അബുദാബി : ബാങ്ക് അക്കൗണ്ടിലേക്ക് അതിവേഗം പണം അയക്കുന്ന തിനുള്ള സംവി ധാന മായ ‘ഫ്ലാഷ് റെമിറ്റ്’ തങ്ങളുടെ കൂടുതൽ ഉപഭോക്താ ക്കള്‍ക്ക് ലഭ്യ മാക്കുന്ന തിന്റെ ഭാഗ മായി പ്രമുഖ ധന വിനിമയ സ്ഥാപന മായ യു. എ. ഇ. എക്‌സ് ചേഞ്ച്, ബാങ്ക് ഓഫ് ബറോഡ യുമായി കൈകോര്‍ക്കുന്നു. ഇതിന്റെ രേഖാ കൈമാറ്റവും ഒപ്പു വെക്കലും യു. എ. ഇ. എക്‌സ്‌ചേഞ്ച് ഹെഡ് ഓഫീസില്‍ വെച്ച് നടന്നു.
ഇന്ത്യയിലെ ബാങ്ക് ഓഫ് ബറോഡ ശാഖ കളിലേക്ക് മിനിറ്റു കള്‍ ക്കുള്ളില്‍ പണം അയയ്ക്കാന്‍ ഈ സംവിധാന ത്തിലൂടെ സാധിക്കും. പണം അയച്ച് നിമിഷ ങ്ങള്‍ ക്കുള്ളില്‍ അക്കൗണ്ടില്‍ ക്രഡിറ്റ് ആയ തിന്റെ സന്ദേശം ഉപഭോക്താക്ക ളുടെ മൊബൈല്‍ ഫോണു കളില്‍ ലഭിക്കും എന്ന് യു. എ. ഇ. എക്‌സ്‌ചേഞ്ച് എം. ഡി. യും സി. ഇ. ഒ. യുമായ ഡോ. ബി. ആര്‍. ഷെട്ടി പറഞ്ഞു.
ഇന്ത്യ യിലെ കൂടുതല്‍ ആളു കളിലേക്ക് സേവനം ലഭ്യമാക്കാന്‍ യു. എ. ഇ. എക്‌സ് ചേഞ്ചുമായി യോജിച്ച് പ്രവര്‍ത്തി ക്കുന്നതിലൂടെ സാധിക്കും എന്ന് ബാങ്ക് ഓഫ് ബറോഡ യുടെ എം. ഡി. യും സി. ഇ. ഒ. യുമായ രഞ്ജന്‍ ധവാന്‍ പറഞ്ഞു.
32 രാജ്യ ങ്ങളി ലായി 750 ശാഖകളും 79 ലക്ഷം ഉപഭോക്താക്ക ളുമാണ് യു എ ഇ എക്‌സ്‌ചേഞ്ചിനുള്ളത്. പണം അയക്കാനുള്ള ലോക ത്തിലെ ഏറ്റവും വലിയ റെമിറ്റന്‍സ് ശൃംഖല യാണ് ‘ഫ്ലാഷ് റെമിറ്റ്’. 150 രാജ്യാന്തര ബേങ്കു കളുമായി സഹകരി ച്ചാണ് യു. എ. ഇ. എക്‌സ് ചേഞ്ച് പ്രവര്‍ത്തിക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വ്യവസായം