ദുബായ് : മാര്‍ത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിലുള്ള കൊയ്ത്തുത്സവം ജനുവരി 15 വെള്ളിയാഴ്‌ച്ച രാവിലെ 10:30 മുതല്‍ ജബല്‍ അലി മാര്‍ത്തോമ്മാ പള്ളി അങ്കണത്തില്‍ നടക്കും. ഇടവക വികാരി റവറന്റ് വി. കുഞ്ഞു കോശി കൊയ്ത്തുത്സവം ഉല്‍ഘാടനം ചെയ്യും. കൊയ്ത്തുത്സവ ത്തോടനുബന്ധിച്ച് നടക്കുന്ന ‘എക്സ്പോ – 2010’ ല്‍ ലിംകാ റിക്കോര്‍ഡില്‍ ഇടം നേടിയതും സര്‍ക്കാരിന്റെ വിവിധ പുരസ്കാരങ്ങള്‍ വാങ്ങിയി ട്ടുള്ളതുമായ ടെലഫോണ്‍ കാര്‍ഡ്, സ്റ്റാമ്പ്, നാണയം എന്നിവയുടെ പ്രദര്‍ശനവും, ക്രിസ്ത്യന്‍ അറബ് സംസ്കാരങ്ങളുടെ ചിത്ര പ്രദര്‍ശനവും, വിവിധ പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവയും ഉണ്ടാകും. വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും. കൊയ്ത്തുത്സവത്തോടനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പ്, ജനുവരി 22ന് അല്‍ വാസല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ രക്ത ദാന ക്യാമ്പ് എന്നിവയുണ്ടാകും. മാര്‍ത്തോമ്മാ സഭ കുന്നംകുളം – മലബാര്‍ ഭദ്രാസനത്തില്‍ ആരംഭിക്കുന്ന മാനസിക രോഗികളുടെ പുനരധിവാസ കേന്ദ്രത്തിന്റെയും, ഡി – അഡിക്ഷന്‍ സെന്ററും, ഗള്‍ഫില്‍ ദുരിതം അനുഭവിക്കുന്ന നിര്‍ധനരായവരെ സഹായിക്കുന്ന പദ്ധതിയും ഏറ്റെടുക്കും.
– അഭിജിത് പാറയില്‍ എരവിപേരൂര്‍



ദുബായ് : രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ് സോണ്‍ ജാഫ്ലിയ്യ മദ്രസ്സ ഓഡിറ്റോ റിയത്തില്‍ എസ്. ബി. എസ്. നിറക്കൂട്ട് സംഘടിപ്പിച്ചു. മുഹമ്മദ് സഅദി കൊച്ചിയുടെ അധ്യക്ഷതയില്‍ കഥാകാരന്‍ ഇബ്രാഹിം ടി. എന്‍. പുരം നിറക്കൂട്ട് ഉല്‍ഘാടനം ചെയ്തു. പെന്‍സില്‍ ഡ്രോയിംഗ്, കഥാ രചന, കവിതാ രചന മത്സരങ്ങള്‍, കഥ കേള്‍ക്കല്‍, ക്വിസ് മത്സരം, ഗെയിംസ് തുടങ്ങിയ വിവിധ സെഷഷനുകള്‍ക്ക് ശമീം തിരൂര്‍, മുഹമ്മദ് പുല്ലാളൂര്‍, ആശിഖ് എന്നിവര്‍ നേതൃത്വം നല്‍കി.

ഒമാന്‍ : സംസ്ക്കാരങ്ങളുടെ അര്‍ത്ഥം തേടി ഇടം മസ്ക്കറ്റ്’ 2010 ഫെബ്രുവരി 25, 26 എന്നീ തിയ്യതികളില്‍ കുറം മറാ ലാന്റില്‍ ഇന്തോ – ഒമാന്‍ നാടന്‍ കലോത്സവം സംഘടിപ്പിക്കുന്നു. പ്രശസ്ത ഇന്ത്യന്‍ നര്‍ത്തകി മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്യുന്ന കലോത്സവത്തില്‍ പ്രശസ്ത സംവിധായകന്‍ പ്രിയനന്ദനന്‍ മുഖ്യ അതിഥിയായിരിക്കും. ഒമാനിലെ വിവിധ സംഘടനകള്‍, ഒമാന്‍ ഇന്ത്യന്‍ എംബസ്സി, ഐ. സി. സി. ആര്‍, കേരള ഫോക്ക് ലോര്‍ അക്കാദമി എന്നിവരുടെ സഹകരണ ത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

























