മലയാളി യുവാവിന് ദുബായ് പോലീസിന്റെ ആദരം

December 15th, 2013

ദുബായ് : പോലീസിന് നൽകിയ സേവന ത്തെ അംഗീ കരിച്ച് മലയാളി യുവാവിന് ദുബായ് പോലീസിന്റെ ആദരവ്.

ദുബായ് ഇന്റർനെറ്റ് സിറ്റി യിൽ ജോലി ചെയ്യുന്ന തൃശൂർ ജില്ലയിലെ ചാവക്കാട് പുന്ന അമ്പലത്ത് വീട്ടിൽ ഉമ്മർഹാജി യുടേയും ലൈല യുടെയും മകനായ ഫാറൂഖ് ആണ് ദുബായ് ഗവണ്മെന്റിന്റെ അവാർഡിന് അർഹ നായത്.

ദുബായ് പോലീസിന്റെ സൈബർ സെല്ലിന് നൽകിയ സേവന പ്രവർത്തനം അംഗീകരിച്ച് നൽകിയ സർട്ടി ഫിക്കറ്റും,ഗിഫ്റ്റു കളുമാണ് ദുബായ് ജുമേര യിൽ നടന്ന ചടങ്ങിൽ ദുബായ് പോലീസ് ജനറലിൽ നിന്ന് ഫാറൂഖ് ഏറ്റ് വാങ്ങിയത്.

യു. എ. ഇ. യിലെ ചാവക്കാട് പ്രവാസി ഫോറം എന്ന സംഘടന യുടെ ചാരിറ്റി വിഭാഗം കൺ വീനറായ ഇദ്ദേഹം ആറ് വർഷ മായി ദുബായിൽ ജോലി ചെയ്യുന്നു. ഹിൽഫത്ത് ആണ് ഭാര്യ. സൈറ മകളാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

20 – 20 ക്രിക്കറ്റ് മത്സരം അബുദാബിയില്‍

December 11th, 2013

logo-angamaly-nri-association-ePathram
അബുദാബി: അങ്കമാലി എന്‍ ആര്‍ ഐ അസോസിയേഷന്‍ അബുദാബി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സൗഹൃദ ക്രിക്കറ്റ് മത്സരം നടത്തുന്നു. മത്സരം അബുദാബി യാസ് ഐലന്റ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഡിസംബര്‍ 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് യു എ ഇ ദേശീയ വനിതാ ക്രിക്കറ്റ് ടീമംഗം ഹഫ്‌സ ഫൈസല്‍ ഉത്ഘാടനം ചെയ്യും.

അങ്കമാലി എന്‍ ആര്‍ ഐ അസോസി യേഷന്‍ അബുദാബി ടീമും, ദുബായ് ടീമും തമ്മിലായിരിക്കും മത്സരം എന്നു ഭാരവാഹി കളായ റിജു കാവലിപ്പാടനും രൂപേഷ് അനന്തകൃഷ്ണനും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 055 50 14 942

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തൃശൂര്‍ ജില്ലാ കെ. എം. സി. സി. പ്രതിഭാ സംഗമം വ്യാഴാഴ്ച

December 10th, 2013

ദുബായ് : കെ. എം. സി. സി. തൃശൂര്‍ ജില്ലാ കമ്മിററി സംഘടി പ്പിക്കുന്ന പ്രതിഭാ സംഗമം ഡിസംബര്‍12 വ്യാഴാഴ്ച രാത്രി 8 മണിക്കു് അല്‍ ബറാഹ കെ. എം. സി. സി. ഓഡിറ്റോറി യ ത്തില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചു. കലാ- കായിക സഹിത്യ രംഗ ങ്ങളിലെ വിവിധ മത്സര ങ്ങളില്‍ വിജയിച്ച അംഗ ങ്ങളെ ചടങ്ങില്‍ വെച്ച് ആദരിക്കുകയും ചെയ്യും. കെ. എം. സി. സി നേതാക്കളും സാമൂഹ്യ – സാംസ്കാരിക പ്രവര്‍ത്ത കരും സംബന്ധിക്കും.

വിശദ വിവരങ്ങള്‍ക്ക് : അഷറഫ് കൊടുങ്ങല്ലൂര്‍ – 050 37 67 871

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇ – നെസ്റ്റ് ദേശീയ ദിനം ആഘോഷിച്ചു

December 10th, 2013

enest-national-day-celebration-ePathram
ദുബായ് : കൊയിലാണ്ടി പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി യുടെ കീഴിലുള്ള ‘നെസ്റ്റ്’ ആതുര ലയ ത്തിനു വേണ്ടി യു. എ. ഇ. യില്‍ പ്രവര്‍ത്തി ക്കുന്ന വളന്‍റിയര്‍മാരുടെ കൂട്ടായ്മ യായ എമിറേറ്റ്‌സ് നെസ്റ്റ് (ഇ നെസ്റ്റ്) യു. എ. ഇ. യുടെ ദേശീയ ദിനം ആഘോഷിച്ചു.

ദുബായ് ഖിസൈസ് പോണ്ട് പാര്‍ക്കില്‍ നടന്ന പരിപാടി റേഡിയോ അവതാരക ശാലു ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഇ നെസ്റ്റ് പ്രസിഡന്‍റ് അഡ്വ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. യാസിര്‍ ഹമീദ് മുഖ്യാതിഥി ആയിരുന്നു. പി. എം. അബ്ദുള്‍ ഖാദര്‍, അബൂബക്കര്‍ സിദ്ദിക്ക്, ഹാഷിം പുന്നക്കല്‍, രാജന്‍ കൊളാവി പാലം, അഫ്‌സല്‍ കൊയിലാണ്ടി, സി. എച്ച്. അബൂബക്കര്‍, കെ. എം. പ്രവീണ്‍, ഫൈസല്‍ മേലടി, റാബിയ ഹുസൈന്‍, യു. സത്യന്‍ എന്നിവര്‍ സംസാരിച്ചു. മുജീബ് റഹ്മാന്‍ സ്വാഗതവും നബീല്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് : ബ്രോഷര്‍ പ്രകാശനം ചെയ്തു

December 10th, 2013

perinthalmanna-pathaikkara-nri-forum-ePathram
ഉമ്മുല്‍ ഖുവൈന്‍ : യു. എ. ഇ. യിലെ പെരിന്തല്‍മണ്ണ പാതായ്ക്കര നിവാസി കളുടെ പ്രവാസി കൂട്ടായ്മ പാതായ്ക്കര പ്രവാസി സംഘം ഉമ്മുല്‍ ഖുവൈനില്‍ സംഘടി പ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം, പരിപാടി യുടെ പ്രായോജ കരായ ഫാസ്റ്റ് ട്രാക്കിന്റെ സി. ഇ. ഒ. ടി. എം. ഹമീദ്, മാനേജിംഗ് ഡയറക്ടര്‍ അംജദ് അലി മഞ്ഞളാംകുഴി, മാട്ടുമ്മല്‍ ഹംസ ഹാജി എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു.

യു. എ. ഇ. തല ത്തില്‍ സംഘടി പ്പിക്കുന്ന ടൂര്‍ണ്ണമെന്റ് ഡിസംബര്‍ 13 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ടര മണിക്ക് ഉമ്മുല്‍ ഖുവൈന്‍ എമിഗ്രേഷനു സമീപമുള്ള അല്‍ അറബി സ്‌റ്റേഡിയ ത്തില്‍ നടക്കും. ടൂര്‍ണ്ണമെന്റ്‌റില്‍ 24 ടീമുകള്‍ മത്സരിക്കും എന്നു സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബ്ലൂ സ്റ്റാര്‍ ഫാമിലി സ്പോര്‍ട്സ് മീറ്റ് ശ്രദ്ധേയമായി
Next »Next Page » ഇ – നെസ്റ്റ് ദേശീയ ദിനം ആഘോഷിച്ചു »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine