അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ നാല്പതാം വാര്‍ഷിക ആഘോഷത്തിന്റെ സമാപനം മേയ് ഒന്ന് വ്യാഴാഴ്ച രാത്രി എട്ടര മണിക്ക് ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.
ഇതോട് അനുബന്ധിച്ച് നടക്കുന്ന പൊതു സമ്മേളനത്തില്‍ വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥി ആയിരിക്കും. പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് ഡോ.ഷംഷീര്‍ വയലിലിനു സ്വീകരണം നല്‍കും. സെന്റര്‍ മാനേജിംഗ് കമ്മിറ്റി യുടെ പ്രവര്‍ത്തനോദ്ഘാടനവും നടക്കും.
സെന്ററിന്റെ നാല്പതാം വാര്‍ഷിക ആഘോഷ പരിപാടികള്‍ 2012 സെപ്റ്റംബറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയ്ക്ക ലില്‍ വെച്ച് ഉദ്ഘാടനം ചെയ്തിരുന്നു. തുടര്‍ന്ന് കേരള ത്തിലും അബുദാബി യിലുമായി വിവിധ പരിപാടി കളും നടന്നു.
പ്രവാസി സമ്മേളനം, അംഗ ങ്ങള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍, ഇന്തോ അറബ് സൌഹൃദ സമ്മേളനം, കോഴിക്കോട് സര്‍വ കലാ ശാല വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം, നാട്ടിലേക്കു മടങ്ങിയ അംഗ ങ്ങള്‍ക്കു വരുമാന മാര്‍ഗമായി 40 ഒാട്ടോ റിക്ഷാ വിതരണം എന്നിവ യാണ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന പ്രധാന പരിപാടി കള്‍ എന്ന് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്‍, ഷുക്കൂറലി കല്ലിങ്ങല്‍, എം. പി. എം. റഷീദ്, ഡോ.അബ്ദുല്‍ റഹ്മാന്‍ ഒളവട്ടൂര്‍, സാബിര്‍ മാട്ടൂല്‍, ഹംസക്കുട്ടി, ഉസ്മാന്‍ ഹാജി, സലാം ഒഴൂര്‍, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍, മൊയ്തു ഹാജി കടന്നപ്പള്ളി, നസീര്‍ മാട്ടൂല്‍, ഹമീദ് ഹാജി, നൂറുദ്ദീന്‍ തങ്ങള്‍, ഹാഫിസ് മുഹമ്മദ്, പി. കെ. അഹ്മദ്, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, അന്‍വര്‍ സാദത്ത്, യൂസുഫ് ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു.