ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യരെ അനുസ്മരിച്ചു

December 29th, 2014

justice-vr-krishnaiyer-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്ററും ശക്തി തിയേറ്റേഴ്‌സും യുവ കലാ സാഹിതി യും ചേര്‍ന്ന് സംഘടിപ്പിച്ച ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ അനുസ്മരണ സമ്മേളന ത്തിൽ ചലച്ചിത്ര പ്രവര്‍ത്തകരായ പ്രൊഫ. അലിയാർ, പ്രമോദ് പയ്യന്നൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

സെന്റര്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അധ്യക്ഷത വഹിച്ചു. ശക്തി പ്രസിഡന്റ് ബീരാന്‍ കുട്ടി സ്വാഗതവും യുവ കലാ സാഹിതി വൈസ് പ്രസിഡന്റ് റഷീദ് കോക്കൂര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യരെ അനുസ്മരിച്ചു

സമ്മിശ്ര പ്രതികരണങ്ങളോടെ അബുദാബി നാടകോത്സവം

December 28th, 2014

ksc-drama-fest-logo-epathram
അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ ഭരത് മുരളി സ്മാരക നാടകോത്സവം സമ്മിശ്ര പ്രതികരണങ്ങ ളുമായി മുന്നേറുന്നു. യു. എ. ഇ. യിലെ നാടക പ്രേമികള്‍ ആവേശ ത്തോടെ കാത്തിരുന്ന നാടക മത്സര ത്തില്‍ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ വിത്യസ്ഥ അവതരണ ങ്ങളും രചന കളും കൊണ്ട് ശ്രദ്ധേയമായ എട്ടു നാടക ങ്ങള്‍ അരങ്ങില്‍ എത്തി.

ഹാര്‍വെസ്റ്റ്‌, കുറ്റവും ശിക്ഷയും, പ്രേമലേഖനം, സ്വപ്ന മാര്‍ഗ്ഗം, തുഗ്ലക്ക്, മൂക നര്‍ത്തകന്‍, ഒറ്റ്, പെണ്ണ് എന്നിവയാണ് ഇത് വരെ അവതരിപ്പിച്ച നാടകങ്ങള്‍.

പ്രമുഖരായ നാടക പ്രവര്‍ത്ത കരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയ മായ നാടകോത്സവ ത്തില്‍ അവതരി പ്പിക്കുന്ന നാടക ങ്ങള്‍ കാണാന്‍ വിവിധ എമിരേ റ്റുകളില്‍ നിന്നായി നിരവധി പേരാണ് എത്തു ന്നത്.

നാടകം നെഞ്ചേറ്റിയ ഒരു ജന സമൂഹം ആയതു കൊണ്ട് തന്നെ ഓരോ നാടക ങ്ങളുടെയും പ്രേക്ഷക പ്രതികരണം അപ്പപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ ക്കുന്നു എന്നതും കൃത്യമായ അവലോകന ങ്ങള്‍ നടക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്.

ഉത്ഘാടന ദിവസത്തെ ഹാര്‍വെസ്റ്റ്‌ എന്ന നാടകത്തെ കുറിച്ച് കാര്യമായ പ്രതികരണങ്ങള്‍ ഒന്നും കണ്ടില്ല. എന്നാല്‍ നവീനമായ അവതരണ സങ്കേതം പരീക്ഷിച്ച അബുദാബി യുവ കലാ സാഹിതി യുടെ കുറ്റവും ശിക്ഷയും കാണികളെ പിടിച്ചിരുത്തി എന്നും ദുബായ് യുവ കലാ സാഹിതി ഒരുക്കിയ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പ്രേമ ലേഖനം എല്ലാ ത്തരം പ്രേക്ഷ കരെയും ലക്‌ഷ്യം വെച്ച് അവതരി പ്പിച്ചതും സംവിധായ കന്റെ സാന്നിദ്ധ്യം വിളിച്ച് അറിയിച്ച നാടകം ആയിരുന്നു എന്നുമാണ് പ്രേക്ഷക പ്രതികരണം.

കാണികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നാടക ങ്ങള്‍ ആയിരുന്നു അബുദാബി ശക്തി യുടെ സ്വപ്ന മാര്‍ഗ്ഗം, കല അബുദാബി യുടെ തുഗ്ലക്ക് എന്നിവ.

എന്നാല്‍ പ്രേക്ഷക നുമായി സംവദി ക്കുന്നതില്‍ സ്വപ്ന മാര്‍ഗ്ഗം പരാജയപ്പെട്ടു എന്നാണു ഫെയ്സ് ബുക്ക്‌ അടക്കമുള്ള സമൂഹ മാധ്യമ ങ്ങളില്‍ പ്രതികരിച്ചു കണ്ടത്.

നാടകത്തിനുള്ളിലെ നാടകം അവതരിപ്പിക്കുന്നു എന്ന രീതിയില്‍ നാടക ക്യാമ്പിലെ വിശേഷങ്ങള്‍ അവതരിപ്പിച്ച കലയുടെ തുഗ്ലക്ക്, പ്രവാസി നാടക പ്രവര്‍ത്ത കരെയും സംഘാട കരേയും അവഹേളി ക്കാനാണ് ശ്രമിച്ചത് എന്നും ആക്ഷേപ ഹാസ്യ ത്തിന്റെ പേരില്‍ വ്യക്തി ഹത്യ നടത്തുക യായിരുന്നു എന്നും അഭിപ്രായം ഉയര്‍ന്നു.

ദുബായ് റിമബ്രന്‍സ് തിയേറ്റര്‍ അവതരിപ്പിച്ച ‘മൂകനര്‍ത്തകന്‍’ പരി പൂര്‍ണത യിലേക്കുള്ള പ്രയാണ ത്തില്‍ കാലിടറി വീണ കലാകാരന്റെ ജീവിത കഥ യായിരുന്നു. ഈ നാടകം മികച്ച രീതി യില്‍ അവതരി പ്പിക്കുന്നതില്‍ സംഘാടകര്‍ വിജയിച്ചു.

വാര്‍ത്ത മാന കാല രാഷ്ട്രീയവും ചിന്തയും ആയിരുന്നു കനല്‍ ദുബായ് ‘ഒറ്റ്’ എന്ന നാടക ത്തിലൂടെ വേദിയില്‍ എത്തിച്ചത്. യേശുദേവനെ ഒറ്റി ക്കൊടുത്ത യൂദാസിന്റെ തനി പ്പകര്‍പ്പു കള്‍ ഇന്നും നമ്മുടെ സാമൂഹ്യ ജീവിത ത്തില്‍ ഉണ്ടെന്നുള്ള ഓര്‍മ്മ പ്പെടുത്തല്‍ ആയിരുന്നു ഈ നാടകം.

സ്ത്രീ കളുടെ ജീവിതവും വര്‍ത്തമാന കാലത്ത് അവര്‍ അനുഭവി ക്കുന്ന പ്രശ്‌ന ങ്ങളുമാണ് ദുബായ് സ്പാര്‍ട്ടക്കസിന്റെ ‘പെണ്ണ്’ എന്ന നാടകം ചര്‍ച്ച ചെയ്തത്.

ഒന്‍പതാം ദിവസ മായ ഡിസംബര്‍ 28 ന് അബുദാബി നാടക സൗഹൃദം ഒരുക്കുന്ന നാടകം ‘ഞായറാഴ്ച്ച’ അരങ്ങേറും.

- pma

വായിക്കുക: , , , ,

Comments Off on സമ്മിശ്ര പ്രതികരണങ്ങളോടെ അബുദാബി നാടകോത്സവം

ബഷീറിന്റെ ‘പ്രേമലേഖനം’ അരങ്ങില്‍ എത്തി

December 21st, 2014

vaikom-muhammad-basheer-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആറാമത് ഭരത് മുരളി നാടകോത്സവ ത്തിന്റെ മൂന്നാം ദിവസം, വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പ്രേമ ലേഖനം അരങ്ങില്‍ എത്തി.

വൈക്കം മുഹമ്മദ്‌ ബഷീര്‍, കഥാ പാത്രമായി രംഗത്ത് വരികയും കഥ യില്‍ ഇടപെടുകയും ചെയ്യുന്ന രീതി യില്‍ ദുബായ് യുവ കലാ സാഹിതി അവതരിപ്പിച്ച നാടകം കാണികളെ ഏറെ ആകര്‍ഷിച്ചു. 1940 കളില്‍ രചിച്ച പ്രേമ ലേഖനം എന്ന കൃതി ഏതു കാല ഘട്ട ത്തിലും പ്രസക്തി ഉള്ള വിഷയമാണ് എന്ന് പ്രേക്ഷക രുടെ പ്രതി കരണ ത്തില്‍ നിന്നും മനസിലാക്കാം.

പ്രേമ ലേഖന ത്തിന് രംഗ ഭാഷ തയ്യാറാക്കിയത് രഘു നന്ദനന്‍. സംവിധാനം സുഭാഷ് ദാസ്. കേശവന്‍ നായരായി എത്തിയ സുഭാഷ് പന്തല്ലൂര്‍, സാറാമ്മയായി വേഷമിട്ട ദേവി സുമ എന്നിവര്‍ കഥാ പാത്ര ങ്ങളായി ജീവിക്കുക യായിരുന്നു.

സോണിയ, ലത്തീഫ് തൊയക്കാവ്, റസാഖ് മാറഞ്ചേരി തുടങ്ങിയ വരാണ് മറ്റ് അഭി നേതാക്കള്‍. സംഗീതം ഷാജിത്ത് വിജു ജോസഫ്, വെളിച്ചം രവീന്ദ്രന്‍ പട്ടേന, നിര്‍മാണ നിയന്ത്രണം അജി കണ്ണൂര്‍, ജോര്‍ബിനോ കാര്‍ലോസ്.

- pma

വായിക്കുക: , , ,

Comments Off on ബഷീറിന്റെ ‘പ്രേമലേഖനം’ അരങ്ങില്‍ എത്തി

മദ്യ നയ ത്തില്‍ മാറ്റം വരുത്തിയത് ജനങ്ങളോടുള്ള വെല്ലു വിളി : ഐ. എം. സി. സി.

December 19th, 2014

അബുദാബി : യു. ഡി. എഫ്. മദ്യ നയം തിരുത്തി യതിലൂടെ കെ. എം. മാണി കോഴ വാങ്ങി മദ്യ മുതലാളിമാര്‍ക്ക് കീഴടങ്ങി യിരിക്കുക യാണ് എന്ന സത്യം സര്‍ക്കാര്‍ തന്നെ സമ്മതി ക്കുക യാണ് എന്നും നയം മാറ്റ ത്തിലൂടെ കേരളം കണ്ട ഏറ്റവും വലിയ ഷണ്ഡനായ മുഖ്യ മന്ത്രി യാണ്‌ താനെന്ന് ഉമ്മന്‍ ചാണ്ടി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുക യാണ് എന്നും ഐ. എം. സി. സി. ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

മദ്യ നയ ത്തില്‍ മുസ്ലിം ലീഗ് നിലപാട് ഇരട്ടത്താപ്പ് ആണെന്നും മദ്യ നിരോധനം പ്രഖ്യാപിച്ച പ്പോള്‍ അതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ മത്സരിച്ച മുസ്ലിം ലീഗ് ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയ തി ന്റെ കാരണം ജനങ്ങളോട് വ്യക്തമാക്കണം എന്നും ഐ. എം. സി. സി. നാഷണല്‍ കമ്മറ്റി ഭാരവാഹി കളായ ടി. എസ്. ഗഫൂര്‍ ഹാജി, നൌഷാദ്ഖാന്‍ പാറയില്‍, മുസ്തഫ തൈക്കണ്ടി തുടങ്ങിയവര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on മദ്യ നയ ത്തില്‍ മാറ്റം വരുത്തിയത് ജനങ്ങളോടുള്ള വെല്ലു വിളി : ഐ. എം. സി. സി.

സംഘ നൃത്ത മത്സരം സമാജത്തിൽ

December 18th, 2014

kalabhavan-jenson-with-fire-dance-ePathram
അബുദാബി : മലയാളി സമാജം കലാ വിഭാഗം സംഘടി പ്പിക്കുന്ന സംഘ നൃത്ത മത്സരം ഡിസംബര്‍ 19 വെള്ളിയാഴ്ച മുസഫ യിലെ സമാജ ത്തില്‍ നടക്കും. മലയാളി കളെ മാത്രമല്ല, എല്ലാ ജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സംഘ നൃത്ത മത്സരം ഒരുക്കുന്നത്.

ഒരു നൃത്ത സംഘ ത്തില്‍ അഞ്ചു മുതല്‍ എട്ടു വരെ ആളുകളെ ഉള്‍ക്കൊള്ളിക്കാം. 6 മുതല്‍ 10 വയസ്സു വരെ, 10 മുതല്‍ 15 വരെ, 15 വയസ്സു മുതല്‍ മുകളിലോട്ട് എന്നിങ്ങനെ ഗ്രൂപ്പുകളായി തരം തിരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

വിവരങ്ങള്‍ക്ക്: 050 12 87 455.

- pma

വായിക്കുക: , , ,

Comments Off on സംഘ നൃത്ത മത്സരം സമാജത്തിൽ


« Previous Page« Previous « ഭരത് മുരളി നാടകോല്‍സവ ത്തില്‍ ’കുറ്റവും ശിക്ഷയും’ ശ്രദ്ധേയമായി
Next »Next Page » പുതു വർഷം : ജനുവരി ഒന്നിന് യു. എ. ഇ. യില്‍ പൊതു അവധി »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine