ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘത്തിന്റെയും പാം പുസ്തകപ്പുരയുടെയും രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സര്‍ഗ്ഗ സംഗമം പ്രശസ്ത സിനിമാ സംവിധായകനായ ലാല്‍ ജോസ് നിര്‍വ്വഹിച്ചു. പ്രവാസി ഭാരതീയ പുരസ്കാരത്തിന് അര്‍ഹനായ ഡോ. ആസാദ് മൂപ്പനെ ലാല്‍ ജോസ് പൊന്നാട അണിയിച്ചു കൊണ്ട് ചടങ്ങില്‍ ആദരിക്കുകയുണ്ടായി.
തുടര്‍ന്ന്, മാതൃഭാഷ നേരിടുന്ന വെല്ലുവിളികളില്‍ എഴുത്തുകാരന്റെ പങ്ക് എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. വിജു സി. പരവൂര്‍ അദ്ധ്യക്ഷനായ ചര്‍ച്ചയില്‍ ബഷീര്‍ തിക്കോടി മോഡറേറ്ററായിരുന്നു. ഷാജഹാന്‍ മാടമ്പാട്ട് വിഷയാവതരണം നടത്തി. ഓരോ എഴുത്തുകാരനും തന്റെ രാജ്യത്തോട് ഏറെ കടപ്പെട്ടവനാണെന്നും, രാജ്യം നേരിടുന്ന എല്ലാ പ്രശ്നങ്ങളിലും എഴുത്തുകാരന്‍ തന്റെ തൂലിക ചലിപ്പിക്കണമെന്നും ചര്‍ച്ചയില്‍ എഴുത്തുകാര്‍ അഭിപ്രായപ്പെട്ടു. ഭീകരവാദം, വര്‍ഗ്ഗീയത തുടങ്ങിയ വിഷയങ്ങളില്‍ എഴുത്തുകാര്‍ പക്ഷം ചേരാതെ ജനങ്ങളെ യഥാര്‍ത്ഥ ദിശയിലേക്ക് നയിക്കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി, എ. എം. മുഹമ്മദ്, പണിക്കര്‍, ഖുര്‍ഷിദ് തുടങ്ങിയവര്‍ പങ്കെടുത്തു.
– വെള്ളിയോടന്‍



ദുബായ് : എറണാകുളം മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യു.എ.ഇ. ചാപ്റ്റര്‍ യോഗം വെള്ളിയാഴ്‌ച്ച വൈകീട്ട് 5 മണിക്ക് ദുബായ് മുറാഖാബാദിലുള്ള ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടക്കും. യോഗത്തില്‍ യു.എ.ഇ. യിലെ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മഷൂംഷാ 050 5787814, ഫൈസല്‍ 050 6782778 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
നവ യുഗത്തിന്റെ കാവാലാ ളുകളായ പുതിയ തലമുറയുടെ പുരോഗതിക്കു വേണ്ടി, സമൂഹത്തില്‍ സഹായം ആവശ്യമായി വരുന്ന വരുടെ വേദനകള്‍ അറിഞ്ഞും, നാടിന്റെ പുരോഗതി ക്ക് ഊന്നല്‍ നല്‍കിയുമുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരവധി ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങളില്‍ പങ്കു ചേര്‍ന്നും, ചാവക്കാട് തിരുവത്ര സ്വദേശി കളായ യു. എ. ഇ യിലെ പ്രവാസി കളുടെ കൂട്ടായ്മ ‘തിരുവത്ര കമ്മ്യൂണിറ്റി ഫോറം’ വിജയകരമായ പല പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തി രണ്ടാം വയസ്സിലേക്ക് പ്രവേശിക്കുകയാണ്.
ദുബായ് : കണ്ണൂര്‍ ജില്ലയിലെ മയ്യില്‍, കുറ്റ്യാട്ടൂര്‍, കോളച്ചേരി എന്നീ പ്രദേശങ്ങളിലെ 600 ഓളം പേരുടെ സൌഹൃദ കൂട്ടായ്മയായ മയ്യില്‍ എന്‍. ആര്‍. ഐ. അസോസിയേഷന്റെ 4-ാം വാര്‍ഷിക ത്തോടനുബന്ധിച്ച് ദെയ്‌റ ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് “വസന്തോത്സവം” സംഘടിപ്പിക്കുന്നു. ജനുവരി 15 വെള്ളിയാഴ്‌ച്ച വൈകുന്നേരം 3 മണി മുതല്‍ വിവിധ കലാ പരിപാടികളോടെ “വസന്തോത്സവം” ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0505689068 (വിനോദ്) എന്ന നമ്പറില്‍ ബന്ധപ്പെ ടാവുന്നതാണ്.

























