അബുദാബി : മാജിക്കല്‍ റിയലിസ ത്തിലൂടെ വിഭ്രമ ജനകമായ സാഹിത്യ ലോകം അനുവാചകര്‍ക്കായി തുറന്നിട്ട ലോക പ്രശസ്ത സാഹിത്യ കാരനും നോബല്‍ സമ്മാന ജേതാവുമായ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വിസിന്റെ വേര്‍പാടില്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അനുശോചിച്ചു.
അബുദാബി : സമൂഹ ത്തില്‍ അവശത അനുഭവിക്കുന്ന വരുടെ ശബ്ദം ആയിരിക്കണം സാഹിത്യ സൃഷ്ടികള്‍ എന്ന് പ്രമുഖ സാഹിത്യ കാരന്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍. അബുദാബി മലയാളി സമാജ ത്തിന്റെ സാഹിത്യ പുരസ്‌കാരം ഏറ്റു വാങ്ങി സംസാരിക്കുക യായിരുന്നു അദ്ദേഹം.
പ്രണയ ത്തെക്കുറിച്ച് എഴുതി ക്കൊണ്ട് തുടങ്ങിയ താന്‍ സമൂഹ ത്തില്‍ പാര്‍ശ്വവത്കരിക്ക പ്പെട്ട സ്ത്രീകളുടെ വേദന കള്‍ എഴുതി ത്തുടങ്ങിയ പ്പോള്‍ ആണ് സാഹിത്യ നിയോഗം തിരിച്ചറിഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു.
ലോക ത്തിന്റെ ഏതു കോണില്‍ എത്തിയാലും മലയാള ത്തെ മുറുകെ പ്പിടിക്കുന്ന നമ്മുടെ പുതു തലമുറ പ്രതീക്ഷ യാണെന്നും നമ്മുടെ മക്കളെ ഭാഷയെ സ്‌നേഹിക്കുന്ന വരായി വളര്‍ത്തി എടുക്കണം എന്നും അദ്ദേഹം പ്രവാസി കളെ ഓര്‍മ്മിച്ചു
സമാജം പ്രസിഡന്റ് മനോജ് പുഷ്‌കര്‍ സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ് പ്രശസ്തി പത്രം സമര്‍പ്പിച്ചു. ട്രഷറര്‍ എം. യു. ഇര്‍ഷാദ് കാഷ് അവാര്‍ഡ് സമ്മാനിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി ഷാനവാസ് കടക്കല്‍ നന്ദി പ്രകാശിപ്പിച്ചു.
- pma
വായിക്കുക: പ്രവാസി, മലയാളി സമാജം, സംഘടന, സാംസ്കാരികം, സാഹിത്യം
അബുദാബി : മലബാറിന്റെ തനതു ഭക്ഷ്യ വിഭവ ങ്ങളും പലഹാരങ്ങളും കടത്ത നാടന്‍ പൈതൃക കലാ-സാംസ്കാ രിക പരിപാടി കളും വിദേശ മലയാളി കൾക്ക് പരിചയ പ്പെടുത്തു വാനുമായി വടകര എൻ. ആർ. ഐ. ഫോറം, അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സംഘടി പ്പിച്ച വടകര മഹോല്‍സവം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി കെ. പി. മോഹനൻ ഉത്ഘാടനം ചെയ്തു.
ഇന്ത്യൻ സ്ഥാനപതി ടി. പി. സീതാറാം, യൂണിവേഴ്‌സല്‍ ആശുപത്രി എം. ഡി. ഡോക്ടര്‍ ഷബീര്‍ നെല്ലിക്കോട് എന്നിവര്‍ മുഖ്യ അതിഥികള്‍ ആയി സംബന്ധിച്ചു.
മുൻ കാലങ്ങളിൽ നാട്ടിൻ പുറങ്ങളിൽ ഉപയോഗിച്ചിരുന്ന കാർഷിക – ഗാർഹിക ഉപകരണ ങ്ങൾ പ്രദർശിപ്പിച്ച വടകര ചന്തയും, നാടന്‍ വിഭവ ങ്ങള്‍ ലഭ്യമാകുന്ന തട്ടുകട കളും, മലബാറിന്റെ കലാ സാംസ്‌കാരിക ചരിത്രം പറഞ്ഞ വീഡിയോ, സ്റ്റേജ് പ്രദര്‍ശനവും ഏറെ ശ്രദ്ധേയ മായി.
ഫോറം പ്രസിഡന്റ് പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അബുദാബി യിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
- pma