അല്‍ഐന്‍ : പ്രവാസി കൂട്ടായ്മയായ ബ്ലൂസ്റ്റാര്‍ സംഘടിപ്പിക്കുന്ന കലാ സാഹിത്യ മേള ഫെബ്രുവരി 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ രാത്രി 9.30 വരെ അല്‍ഐന്‍ ജൂനിയേഴ്‌സ് സ്‌കൂളിൽ വെച്ച് നടക്കും.
കുട്ടി കള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി സൗജന്യ ആരോഗ്യ പരിശോധന, ദന്ത പരിശോധന, ആരോഗ്യ സെമിനാര്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. സമാപന ചടങ്ങില്‍ പ്രവാസി ഭാരതീയ അവാര്‍ഡ് ജേതാക്കളായ അഷറഫ് താമരശ്ശേരി, ഭരത് ഷാ എന്നിവരെ ആദരിക്കും.
വിവരങ്ങള്‍ക്ക്: 050 59 39 233, 050 64 37 005.