അബുദാബി : സമൂഹ ത്തില്‍ അവശത അനുഭവിക്കുന്ന വരുടെ ശബ്ദം ആയിരിക്കണം സാഹിത്യ സൃഷ്ടികള്‍ എന്ന് പ്രമുഖ സാഹിത്യ കാരന്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍. അബുദാബി മലയാളി സമാജ ത്തിന്റെ സാഹിത്യ പുരസ്‌കാരം ഏറ്റു വാങ്ങി സംസാരിക്കുക യായിരുന്നു അദ്ദേഹം.
പ്രണയ ത്തെക്കുറിച്ച് എഴുതി ക്കൊണ്ട് തുടങ്ങിയ താന്‍ സമൂഹ ത്തില്‍ പാര്‍ശ്വവത്കരിക്ക പ്പെട്ട സ്ത്രീകളുടെ വേദന കള്‍ എഴുതി ത്തുടങ്ങിയ പ്പോള്‍ ആണ് സാഹിത്യ നിയോഗം തിരിച്ചറിഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു.
ലോക ത്തിന്റെ ഏതു കോണില്‍ എത്തിയാലും മലയാള ത്തെ മുറുകെ പ്പിടിക്കുന്ന നമ്മുടെ പുതു തലമുറ പ്രതീക്ഷ യാണെന്നും നമ്മുടെ മക്കളെ ഭാഷയെ സ്‌നേഹിക്കുന്ന വരായി വളര്‍ത്തി എടുക്കണം എന്നും അദ്ദേഹം പ്രവാസി കളെ ഓര്‍മ്മിച്ചു
സമാജം പ്രസിഡന്റ് മനോജ് പുഷ്‌കര്‍ സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ് പ്രശസ്തി പത്രം സമര്‍പ്പിച്ചു. ട്രഷറര്‍ എം. യു. ഇര്‍ഷാദ് കാഷ് അവാര്‍ഡ് സമ്മാനിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി ഷാനവാസ് കടക്കല്‍ നന്ദി പ്രകാശിപ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, മലയാളി സമാജം, സംഘടന, സാംസ്കാരികം, സാഹിത്യം