്റെ സഹകരണ​ ​ത്തോടെ നടത്തുന്ന ടൂര്‍ണ്ണമെന്റില്‍ കേരള ​ത്തില്‍ നിന്നു പ്രമുഖ കബഡി താരങ്ങളും പങ്കെടുക്കും.

കേരള സംസ്ഥാന മുന്‍ ക്യാപ്റ്റനും​ ​സംസ്ഥാന ടീമിനു വേണ്ടി കളിച്ച കളിക്കാരും യു. ​ ​എ.​ ​ഇ​.​ യിലെ വീവിധ ടീമു ​ ​കള്‍ക്ക് വേണ്ടി ജേഴ്സിയണിയും.

യു.​ ​എ. ​ ​ഇ​.​ യില്‍ ആദ്യമായി ഇന്റര്‍ യു. ​ ​എ.​ ​ഇ​.​ കബഡി ടൂര്‍ണ്ണ ​ ​മെന്റ് ആരംഭിച്ചത് അബുദാബി മലയാളി സമാജ​ ​ത്തില്‍ കഴിഞ്ഞ വര്‍ഷം മുതലാണ്.

കല അബുദാബിയും ​ ​ബ്ലാക്ക് ആന്റ് വൈറ്റ് കല്ലൂരാവിയും ചേര്‍ന്ന് നടത്തിയ ടൂര്‍ണ്ണമെന്റിനു ഇത്തവണയും മികച്ച പ്രതികരണ​ ​മാണ് ലഭിക്കു ന്നതെന്നു സംഘാടകര്‍ പറഞ്ഞു.

ടൂര്‍ണമെനിലെ വിജയികള്‍ക്കും​ ​റണ്ണേഴ്സ് അപ്പിനും ​ ​മികച്ച കളിക്കാര്‍ക്കും ട്രോഫികളും​ ​ ക്യാഷ് അവാര്‍ഡും സമ്മാനമായി നല്‍കും.

ടൂര്‍ണമെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയ്യതി​ ​ഈ മാസം 31.

കൂടുതല്‍ വിവര ​ ങ്ങള്‍ക്ക്​ ​050-​ ​570 ​ ​21​ ​40, 052​ ​929 ​ ​34​ ​51 എന്നീ നമ്പരു​ ​കളില്‍ ബന്ധപ്പെടാം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എസ്. ബി. കോളേജ് കുടുംബ സംഗമം

March 25th, 2014

ഷാര്‍ജ : ചങ്ങനാശ്ശേരി എസ്. ബി. ആന്‍ഡ് അസംപ്ഷന്‍ കോളേജ് അലുംനെ യു. എ. ഇ. ചാപ്റ്റര്‍ മുപ്പതാം വാര്‍ഷിക കുടുംബ സംഗമം മാര്‍ച്ച് 28 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ഷാര്‍ജ അമേരിക്കന്‍ യൂണിവേഴ്സിറ്റി ഹാളില്‍ വെച്ച് നടക്കും.

എസ്. ബി. കോളേജ് പ്രിന്‍സിപ്പല്‍ ഫാദര്‍ ടോമി പടിഞ്ഞാറേ വീട്ടില്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി കളും ചലച്ചിത്ര സംവിധായ കരു മായ ജിത്തു ജോസഫ്, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരിക്കും.

യു. എ. ഇ. യിലെ ആദ്യത്തെ കോളേജ് അലുംനെ യാണ് ഈ കൂട്ടായ്മ. ഈ വാര്‍ഷിക കുടുംബ സംഗമ ത്തില്‍ പ്രമുഖ മ്യൂസിക് ബാന്‍ഡ് ‘ബുള്ളറ്റ്’ അവതരി പ്പിക്കുന്ന സംഗീത വിരുന്നും അംഗ ങ്ങളുടെ വിവിധ കലാ പരിപാടി കളും അരങ്ങേറും.

വിശദ വിവരങ്ങള്‍ക്ക് : 050 587 9002, 050 552 0085

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുട്ടികള്‍ക്കുള്ള കഥാ മത്സരം : വിജയികളെ പ്രഖ്യാപിച്ചു

March 25th, 2014

ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘം യു. എ. ഇ. യിലെ എട്ടാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാര്‍ത്ഥി കള്‍ക്കായി സംഘടിപ്പിച്ച കഥാ മത്സര വിജയി കളെ പ്രഖ്യാപിച്ചു.

ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ലീഷ് സ്കൂളിലെ അനന്തു ദിനു കുമാറിന്റെ ‘ഒാണത്തുമ്പിയും മുത്തശ്ശിയും വാഴേല പ്രാന്തനും’ എന്ന കഥ യ്ക്കാണ് ഒന്നാം സ്ഥാനം.

ദുബായ് ഗള്‍ഫ് ഇന്ത്യന്‍ സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സംയുക്താ സുനിലിന്റെ ‘വിചിത്ര മായ വായനശാല’, ഷാര്‍ജ ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്കൂളിലെ വിമല്‍ തോമസിന്റെ ‘മായാത്ത ഒാര്‍മ്മകള്‍’ എന്നിവ യഥാ ക്രമം രണ്ടും മൂന്നും സ്ഥാന ങ്ങള്‍ നേടി.

പ്രവാസി വിദ്യാര്‍ത്ഥി കളിലെ രചനാ വൈഭവം മുന്‍ നിര്‍ത്തി ഏഴ് വിദ്യാര്‍ത്ഥി കള്‍ക്ക് പ്രത്യേക ജൂറി പുരസ്കാരം നല്‍കും.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രചന കള്‍ നിലവാരം പുലര്‍ത്തി യതായി ജൂറി ചെയര്‍മാന്‍ എസ്. ശ്രീലാല്‍ പറഞ്ഞു.

സുകുമാരന്‍ വെങ്ങാട്, സലീം അയ്യനത്ത് എന്നിവര്‍ അടങ്ങുന്ന ജൂറി യാണ് വിജയികളെ തെരഞ്ഞെടുത്തത്.

പുരസ്കാരങ്ങള്‍ പാം പുസ്തക പ്പുര യുടെ വാര്‍ഷിക ആഘോഷ പരിപാടിയില്‍ വെച്ച് വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് വിജു സി. പറവൂര്‍ പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബാച്ച് ചാവക്കാട് പുനസ്സംഘടിപ്പിച്ചു
Next »Next Page » എസ്. ബി. കോളേജ് കുടുംബ സംഗമം »



  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine