അബുദാബി : പ്രമുഖ വ്യാപാര സ്ഥാപനമായ ലുലു ഗ്രൂപ്പ് മലേഷ്യ യിലെ വിവിധ നഗര ങ്ങളിലായി ആറ് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്നു കൊണ്ട് തങ്ങളുടെ പ്രവര്‍ത്തനം മലേഷ്യ യിലേക്കും വ്യാപിപ്പിക്കുന്നു.
മലേഷ്യന്‍ സര്‍ക്കാറിന്റെ നേതൃത്വ ത്തിലുള്ള ഫെഡറല്‍ ലാന്‍ഡ് ഡവലപ് മെന്റ് അതോറിറ്റി (ഫെല്‍ഡ) യുമായി സഹകരിച്ചു കൊണ്ട് തുടങ്ങുന്ന പദ്ധതി യുടെ ആദ്യ പടി യായി ലുലു വിന്റെ മലേഷ്യയിലെ ആദ്യ ശാഖ ഈ വര്‍ഷം തന്നെ കൊലാലംപൂരില്‍ പ്രവര്‍ത്തനം തുടങ്ങും.
മലേഷ്യ യുടെ ഉത്പന്ന ങ്ങളും ഈ ഹൈപ്പര്‍ മാര്‍ക്കറ്റു കളിലൂടെ വിതരണം ചെയ്യും. മലേഷ്യ യുടെ ചെറുകിട, ഇടത്തരം വ്യാവസായിക സംരംഭ ങ്ങള്‍ക്ക് ഇത് വലിയ അവസരം നല്‍കും. വര്‍ഷം അഞ്ച് ബില്യന്‍ ഡോളറിലേറെ വിറ്റു വരവുള്ള ലുലു ഗ്രൂപ്പിന്റെ മലേഷ്യ യിലേക്കുള്ള വരവ് അവിടത്തെ വിപണിക്കും വലിയ ഊര്‍ജം നല്‍കും.
ഫെല്‍ഡയും ലുലുവും ചേര്‍ന്നുള്ള സംയുക്ത സംരംഭ ത്തിനായി ലുലു ഗ്രൂപ്പ് 200 ദശ ലക്ഷം ഡോളര്‍ നിക്ഷേപിക്കും. ഹലാല്‍ ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതും പദ്ധതിയില്‍ ഉള്‍പ്പെടും.
- pma