അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ സംഘടി പ്പിക്കുന്ന ഓണാഘോഷം സെപ്തംബര്‍ 19 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് തുടക്കമാവും.
എട്ടു ദിവസ ങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടി കളില്‍ കുട്ടികള്‍ക്കും വനിത കള്‍ക്കു മായി പൂക്കള മല്‍സരം, പുരുഷന്‍ മാര്‍ക്കു പുലിക്കളി മത്സരവും മാവേലി മത്സരവും നടക്കും.
ശിങ്കാരി മേളം, മാവേലി വരവേല്‍പ്, ഉറിയടി, കാളകളി, കമുകു കയറ്റം, കൈകൊട്ടിക്കളി, കോദാമൂരി, പുലിക്കളി, കുമ്മാട്ടി ക്കളി, ചീതകളി, കണിയാര്‍ കളി, വഞ്ചിപ്പാട്ട്, വടം വലി, ഊഞ്ഞാലാട്ടം, ഘോഷ യാത്ര തുടങ്ങി ഒാണവു മായി ബന്ധപ്പെട്ടു കേരള ത്തിലെ വിവിധ പ്രദേശ ങ്ങളില്‍ അവതരിപ്പിക്കുന്ന ഒട്ടേറെ പരിപാടി കള്‍ ഒരു വേദി യില്‍ അരങ്ങേറു ന്നത് അബുദാബി യില്‍ ഇത് ആദ്യമായാണ്.
വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളന ത്തില്‍ ഇന്ത്യന്‍ സ്ഥാനപതി യുടെ പത്നി ദീപ സീതാറാം, മാധ്യമ പ്രവര്‍ത്തകന്‍ ഡോ. കെ. പി. മോഹനന്‍, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം എ. പി. അഹമ്മദ്, സാംസ്കാരിക സംഘടനാ പ്രതിനിധി കളും പങ്കെടുക്കും.
സെപ്തംബര്‍ 26 വെള്ളിയാഴ്ച സെന്റര്‍ അങ്കണ ത്തില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ മൂവായിരത്തോളം പേര്‍ക്ക് ഒാണസദ്യ ഒരു ക്കും. മത്സ രങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ കെ. എസ്. സി. യില്‍ ബന്ധപ്പെടുകയോ വെബ്സൈറ്റ് സന്ദര്‍ശിക്കു കയോ ചെയ്യാം.
നമ്പര്‍ : 02 – 631 44 55/ 02 – 631 44 56
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കേരള സോഷ്യല്‍ സെന്റര്‍, പ്രവാസി, സംഘടന, സാംസ്കാരികം